താമസം 750 കോടിയുടെ മണിമാളികയില്‍, മുറ്റംനിറയെ ലക്ഷ്വറി കാറുകള്‍! ആരാണ് മെറ്റ് ഗാലയില്‍ താരമായ നടാഷ
ഇക്കഴിഞ്ഞ മെയ് അഞ്ചിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ദി മെറ്റ് ഗാല 2025 (Met Gala 2025) സെലിബ്രിറ്റികള്‍ അവരുടെ ഏറ്റവും സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച താരനിബിഡമായ ഒരു ചടങ്ങായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സാന്നിധ്യം കൊണ്ട് മെറ്റ് ഗാലയുടെ ഈ എഡിഷന്‍ ചരിത്രമായി മാറിയിരുന്നു. മെറ്റ് ഗാലയില്‍ സാന്നിധ്യമറിയിക്കുന്ന ആദ്യ ബോളിവുഡ് നടനായിരുന്നു എസ്ആര്‍കെ. സബ്യസാചി മുഖര്‍ജിയുടെ പ്രത്യേക വേഷത്തില്‍, കടുവയുടെ ചെങ്കോലും വലിയ ഡയമണ്ട് 'കെ' പെന്‍ഡന്റും ധരിച്ച് മെറ്റ് ഗാല കാര്‍പെറ്റില്‍ നടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ നടനായി ഷാരൂഖ് മാറി.
ഷാരൂഖിനെ കൂടാതെ ഗായകന്‍ ദില്‍ജിത് ദോസഞ്ച്, നടിമാരായ പ്രിയങ്ക ചോപ്ര, കിയാര അദ്വാനി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ഇഷ അംബാനി എന്നീ പ്രമുഖരും മെറ്റ് ഗാലയ്‌ക്കെത്തിയിരുന്നു. എന്നാല്‍ മെറ്റ് ഗാലയില്‍ സിനിമാ നടിമാരേക്കാള്‍ പലരുടെയും കണ്ണുടക്കിയത് മറ്റൊരു ഇന്ത്യക്കാരിയിലാണ്. ധീരമായ ഫാഷന്‍ ചോയ്‌സുകള്‍ക്ക് പേരുകേട്ട നടാഷ പൂനാവലയാണ് അത്. മനീഷ് മല്‍ഹോത്ര സൃഷ്ടിച്ച ഒരു അതുല്യമായ വസ്ത്രത്തില്‍ അവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി.

മെറ്റ് ഗാല 2025 പോലുള്ള ആഗോള ഫാഷന്‍ ഇവന്റുകളായാലും ഫാഷന്‍ വീക്കുകളായാലും റെഡ് കാര്‍പെറ്റ് ഇവന്റുകളായാലും അവിടെയെല്ലാം നടാഷ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. ഈ വര്‍ഷം മെറ്റ് ഗാല കഴിഞ്ഞതിന് ശേഷം പലരും ഇന്റര്‍നെറ്റില്‍ തിരഞ്ഞ പേരാണ് നടാഷ പൂനാവല. ചിലര്‍ക്കെങ്കിലും സര്‍നെയിം കേട്ടപ്പോര്‍ ആളെ പിടികിട്ടിക്കാണും. കോടീശ്വരനായ വ്യവസായി അദാര്‍ പൂനാവലയുടെ ഭാര്യയായ നടാഷ ഫാഷന്‍ ഐക്കണ്‍ എന്നതിലുപരി പൂനാവല കുടുംബ ബിസിനസിന്റെ അവിഭാജ്യ ഘടകവും ജീവകാരുണ്യ പ്രവര്‍ത്തകയുമാണ്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാവായി കണക്കാക്കപ്പെടുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് നടാഷ. ഇവരുടെ ഭര്‍ത്താവ് അദാര്‍ പൂനാവല സിഇഒയായ എസ്ഐഐ 2.11 ലക്ഷം കോടി രൂപയുടെ മൂല്യവുമുള്ള രാജ്യത്തെ ഏറ്റവും മൂല്യമുള്ള അണ്‍ലിസ്റ്റഡ് കമ്പനികളില്‍ ഒന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദാറിന്റെ ആസ്തി 1.36 ലക്ഷം കോടി രൂപയാണ്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് 2023-ലെ റിപ്പോര്‍ട്ട് പ്രകാരം നടാഷക്കും 660 കോടി രൂപയുടെ ആസ്തിയുണ്ട്.

