പറപ്പിച്ച് വിടാൻ പറ പാപ്പാ...; പുതിയ സൂപ്പർസോണിക് വിമാനവുമായി നാസാ
ശബ്ദത്തെക്കാൾ വേഗതയിൽ പറക്കാൻ കഴിവുള്ള പുതിയ എക്‌സ്-59 സൂപ്പർസോണിക് വിമാനം നാസ അവതരിപ്പിച്ചിരിക്കുകയാണ്. 100 അടി നീളവും 30 അടി വീതിയുമുള്ള വിമാനം കാലിഫോർണിയയിലെ പാംഡെയ്‌ലിൽ നാസയും ലോക്ക്ഹീഡ് മാർട്ടിനും ചേർന്ന് പുറത്തിറക്കി. 1976-ൽ ലോഞ്ച് ചെയ്യുകയും ചെലവേറിയ അറ്റകുറ്റപ്പണികളും 2000-ൽ മാരകമായ തകർച്ചയ്ക്ക് ശേഷം, മണിക്കൂറിൽ 1,350 മൈൽ വേഗതയുണ്ടായിരുന്ന കോൺകോർഡ് ഏകദേശം ഇരുപത് വർഷം മുമ്പാണ് വിരമിച്ചത്.
വിമാനങ്ങൾ ശബ്‌ദത്തെ മറികടക്കുമ്പോൾ മാക് 1 എന്നാണ് വിളിക്കുന്നത്. ജനാലകൾ തകർക്കാൻ കഴിയുന്ന ഉച്ചത്തിലുള്ളതും തുടർച്ചയായതുമായ സോണിക് ബൂം സൃഷ്ടിക്കപ്പെടുകയാണ്. 1973-ൽ സിവിലിയൻ വിമാനങ്ങൾ കരയിലൂടെ ഈ വേഗതയിൽ വരുന്നത് യുഎസ് നിരോധിച്ചിരുന്നു. ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള ഫ്ലൈറ്റ് സമയം പകുതിയായി കുറയ്ക്കാൻ സാധിക്കും, എന്നാൽ അത്തരം വിമാനങ്ങൾ ശബ്ദത്തിന്റെ വേഗതയിൽ, അതായത് മണിക്കൂറിൽ 767 മൈൽ വേഗത്തിലാകുമ്പോൾ ഞെട്ടിപ്പിക്കുന്ന വേഗത കാരണം ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും സൂപ്പർസോണിക് വിമാനങ്ങൾ നിരോധിച്ചിരുന്നു.

വി-ആകൃതിയിലുള്ള ചിറകും നീളമേറിയ മുൻഭാഗവും ഉപയോഗിച്ച് ഒരു സോണിക് ബൂമിനെ കൊണ്ട് ശബ്ദത്തിന്റെ 1.5 മടങ്ങ് വേഗത കൈവരിക്കാൻ സാധിക്കുന്ന തരത്തിലാണ് വിമാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 2021-ൽ X-59 പറപ്പിക്കാമെന്നായിരുന്നു കമ്പനി ആദ്യം പ്രതീക്ഷിച്ചിരുന്നത്. ടെസ്റ്റിംഗ് ഉൾപ്പെടെ മൊത്തത്തിലുള്ള പദ്ധതിക്ക് എട്ട് വർഷത്തിനുള്ളിൽ ഏകദേശം 632 മില്യൺ ഡോളർ ചിലവാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
1954 -ലാണ് ഒരു സൂപ്പർസോണിക് പാസഞ്ചർ വിമാനത്തെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിക്കുന്നത്, അതു കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം വിമാനം നിർമ്മിക്കുന്നതിനുള്ള ചെലവുകളും അതിലുള്ള റിസ്കുകളും പങ്കിടുന്നതിനുള്ള കരാറിൽ യുകെയും ഫ്രാൻസും ഒപ്പുവച്ചു. അങ്ങനെ കോൺകോർഡ് എന്ന സൂപ്പർ സോണിക് ജെറ്റിന്റെ പ്രോട്ടോടൈപ്പുകളുടെ നിർമ്മാണം 1965 ഫെബ്രുവരിയിൽ ആരംഭിച്ചു.

