ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ അവതരിപ്പിച്ചു

Written By:

ചൊവ്വ പര്യവേക്ഷണത്തിനായി ഒരുക്കിയ മാര്‍സ് റോവര്‍ കോണ്‍സെപ്റ്റ് വാഹനത്തെ നാഷണല്‍ എയറോനൊട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അസോസിയേഷന്‍ (നാസ) അവതരിപ്പിച്ചു. സമ്മര്‍ ഓഫ് മാര്‍സ് എന്ന പ്രമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായാണ് കോണ്‍സെപ്റ്റ് റോവറിനെ നാസ പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

ചൊവ്വാ പര്യവേക്ഷണം പ്രമേയമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ട് പരിചിതമായ വാഹനങ്ങള്‍ക്ക് സമാനമായ രൂപഘടനയാണ് കെന്നഡി സ്‌പെയ്‌സ് സെന്റര്‍ വിസിറ്റേഴ്‌സ് കോപ്ലക്‌സില്‍ നാസ അവതരിപ്പിച്ച മാര്‍സ് റോവര്‍ കോണ്‍സെപ്റ്റ് വാഹനത്തിനുമുള്ളത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

ചൊവ്വാ ദൗത്യത്തെ പറ്റിയും, നാള്‍വഴികളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുന്നതിന്റെ ഭാഗമായാണ് കോണ്‍സെപ്റ്റ് വാഹനത്തെ നാസ കാഴ്ചവെച്ചിരിക്കുന്നത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

നാല് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോണ്‍സെപ്റ്റ് റോവറെയാണ് നാസ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

മാർസ് റോവർ കോൺസെപ്റ്റിന്റെ പിന്‍ഭാഗത്ത് പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ഒരു ചെറിയ പരീക്ഷണ ശാലയും നാസ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

യഥാര്‍ത്ഥത്തില്‍ മനുഷ്യസഹായമില്ലാത്ത യന്ത്രനിയന്ത്രിത റോവറുകളെയാണ് ചൊവ്വ പര്യവേക്ഷണത്തില്‍ നാസ ഉപയോഗിക്കുന്നത്. ചൊവ്വാ പര്യവേക്ഷണത്തെ പറ്റി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി മാത്രമാണ് കോണ്‍സെപ്റ്റ് റോവറെ നാസ അവതരിപ്പിച്ചിരിക്കുന്നത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

അതിനാല്‍ നാസയുടെ ചൊവ്വാ പദ്ധതികളില്‍ കോണ്‍സെപ്റ്റ് റോവറിന് സ്ഥാനമില്ല.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

പാര്‍ക്കര്‍ ബ്രദേഴ്‌സാണ് മാര്‍സ് റോവര്‍ കോണ്‍സെപ്റ്റ് വാഹനത്തെ നാസയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

പ്രശസ്ത സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് ചിത്രങ്ങളായ ട്രോണ്‍: ലെഗസിയിലെ ട്രോണ്‍ ബൈക്കും, ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്‌മൊബൈലും രൂപകല്‍പന ചെയ്തത് പാര്‍ക്കര്‍ ബ്രദേഴ്‌സാണ്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

നാസയുടെ ബഹിരാകാശ യാത്രികരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ പാര്‍ക്കര്‍ ബ്രദേഴ്‌സ് ഒരുക്കിയിരിക്കുന്നത്.

ചൊവ്വയിൽ നാസയുടെ 'കാർ' ഇങ്ങനെ; മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നാസ അവതരിപ്പിച്ചു

കേവലം അഞ്ച് മാസം കൊണ്ടാണ് ഇവര്‍ മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിനെ നിര്‍മ്മിച്ചത് എന്നതും ശ്രദ്ധേയം. സോളാര്‍ പാനലുകളിലും, 700 വാട്ട് ബാറ്ററിയും അടിസ്ഥാനപ്പെടുത്തിയ ഇലക്ട്രിക് മോട്ടോറാണ് മാര്‍സ് റോവര്‍ കോണ്‍സെപ്റ്റിന്റെ കരുത്ത്.

നാല് പേര്‍ക്ക് ഇരിക്കാവുന്ന കോക്പിറ്റില്‍ റേഡിയോ, ജിപിഎസ് സാങ്കേതികത ലഭ്യമാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
NASA Unveils Mars Rover Concept Vehicle. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark