3 കോടി പൊടിച്ച് ഡിഫെന്‍ഡര്‍ വാങ്ങി പാണ്ഡ്യയുടെ മുന്‍ഭാര്യ! കോടികള്‍ ജീവനാംശം കിട്ടിയോ?

സെര്‍ബിയന്‍ നര്‍ത്തകിയും മോഡലും അഭിനേത്രിയുമായ നടാഷ സ്റ്റാന്‍കോവിച് (Nataša Stanković) തന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവവികാസങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് നാളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹര്‍ദിക് പാണ്ഡ്യയുടെ മുന്‍ ഭാര്യയെന്ന നിലയിലാണ് കൂടുതല്‍ പേര്‍ക്കും നടാഷയെ പരിചയം. 2020 മെയ് മാസത്തില്‍ വിവാഹതരായ നടാഷക്കും ഹാര്‍ദിക്കിനും അഗസ്ത്യ എന്ന മകനുണ്ട്. 2024 പകുതിയോടെ ശക്തമായ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ വേര്‍പിരിയല്‍ സ്ഥിരീകരിച്ചുകൊണ്ട് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുള്ള വിവാഹമോചനത്തിന് ശേഷം നടാഷയുടെ ഓരോ ചലനങ്ങളും പാപ്പരാസികളുടെ നിരീക്ഷണത്തിന് കീഴിയിലായിരുന്നു.

പ്രമുഖ താരങ്ങളുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ സ്വാഭാവികമായും അവരുടെ ആരാധകരുടെയും മറ്റും ഭാഗത്ത് നിന്നുള്ള വെറുപ്പ് നടാഷയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നടാഷയുടെ പ്രവര്‍ത്തികള്‍ ചിലരെ ചൊടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ തന്റെ പുത്തന്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ഹേറ്റേഴ്‌സിന്റെ വായടപ്പിച്ചിരിക്കുകയാണ് നടാഷ. നടി മുംബൈ നഗരത്തിലൂടെ തന്റെ പുതിയ ഓറഞ്ച് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഓടിച്ച് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

natasa stankovic buys defender

ഓറഞ്ച് കളറില്‍ ഫിനിഷ് ചെയ്ത 3.04 കോടി രൂപ വിലമതിക്കുന്ന ഈ വാഹനം കണ്ടാല്‍ ആരായാലും ഒന്ന് നോക്കിപ്പോകും. മാത്രമല്ല, വാഹനത്തിന്റെ തിളക്കം പോലെ തന്നെ നടാഷയുടെ ആത്മവിശ്വാസവും ആളുകളെ ആകര്‍ഷിച്ചു. ജിം സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡ്രൈവിന് പോയാണ് നടി വിലകൂടിയ കാര്‍ അഭിമാനത്തോടെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ആഡംബര വാഹനങ്ങളോട് നടാഷയ്ക്ക് പണ്ടേ താല്‍പര്യമുണ്ടായിരുന്നു.

ഈ പുത്തന്‍ എസ്‌യുവി ഫാഷന്‍ എന്നതിലുപരി അവരുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നു. പുതിയ ഡിഫെന്‍ഡറിലുള്ള നടാഷയുടെ യാത്ര ഒരു നിശബ്ദമായ, ആഘോഷം പോലെ തോന്നിയതായാണ് നെറ്റിസണ്‍സ് സൂചിപ്പിക്കുന്നത്. ജീവിതം പടിപടിയായി പുനര്‍നിര്‍മ്മിക്കുന്നതിന്റെയും തനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയത് മുന്നോട്ട് കുതിക്കുകയുമാണ്് താന്‍ ചെയ്യുന്നതെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഡിഫെന്‍ഡര്‍ ഡ്രൈവ്. കഴിഞ്ഞ വര്‍ഷം വിവാഹമോചനത്തിലൂടെ നടാഷക്ക് ഹര്‍ദിക്കിന്റെ സ്വത്തിന്റെ 70% ലഭിക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

