പ്രധാനമന്ത്രിയുടെ വണ്ടി ആണെന്ന് പറഞ്ഞാലും രക്ഷയില്ല, ദേശീയ ഹരിത ട്രൈബ്യൂണൽ കലിപ്പിലാണ്, സംഭവം ഇതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വാഹനങ്ങളുടെ രജിസ്ട്രേഷൻ നീട്ടി നൽകണമെന്ന് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ (എസ്‌പിജി) അഭ്യർത്ഥന ദേശീയ ഹരിത ട്രൈബ്യൂണൽ തളളിക്കളഞ്ഞിരിക്കുകയാണ്. ഈ മൂന്ന് വാഹനങ്ങളും സാധാരണ ലഭ്യമല്ലാത്ത സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളാണെന്നും കഴിഞ്ഞ പത്ത് വർഷമായി ഈ വാഹനങ്ങൾ വളരെ കുറച്ച് മാത്രമേ ഓടിയിട്ടുള്ളൂവെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പ്രത്യേക ആവശ്യത്തിന് ആവശ്യമാണെന്നും ഞങ്ങൾ മനസിലാക്കുന്നു എന്നാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നാണ് ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ഉത്തരവിട്ടത്.
2013-ൽ നിർമ്മിക്കുകയും 2014 ഡിസംബറിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത മൂന്ന് റെനോ MD-5 പ്രത്യേക കവചിത വാഹനങ്ങൾ, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ യഥാക്രമം 6,000 കിലോമീറ്റർ, 9,500 കിലോമീറ്റർ, 15,000 കിലോമീറ്റർ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. പുതിയ വാഹനം വാങ്ങുക എന്നത് പെട്ടെന്ന് സാധ്യമായിട്ടുളള കാര്യമല്ല എന്നുളളത് കൊണ്ടാണ്, വാഹനത്തിൻ്റെ രജിസ്ട്രേഷൻ നീട്ടിനൽകാൻ അപേക്ഷ നൽകിയത്.

ഈ എസ്‌പിജി വാഹനങ്ങൾ പഴയതായതിനാൽ മോട്ടോർ വാഹനങ്ങളുടെ പഴയ എമിഷൻ മാനദണ്ഡമായ ഭാരത് സ്റ്റേജ് III മാത്രമേ പാലിക്കുന്നുള്ളൂവെന്നും എൻജിടി ഉത്തരവിൽ പറയുന്നു. പഴയ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കാൻ കേന്ദ്ര സർക്കാർ സ്ക്രാപ്പിങ്ങ് സെന്റുകൾ വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പേജ് നയത്തിന് രൂപം നല്‍കിയിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് നിങ്ങളുടെ പഴയ വാഹനം പൊളിക്കാൻ കൊടുത്ത് പുതിയത് വാങ്ങിയാൽ എന്തെങ്കിലും ഗുണമുണ്ടോ എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ. വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.ഇനി ഉടമയായ നിങ്ങള്‍ പുതിയ കാര്‍ വാങ്ങുന്നില്ലെന്ന് വെക്കുക, ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കാം. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം.

മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്. ഈ പറഞ്ഞതൊന്നും ഇത് വരെ നിലവിൽ വന്നിട്ടില്ല എന്നും ഇതൊക്കെ കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ ഇരിക്കുന്ന കാര്യവുമാണ് എന്ന് പ്രത്യേകം ഓർക്കുക. നിങ്ങളുടെ പഴയ വാഹനവുമായി ഡീലർഷിപ്പിലോട്ട് ഓടിച്ചെന്നാൽ ഞങ്ങൾ അറിഞ്ഞില്ല എന്ന് പറയും.
താരതമ്യേന പുതിയ കാറുകളേക്കാള്‍ പഴയ കാറുകളുടെ പരിപാലനച്ചെലവ് കൂടുതലാണെന്ന് കാര്യം നമ്മള്‍ ഏവര്‍ക്കും അറിയാം. പുതിയ വാഹനങ്ങള്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വരുന്നത്. അതുകൊണ്ട് അവ മലിനീകരണം കുറക്കുന്നുവെന്ന് മാത്രമല്ല ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കുകയും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയത് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.


Click it and Unblock the Notifications








