JEEP ഇവന്‍മാര്‍ JEP ആക്കി! മെലിഞ്ഞിട്ടാണെങ്കിലും യെവന്‍ പുലിയാണ് കേട്ടാ-VIDEO

ഇന്ന് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ തുമ്പില്‍ ലഭ്യമാകും. ചില വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. ചില മോഡിഫിക്കേഷന്‍ പ്രൊജക്റ്റുകള്‍ കണ്ടാല്‍ ശരിക്കും നമ്മള്‍ അന്തംവിടും. ഈ പരിഷ്‌ക്കാരങ്ങള്‍ പലപ്പോഴും വാഹനങ്ങളുടെ യഥാര്‍ത്ഥ രൂപത്തില്‍ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്നു, പ്രത്യേകിച്ചും ഓഫ്-റോഡിംഗ് എസ്യുവികളുടെയും ജീപ്പുകളുടെയും കാര്യത്തില്‍. അത്തരത്തില്‍ ഇപ്പോള്‍ ഒരു ജീപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും മെലിഞ്ഞ ജീപ്പ് എന്ന വിശേഷണവുമായാണ് ഈ വാഹനം കാണപ്പെടുന്നത്.

വാഹന രൂപമാറ്റത്തിന്റെ കാര്യത്തില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകും എന്നതിന്റെ തെളിവാണ് ഈ 'മെലിഞ്ഞ' ജീപ്പിന്റെ വീഡിയോ.പലപ്പോഴും ആളുകള്‍ മോഡിഫിക്കേഷന്‍ നടത്താന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് ലൈഫ്‌സ്‌റ്റൈല്‍ വാഹനങ്ങളാണ്. സാഹസികതയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഇവയില്‍ സുഖസൗകര്യങ്ങള്‍ക്ക് കാര്യമായി പ്രാധാന്യം കൊടുക്കാത്തതിനാല്‍ ചില ഭ്രാന്തന്‍ മോഡിഫിക്കേഷനുകള്‍ക്ക് പാത്രമാകുന്നു.

worlds slimmest jeep

'സാബര്‍ഡ്രൈവ്‌സ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ജീപ്പിലെ ഇത്തരമൊരു സവിശേഷമായ േമാഡിഫിക്കേഷന്‍ കാണപ്പെട്ടത്. വിപുലമായ കസ്റ്റമൈസേഷനുകള്‍ക്ക് വിധേയമായ ജീപ്പ് അമ്പരപ്പിക്കുന്ന തരത്തില്‍ മെലിഞ്ഞതായാണ് വീഡിയോയില്‍ കാണാനാകുക. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഇത് സാധാരണ ഡിസൈനില്‍ തന്നെയാണെന്ന് തോന്നാം. എന്നാം മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുള്ള കാഴ്ച കാണുമ്പോള്‍ കിളിപാറും.

വിപുലമായ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി വീതി കുറഞ്ഞെങ്കിലും ജീപ്പ് അതിന്റെ സ്വഭാവസവിശേഷതകള്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നതാണ് കൗതുകകരം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും ഡ്രൈവര്‍ ശ്രദ്ധേയമായ നിയന്ത്രണം പ്രകടമാക്കുകയും താരതമ്യേന അനായാസമായി ഓടിക്കുകയും ചെയ്യുന്നു. മണല്‍ നിറഞ്ഞ ഭൂപ്രദേശത്ത് പോലും ജീപ്പ് അനായാസം കൈകാര്യം ചെയ്യാനുള്ള ഡ്രൈവറുടെ കഴിവ് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കും.

worlds slimmest jeep

ഉയരം കൂടുകയും ട്രാക്ക് വിഡ്ത്ത് കുറയുകയും, ബോഡി റോള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടും വാഹനം സുഗമമായി നീങ്ങി. ഏതായാലും ഈ ദൃശ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫൂട്ടേജ് ഭംഗിയുള്ള ഈ ഭൂപ്രദേശത്തിന്റെയും വ്യത്യസ്തമായ വാഹന രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെയും വ്യക്തമായ കാഴ്ച നല്‍കുന്നുണ്ട്.

ഏതായാലും ഈ മോഡിഫൈഡ് ജീപ്പിന്റെ മുന്‍വശം കാണുമ്പോള്‍ ചിരി വന്നാലും കുറ്റം പറയാനൊക്കൂല. കാരണം മുന്നിലെ ഹെഡ്‌ലാമ്പുകള്‍ രണ്ടും അടുത്തടുത്ത് പെറുക്കി വെച്ച പോലെ കാണാം. അവ രണ്ടും തമ്മില്‍ വലിയ അകലം കാണില്ല. മൊറോക്കോയില്‍ നിന്നുള്ള ഈ വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രസകരമായ ഒത്തിരി കമന്റുകളും ഈ വീഡിയോക്ക് ലഭിക്കുന്നത്. ഇത് JEEP അല്ല JEP ആയിട്ടേ ഉള്ളൂവെന്നാണ് അത്തരത്തില്‍ രസകരമായ കമന്റുകളില്‍ ഒന്നത്.

worlds slimmest jeep

ലോകമെമ്പാടും നിലനില്‍ക്കുന്ന കാര്‍മോഡിഫിക്കേഷന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെയാണ് ഇത് അടിവരയിടുന്നത്. എന്നാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇതിന് നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ട്. ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് നിയമപരവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഒരു വാഹനത്തിന്റെ യഥാര്‍ത്ഥ രൂപത്തില്‍ നിന്ന് മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുണ്ട്. പ്രധാനമായും വാഹനത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനും മറ്റുമായാണ് മോഡിഫിക്കേഷന്‍സ് നടത്തുന്നത്. എന്നാല്‍ ഇത് വാഹനത്തിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയത്തുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന വണ്ടിപ്രാന്തന്‍മാരുടെ ഇത്തരത്തിലുള്ള അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകത പ്രവര്‍ത്തികള്‍ കണ്ട് ആസ്വദിക്കുമ്പോള്‍ തന്നെ, ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം മനസ്സില്‍ ഓര്‍ക്കേണ്ടത് പരമപ്രധാനമാണ്. ഈ വീഡിയോ ഇനിയും കണ്ടിട്ടില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുമല്ലോ. മാത്രമല്ല ഈ ജീപ്പ് മോഡിഫിക്കേഷനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താന്‍ മറക്കല്ലേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 23, 2024, 17:35 [IST]
English summary
Narrowest jeep in the world modification video from morocco goes viral
കൂടുതല്‍... #auto news #india #car modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X