ഐഎസ്ആർഓയുടെ ടെക്നോളജി തരാൻ അപേക്ഷിച്ച് നാസ; ഇന്ത്യ എന്ന സുമ്മാവാടാ

ചാന്ദ്ര പര്യവേക്ഷണത്തിൽ ഇന്ത്യാക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച ഐഎസ്ആർഓയുടെ ടെക്നോളജികൾ വിലയ്ക്കെടുക്കാൻ നാസ തയ്യാണെന്ന് അറിയിച്ചിരിക്കുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായതിൻ്റെ പിന്നാലെയാണ് നാസ ഇത്തരത്തിലൊരു കാര്യം അറിയിച്ചിരിക്കുന്നത് എന്നാണ് ചെയർമാൻ എസ് സോമനാഥ് പറഞ്ഞത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ (ജെപിഎൽ) ഒരു പ്രതിനിധി 2023 ഓഗസ്റ്റിൽ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തിയിരുന്നു.

സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിൽ ഉപയോഗിച്ച എല്ലാ സാങ്കേതിക വിദ്യകളും പരിശോധിച്ച ശേഷം ദൗത്യത്തിൽ ഉപയോഗിച്ച നൂതനവും എന്നാൽ ചെലവുകുറഞ്ഞതുമായ ശാസ്ത്രീയ ഉപകരണങ്ങളിൽ ശാസ്ത്രജ്ഞർ വളരെ ആകൃഷ്ടരാകുകയും, യുഎസുമായി അവരുടെ ഫെയ്സ് ടെക്നോളജി പങ്കിടാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഐഎസ്ആർഓയുടെ ടെക്നോളജി തരാൻ അപേക്ഷിച്ച് നാസ; ഇന്ത്യ എന്ന സുമ്മാവാടാ

6 പേരടങ്ങുന്ന ഒരു ടീമാണ് നാസയിൽ നിന്ന് എത്തിയിരുന്നത്. എങ്ങനെയാണ് ഇത്രയും വിലകുറഞ്ഞതും അതോടൊപ്പം തന്നെ നിർമിക്കാൻ വളരെ എളുപ്പമുളളതുമായ വസ്തുക്കൾ നിർമിക്കുന്നതെന്നാണ് അവർ ചോദിച്ചത്. എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് ഇത് വിൽക്കാത്തത് എന്നു അവർ ചോദിക്കാൻ മറന്നില്ല. ഐഎസ്ആർഒ മേധാവി ബഹിരാകാശ സാങ്കേതികവിദ്യയിലേക്ക് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ സംഭാവന നൽകാൻ വിദ്യാർത്ഥികളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമാക്കാനുളള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ആദ്യ ശ്രമത്തില്‍ വിക്രമില്‍നിന്നോ പ്രഗ്യാനില്‍നിന്നോ ഇതുവരെ സിഗ്നലുകള്‍ ലഭിച്ചില്ല. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്നു കൊണ്ടേയിരിക്കുകയാണ്.

ഐഎസ്ആർഓയുടെ ടെക്നോളജി തരാൻ അപേക്ഷിച്ച് നാസ; ഇന്ത്യ എന്ന സുമ്മാവാടാ

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡറും റോവറും 10 ഭൗമദിനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ സെപ്റ്റംബര്‍ 2ന് റോവറും സെപ്റ്റംബര്‍ 4ന് ലാന്‍ഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചിരുന്നു. ചന്ദ്രനില്‍നിന്ന് ലഭിച്ച നിര്‍ണായകവിവരങ്ങൾ ശാസ്ത്രജ്ഞര്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ഐഎസ്ആര്‍ഒ ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടത്തുകയും ലാന്‍ഡിംഗ് നിരീക്ഷിക്കുകയും ചെയ്തത്.

ഐഎസ്ആര്‍ഒക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും നാസയുമുണ്ടായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും. ആറുചക്രമുള്ള പ്രഗ്യാന്‍ റോവര്‍ ചന്ദ്രയാന്‍ ദൗത്യത്തിലെ നിര്‍ണായക വാഹനമാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടുക.

പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറി കൊണ്ടിരുന്നത്. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഇത് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. 2023 ജൂലായ് 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍ 3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍ നിന്ന് മാര്‍ക്ക്-3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ടു.

ഓഗസ്റ്റ് അഞ്ചാം തീയതി പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റ് 17-ാം തീയതിയാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ സ്വതന്ത്രമായത്. ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 5.27 മുതല്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെ കോടിക്കണക്കിന് ഭാരതീയരാണ് ചരിത്ര ദൗത്യം തത്സമയം കണ്ടത്. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിങ് തത്മസയം വെര്‍ച്വലായി ലാന്‍ഡിംഗിന് സാക്ഷിയായി. ചന്ദ്രയാനെ കുറിച്ചുളള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Monday, October 16, 2023, 22:10 [IST]
English summary
Nasa planning to buy isro technologies after successfullnes of chandryaan 3 these are the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X