മുംബൈയിലെ ഏറ്റവും ആഡംബരപൂര്‍ണമായ 750 കോടി രൂപ വിലമതിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു മാളികയായ ലിങ്കണ്‍ ഹൗസിലാണ് പവര്‍ കപ്പിള്‍സ് താമസിക്കുന്നത്. 1933-ല്‍ വാങ്കനീര്‍ മഹാരാജാവിനായി ആദ്യം നിര്‍മ്മിച്ച ഈ മാളിക പിന്നീട് യുഎസ് കോണ്‍സുലേറ്റായി ഉപയോഗിച്ചു. 934 കോടി രൂപ മുടക്കി പൂനാവല കുടുംബം 2015-ലാണ് ഇത് വാങ്ങിയത്. ബോളിവുഡ് നടിമാരായ കരിഷ്മ, കരീന കപൂര്‍ എന്നിവരുടെ അടുത്ത സുഹൃത്തായ നടാഷക്ക് ഹോളിവുഡുമായും നല്ല ബന്ധമുണ്ട്.
ഇന്ത്യയിലെ ഏറ്റവും ധനികന്‍മാരില്‍ ഒരാളായ അദാറിനെ വിവാഹം ചെയ്തതിനാല്‍ തന്നെ ആഡംബരപൂര്‍ണമായ ജീവിത ശൈലിയാണ് നടാഷ പിന്തുടരുന്നത്. പൂനാവല കുടുംബത്തിന് അവരുടെ ശേഖരത്തില്‍ മറ്റ് നിരവധി വിലകൂടിയ ആഡംബര കാറുകളുണ്ട്. അവരുടെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡ് റോള്‍സ് റോയ്സ് ആണ്. നടാഷയുടെ കുടുംബത്തിന്റെ ഗരാജില്‍ രണ്ട് ഫാന്റം VIII ആഡംബര സലൂണുകള്‍ ഉണ്ട്.

ഇത് കൂടാതെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് I, ഫാന്റം VII എന്നിവയും പൂനാവല ഗരാജില്‍ കാണാം. ഫെറാറി 360 സ്‌പൈഡര്‍, ബെന്റ്‌ലി കോണ്ടിനെന്റല്‍ GT, മക്ലാരന്‍ 720 S, പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത ബാറ്റ്‌മൊബൈല്‍ തുടങ്ങിയ കാറുകളും ഇവരുടെ പോര്‍ച്ചിലുണ്ട്. പൂനാവല കുടുംബത്തിന്റെ കാര്‍ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ മോഡലുകളില്‍ ഒന്ന് 7 കോടി രൂപ വിലയുള്ള മെര്‍സിഡീസ് S 350 കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വിലയേറിയ ബാറ്റ്മൊബൈലാണ്.
അദാര്‍ പൂനാവലയും ഭാര്യയും തങ്ങളുടെ മകന് ആറാം ജന്മദിനത്തില്‍ സമ്മാനമായി നല്‍കിയതായിരുന്നു ഇത്. അതിനുപുറമെ, അവരുടെ വീട്ടില്‍ 2.61 കോടി വിലയുള്ള ഒരു ലംബോര്‍ഗിനി, ദശലക്ഷക്കണക്കിന് വിലയുള്ള വിന്റേജ് കാറുകള്‍ എന്നിവയും ഉണ്ട്. നടാഷ പലപ്പോഴും തന്റെ റോള്‍സ് റോയ്സ് ഫാന്റത്തിലും 6 കോടി രൂപ വില വരുന്ന ബെന്റ്‌ലി ബെന്റ്‌യ്ഗ LWB കാറിലും പാര്‍ട്ടികളിലും മറ്റും പങ്കെടുക്കാനായി പുറത്തിറങ്ങാറുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദാറും കുടുംബവും ഒരു പുതിയ ബെന്റ്ലി ബെന്റായ്ഗ EWB അസൂറെയാണ് വാങ്ങിയിരുന്നു. ഏകദേശം 7 കോടി രൂപയാണ് ഈ കാറിന്റെ വില. ഇത് കൂടാതെ നടാഷയുടെയും അദാറിന്റെയും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനായി അടുത്തിടെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയും ഗരാജില്‍ ചേര്‍ത്തിരുന്നു.


Click it and Unblock the Notifications








