ടോള്‍ ബൂത്ത് കണ്ടാല്‍ ഇനി പേടി വേണ്ട! മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ 'സട്രൈക്ക്' ദേ ഇങ്ങനെ

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്ത് ടോള്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ ദേശീയപാതകളും എക്‌സ്പ്രസ് ഹൈവേകളും ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ അഞ്ച് ശതമാനത്തിലധികമാണ് ടോള്‍ നിരക്ക് അധികം നല്‍കേണ്ടത്. എന്നാല്‍ ഇതിന്റെ കൂടെ ഇന്ത്യയിലെ നിലവിലെ ടോള്‍ പിരിവ് സംവിധാനം ഒരു വലിയ പരിഷ്‌ക്കരണത്തിനായി കാത്തിരിക്കുകയാണ്. ടോള്‍ പിരിവിനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുകയാണ്. ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാക്കാന്‍ പോകുന്ന പുതിയ പരിഷ്‌കാരത്തെ കുറിച്ചുള്ള ചില അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. അത് എന്താണന്ന് നമുക്ക് നോക്കാം.

വലിയ തോതില്‍ ആഭ്യന്തര ഗതാഗതം കൈകാര്യം ചെയ്യുന്ന ഹൈവേകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. 2008-ലെ നാഷണല്‍ ഹൈവേ ഫീ നിയമങ്ങള്‍ അനുസരിച്ചാണ് ദേശീയ പാത ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ ചാര്‍ജുകള്‍ ഈടാക്കുന്നത്. നിലവില്‍ ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍ പിരിക്കുന്നത്. ഈ നിര്‍ബന്ധിത ടോള്‍ പിരിവ് സംവിധാനം 2021 ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇവിടെ RFID പ്രവര്‍ത്തനക്ഷമമാക്കിയ സജ്ജീകരിച്ചിരിക്കും.

Toll Plaza

ബാരിയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനങ്ങളുടെ ഫാസ്ടാഗ് ഐഡികള്‍ റീഡ് ചെയ്ത് മുന്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. 99% വാഹനങ്ങളും ഇപ്പോള്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നു. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ ചാര്‍ജുകള്‍ ഈടാക്കുന്നു.ടോള്‍ പ്ലാസകളിലെ തിരക്ക് കുറക്കാനാണ് ഫാസ്ടാഗ് ലക്ഷ്യമിടുന്നതെങ്കിലും ടോള്‍പ്ലാസകളിലെ നീണ്ട വരികള്‍ ഇന്നും തുടരുകയാണ്.

ഇത് പരിഹരിക്കാന്‍, ടോള്‍ പ്ലാസകള്‍ നീക്കം ചെയ്യാനും ജിഎന്‍എസ്എസ് സാങ്കേതികവിദ്യയിലൂടെ ദൂരപരിധി അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഈ സാങ്കേതികവിദ്യയെക്കുറിച്ച് പലതവണ ചര്‍ച്ച ഉള്ളുതുറന്നിരുന്നു. ഇതിന്റെ സാധ്യത പഠനം നടത്തി വരികയാണെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

nhai bid for satelite based electronic toll

ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഈ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാന്‍ രാജ്യാന്തര ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ജിഎന്‍എസ്എസ് നടപ്പാക്കാന്‍ കഴിവുള്ള കമ്പനികളില്‍ നിന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഹൈവേകളില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് ടോള്‍ ചാര്‍ജ് ഈടാക്കുകയെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.

മാത്രമല്ല ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവിനായി സമര്‍പ്പിതമായ പുതിയ പാതകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാത്രമല്ല നിലവിലെ ഫാസ്ടാഗ് സിസ്റ്റം അതോടൊപ്പം പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ് ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട രീതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുത്ത കമ്പനിക്ക് സോഫ്റ്റ്വെയര്‍ വികസിപ്പിക്കുകയും ആവശ്യമായ സാങ്കേതികവിദ്യ പ്രധാനം ചെയ്യുകയും ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്.

toll plaza

യോഗ്യരായ കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ ഈ ടെന്‍ഡറില്‍ താല്‍പര്യം പ്രകടിപ്പിക്കാന്‍ സാധിക്കും. യോഗ്യതയുള്ള ഒന്നിലേറെ കമ്പനികള്‍ ടെന്‍ഡറിന് അപേക്ഷിച്ചാല്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട കമ്പനി ട്രയലുകള്‍ നടത്തുന്നതിനും സംവിധാനത്തിന് അന്തിമരൂപം നല്‍കുന്നതിനും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.കുറഞ്ഞ ദൂരത്തേക്ക് ഉയര്‍ന്ന ടോള്‍ ചാര്‍ജ് നല്‍കുന്നത് പെതുവേ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം വിമര്‍ശനങ്ങളും പരാതികളും പരിഹരിക്കാനാണ് ഈ പുതിയ സാങ്കേതികവിദ്യ വഴി ലക്ഷ്യമിടുന്നത്.

വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലുടനീളം ജിഎന്‍എസ്എസ് ടോള്‍ പിരിവ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഏതായാലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും അധികാരമേറ്റിരിക്കുകയാണ്. മുന്‍ മോദി സര്‍ക്കാറുകളില്‍ മികച്ച അഭിപ്രായം നേടിയെടുത്ത വകുപ്പുകളില്‍ ഒന്നാണ് ഗതാഗത വകുപ്പ്. മൂന്നാം മോദി സര്‍ക്കാറിന് പക്ഷേ മുമ്പുള്ളതിനേക്കാള്‍ വെല്ലുവിളികള്‍ കൂടുതലാണ്.

കാരണം ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാറിന് ഇല്ലാത്തതിനാല്‍ ജനപ്രിയമായ ഒത്തിരി തീരുമാനം ഇക്കുറി ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. ഏതായാലും കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ വകുപ്പ് വികസനത്തില്‍ ഗതാഗത വകുപ്പ് വീണ്ടും ഗഡ്കരിയുടെ കൈകളിൽ വന്ന് ചേര്‍ന്നിരിക്കുകയാണ്. അതിനാല്‍ വൈകാതെ തന്നെ പുതിയ ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കാം. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതി എന്നതിനാല്‍ ടോള്‍ പ്ലാസകള്‍ കാണുമ്പോള്‍ ഭയക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, June 11, 2024, 16:20 [IST]
English summary
National highway authority of india invited global bid for gnss based toll collection system
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X