ആദ്യ കോൺകോർഡ് പ്രോട്ടോടൈപ്പ് ജെറ്റ് 1969 മാർച്ച് രണ്ടിന് ടൗളൂസിൽ നിന്ന് ആകാശത്തേക്ക് പറന്നുയർന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ അത് സൂപ്പർസോണിക് പരിവേഷവും കൈവരിച്ചു. എന്നിരുന്നാലും, ആംഗ്ലോ-ഫ്രഞ്ച് മോഡലിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ടുപോളേവ് Tu-144 എന്ന സോവിയറ്റ് മോഡൽ സൂപ്പർസോണിക് ഫ്ലൈറ്റ് എന്ന നിലയിൽ കോൺകോർഡിനെ പരാജയപ്പെടുത്തി. 1970 മെയ് 26 -ന് മാക് 2 എന്ന നേട്ടം കൈവരിച്ച് ആദ്യത്തെ കൊമേർഷ്യൽ വിമാനം എന്ന പട്ടവും ടുപോളേവ് കൈവശപ്പെടുത്തി.
61.66 മീറ്റർ (202 അടി, 4.0 ഇഞ്ച്) നീളവും 12.2 മീറ്റർ (40 അടി) ഉയരവും 25.6 മീറ്റർ (84 അടി) വിംഗ് സ്പാനുള്ളതുമായ ഒരു വമ്പൻ വിമാനമായിരുന്നു കോൺകോർഡ്. ഈ കൂറ്റൻ ജെറ്റിന്റെ പരമാവധി ടാക്സിംഗ് വെയിറ്റ് എന്നത് 187 ടൺ ആയിരുന്നു, അതോടൊപ്പം സൂപ്പർസോണിക് ജെറ്റിന്റെ പരമാവധി ടേക്ക് ഓഫ് വെയിറ്റ് 185.070 ടണ്ണുമായിരുന്നു.

ഈ പവർഫുൾ ടർബോജെറ്റ് എഞ്ചിനുകൾ മാക് 2.04 (മണിക്കൂറിൽ 2,179 കിലോമീറ്റർ) പരമാവധി ക്രൂയിസിംഗ് വേഗത കൈവരിക്കാൻ കോൺകോർഡിനെ അനുവദിച്ചിരുന്നു. കോൺകോർഡിന് 60,000 അടി (18,000 മീറ്റർ) സർവീസ് സീലിംഗ് ഉണ്ടായിരുന്നു, ഇത് നിലവിൽ സാധാരണ വിമാനങ്ങൾ ഫ്ലൈ ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്നതാണ്. അതോടൊപ്പം ജെറ്റിന് 95,680 കിലോഗ്രാം ഫ്യുവൽ വഹിക്കാൻ കഴിയും (ഏകദേശം 119,600 ലിറ്റർ ജെറ്റ് ഫ്യുവൽ) കൂടാതെ മാക് 2 എന്ന സ്പീഡിൽ 60,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോൾ, സൂപ്പർസോണിക് ജെറ്റ് ഓരോ മണിക്കൂറിലും 18,000 ലിറ്റർ ഫ്യുവൽ ഉപയോഗിക്കുന്നു.
ഉയർന്ന ചെലവുകളും സൂപ്പർസോണിക് ഫ്ലൈറ്റിനെക്കുറിച്ചുള്ള അമേരിക്കൻ നിയമങ്ങളും കാരണം അമേരിക്കൻ എയർലൈനർ കരാറിൽ നിന്ന് പിന്മാറിയിരുന്നു എങ്കിലും, അതിന്റെ ടെസ്റ്റ് പൈലറ്റുകൾ 1971 -ൽ കോൺകോർഡ് പ്രോട്ടോടൈപ്പിനെ മാക് 2.6 എന്ന ഹൈ സ്പീഡിലേക്ക് പുഷ് ചെയ്തിരുന്നു. 1973 ജൂൺ 30 -ലെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിനായി ആദ്യത്തെ കോൺകോർഡ് പ്രോട്ടോടൈപ്പിന് റൂഫ്‌ടോപ്പ് പോർട്ട്‌ഹോളുകൾ നൽകിക്കൊണ്ട് പരിഷ്‌ക്കരിച്ചിരുന്നു. ഏകദേശം 74 മിനിറ്റ് എന്ന ഇന്നുവരെയുള്ള ഒരു സൂര്യഗ്രഹണത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ നിരീക്ഷണമാണ് ഇത് നടത്തിയത്.


Click it and Unblock the Notifications








