ഇതും അറബിക്കടലിന്റെ സമ്മാനം! ഒന്നരക്കോടിയുടെ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി നാസ് ഫിഷറീസ് MD
ലാൻഡ് റോവർ കുടുംബത്തിലെ മാർക്കോ ആണ് ഡിഫൻഡർ എന്ന് വേണമെങ്കിൽ പറയാം. അന്യായ റോഡ് പ്രസൻസും ലുക്കും ഡിസൈനും എല്ലാം ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്ന ഒന്ന് തന്നെയാണ്. ആരും സ്വന്തമാക്കാന കൊതിക്കുന്ന ഒരു വാഹനം തന്നെയാണ് ഡിഫൻഡർ എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ഇത്. പരുക്കന്‍ ലുക്കും കരുത്തും ഗാംഭീര്യമുള്ള രൂപവുമെല്ലാം ഏവരെയും ആകര്‍ഷിക്കും. കഴിവുറ്റ ഓഫ്റോഡര്‍ ആയതിനാല്‍ തന്നെ കുന്നും മലയും പുഷ്പം പോലെ ഇത് കീഴടക്കും.
ഓഫ്റോഡര്‍ വാഹനമാണെങ്കില്‍ കൂടി ഡിഫന്‍ഡറിന് ആഡംബരം നിറഞ്ഞ ക്യാബിനും ലാന്‍ഡ് റോവര്‍ സമ്മാനിച്ചിട്ടുണ്ട്. അതും സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. അതുകൊണ്ട് ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഗരാജില്‍ ഒരു ഡിഫെന്‍ഡര്‍ കാണാന്‍ പറ്റുന്നത്. ഇപ്പോഴിതാ കേരളത്തിലെ പ്രശസ്തമായ നാസ് ഫിഷറീസ് എംഡി മുഹമ്മദ് അഷറഫ് പുതിയ ലാൻഡ് റോവർ ഡിഫറൻഡർ സ്വന്തമാക്കിയിരിക്കുകയാണ്.

ഫിഷറീസ് രംഗത്ത് തന്നെ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് നാസ് ഫിഷറീസ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 1.04 കോടി രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. അതേസമയം, ഇതിന്റെ ടോപ് വേരിയന്റിന് 1.57 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആകെ 8 വേരിയന്റുകളിലാണ് വില്‍ക്കുന്നത്.
സെലിബ്രിറ്റികള്‍ക്കും പണക്കാര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് ലാന്‍ഡ് റോവര്‍ അടുത്തിടെയാണ് 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയില്‍ എത്തിച്ചത്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.
ഡിഫെന്‍ഡറിന്റെ MY25 അപ്‌ഡേറ്റിന്റെ ഹൈലൈറ്റ് പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ത്തതാണ്. പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്പെക് ഒക്ട വേരിയന്റില്‍ വരുന്നത്.
ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ്, 20 ഇഞ്ച് ഓള്‍-ടെറൈന്‍ സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകള്‍ എന്നിവ ഉപയോഗിച്ച് എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡ്‌സര്‍ ലെതര്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനും വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുമുള്ള 14-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുള്ള രണ്ടാം നിരയിലെ ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് സീറ്റുകള്‍, നുബക്ക് എഡ്ജ്ഡ് കാര്‍പെറ്റ് മാറ്റുകള്‍ എന്നിവ ചേർത്ത് ക്യാബിന്‍ പരിഷ്‌കരിച്ചു.

11.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ കണ്‍സോളില്‍ റഫ്രിജറേറ്റര്‍ കമ്പാര്‍ട്ട്‌മെന്റ് എന്നിവയും കാറില്‍ ലഭിക്കുന്നു. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്‌പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്‌പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്സും ഇത് വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