natasa stankovic buys defender

ഇതിന് പിന്നാലെ ഹര്‍ദികിന്റെ ഗൗരവ് കപൂറിന്റെ ഷോയില്‍ നിന്നുള്ള ഒരു പഴയ വീഡിയോ വൈറലായി. തന്റെ പേരില്‍ ഒരു സ്വത്തും ഇല്ലെന്നും കാറുകളും വീടും ഉള്‍പ്പെടെ തന്റെ എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥത തന്റെ അമ്മയ്ക്കാണെന്നും താരം പറയുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. ഇത് സ്ത്രീവിരോധകളായ ചിലര്‍ ഏറ്റെടുത്ത് പാണ്ഡ്യയുടെ ബുദ്ധിയായി വാഴ്ത്തി. പാണ്ഡ്യയിയില്‍ നിന്ന് നടാഷക്ക് ഭീമമായ ജീവനാംശം ലഭിച്ചതായി ഏതായാലും സ്ഥിരീകരണമില്ല.

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിന്റെ ഏകദേശ ആസ്തി 94 കോടി രൂപയാണ്. മെര്‍സിഡീസ് AMG G63, ഔഡി A6, ജീപ്പ് കോമ്പസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ ഹാര്‍ദിക്കിന് സ്വന്തമായുണ്ട്. ഇപ്പോള്‍ നടാഷയും തന്റെ ജീവിതത്തില്‍ ഓരോ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. മകന്‍ അഗസ്ത്യയെ ഇരുവരും ചേര്‍ന്നാണ് വളര്‍ത്തുന്നത്. 21-ാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിച്ച ശക്തവും കഴിവുറ്റതുമായ ഓഫ്-റോഡര്‍ എന്ന നിലയിലാണ് ഡിഫെന്‍ഡര്‍ അറിയപ്പെടുന്നത്.

land rover defender

ഓഫ്‌റോഡര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പായ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ആണ് നടാഷ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ ശ്രേണിയില്‍ മാത്രമുള്ളതും വാഹനത്തെ വേറിട്ടു നിര്‍ത്താന്‍ സഹായിക്കുന്നതുമായ ഓറഞ്ച് നിറത്തിലാണ് നടാഷയുടെ ഡിഫെന്‍ഡര്‍ വരുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 10 അല്ലെങ്കില്‍ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ് എന്നിവ ഉള്‍ക്കൊള്ളുന്ന ലാന്‍ഡ് റോവറിന്റെ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ മോഡേണ്‍ ഫീച്ചറുക ഇതില്‍ വരുന്നത്.

കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്പോണ്‍സ്, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയ നൂതന സവിശേഷതകളോടെ, ഓണ്‍-ഓഫ്-റോഡിലും ഓഫ്-റോഡിലും ശക്തമായ പവറും ഹാന്‍ഡ്ലിംഗും ഡിഫന്‍ഡര്‍ വാഗ്ദാനം ചെയ്യുന്നു.ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 ഓണ്‍-റോഡ് സുഖസൗകര്യങ്ങള്‍ക്കൊപ്പം വെല്ലുവിളികള്‍ നിറഞ്ഞ ഓഫ്-റോഡ് ട്രാക്കുകളും കീഴടക്കകാന്‍ പറ്റുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4-സിലിണ്ടര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് I6 മൈല്‍ഡ് ഹൈബ്രിഡ്, 5.0/4.4 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ്/ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ ഓപ്ഷനുകളാണ് ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. എല്ലാ വേരിയന്റുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫുള്‍-ടൈം ഓള്‍-വീല്‍ ഡ്രൈവും ഉണ്ട്. ടെറൈന്‍ റെസ്പോണ്‍സ് 2 പോലുള്ള നൂതന ഓഫ്-റോഡ് സാങ്കേതികവിദ്യകളും ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും ഏത് ഭൂപ്രദേശത്തും മികച്ച പ്രകടനം ഉറപ്പാക്കുന്നു.

More from DriveSpark

Article Published On: Saturday, November 22, 2025, 16:31 [IST]
English summary
Natasa stankovic seen driving her newly purchased land rover defender 110 viral video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X