ടോൾ പ്ലാസയിൽ മൊട ഇറക്കുന്നതിന് മുൻപ് ഇതൊന്നു അറിഞ്ഞു വച്ചോളു; പുതിയ നിയമം വന്നിട്ടുണ്ടേ
ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ മാനദണ്ഡങ്ങളിൽ പറയുന്നത് ടോൾ പ്ലാസകളുടെ മാനേജർമാരും സൂപ്പർവൈസർമാരും ചില പ്രകോപിതരായി നിൽക്കുന്ന യാത്രക്കാരുമായി ഇടപഴകുമ്പോൾ ബോഡി ക്യാമറകൾ ധരിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
ടോൾ പ്ലാസകളിൽ നടക്കുന്ന ചില അനിഷ്ട സംഭവങ്ങൾ റെക്കോർഡ് ചെയ്യുവാനും യാത്രക്കാരെയും ടോൾ ഓപ്പറേറ്റർമാരെയും സംരക്ഷിക്കുന്നതിനും തർക്കങ്ങൾ കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വാദം. പല തവണ സോഷ്യൽ മീഡിയകളിലൂടെ നമ്മൾ കാണുന്നതാണ് പലരും ഫാസ്റ്റ്‌ടാഗ് പ്രവർത്തിക്കുന്നില്ല എങ്കിൽ ഓപ്പറേറ്ററുമാരുടെ നേരെ കയർക്കുകയും തല്ലാൻ ചെല്ലുന്നതുമെല്ലാം.

രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. ടോൾ പ്ലാസ ഇടപാടുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സേവനമാണിത്. രാജ്യത്തെ വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ നാലു ചക്ര വാഹനങ്ങൾക്കും ഫാസ്‌ടാഗ് ഉണ്ടായിരിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
ഇനി ഫാസ്ടാഗ് ഇല്ലെങ്കില്‍ ടോൾപ്ലാസകളിൽ കൂടുതല്‍ പണം മുടക്കേണ്ടിയും വരും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഇനിയും മനസിലാകാത്തവർക്ക് ഇതിലും ലളിതമായി പറഞ്ഞാൽ ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി വാഹനമുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്നൊരു ഡിജിറ്റല്‍ സംവിധാനമാണിത്.
കാറിന്റെ വിൻഡ്ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കർ വഴിയാണ് ഫാസ്ടാഗ് പണമിടപാട് നടക്കുന്നതും. അങ്ങനെ ക്യാഷ് പേയ്‌മെന്റുകൾ ഒഴിവാക്കുകയും ടോൾ പ്ലാസകളിലെ നീണ്ട ക്യൂകൾ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം വലിയ നീണ്ടനിരയ്ക്ക് ഫലം കണ്ടോയെന്ന് ചോദിച്ചാൽ പൂർണമായും ഇല്ലെന്നു വേണം പറയാൻ. എങ്കിലും പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കൂടുതൽ പ്രായോഗികമാണെന്നു വേണം പറയാൻ.
ആദ്യം ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കാരണം പരിശോധിക്കുകയാണ് വേണ്ടത്. ഒരു ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ വാഹനത്തിനെതിരായ പരാതിയോ പോലുള്ള മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാനിടയുണ്ടാക്കും. അതിനാൽ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം നിങ്ങൾക്ക് പരിശോധിക്കാം.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണെങ്കിൽ മിനിമം ത്രെഷോൾഡ് പരിധിക്ക് മുകളിലുള്ള തുക ഉപയോഗിച്ച് നിങ്ങൾ ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്യേണ്ടതുണ്ട്. ത്രെഷോൾഡ് ലിമിറ്റ് എന്നാൽ ജിഎസ്ടിക്ക് കീഴിൽ രജിസ്ട്രേഷൻ നേടാതെ വ്യക്തിയെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്ന പരിധി എന്നാണ് അർഥമാക്കുന്നത്. ആയതിനാൽ ഫാസ്‌ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധി പരിധി കണ്ടെത്താനാകും. ഇങ്ങനെ ഇത് സൂക്ഷിക്കാനും പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.
ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്തു കഴിഞ്ഞാൽ ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റ് ആകുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഇഷ്യൂ ചെയ്യുന്നയാളെ ആശ്രയിച്ച് കൃത്യമായ സമയം വ്യത്യാസപ്പെടുമെന്നുമോർക്കാം. എങ്കിലും ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റാവാൻ സാധാരണയായി കുറച്ച് മണിക്കൂറുകൾ എടുക്കുമെന്നതാണ് യാഥാർഥ്യം. കുറച്ച് സമയം കാത്തിരുന്നുകഴിഞ്ഞാൽ, ഫാസ്ടാഗ് സ്റ്റാറ്റസ് വീണ്ടും റീആക്ടിവേറ്റ് ആയിട്ടുണ്ടോയെന്ന് പരിശോധിക്കാം.
ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 96 ശതമാനത്തിലധികം വാഹനങ്ങളും ഫാസ്റ്റ് ടാഗ് കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ. എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട് എങ്കിലും അതിനുളള എല്ലാ സംവിധാനങ്ങളും ടോൾ ബൂത്തുകളിലും സജ്ജമാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടാറുണ്ട് എന്നതാണ് സങ്കടകരമായ കാര്യം.
ഫാസ്‌ടാഗിൽ നിന്ന് ദിനംപ്രതി 100 കോടി രൂപ ടോള്‍ ഇനത്തില്‍ വരുമാനമായി കിട്ടുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാൽ ഇത്രയും വരുമാനം ലഭിക്കുന്നുണ്ട് എങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഓട്ടോമാറ്റിക്ക് ഫാസ്റ്റ് ടാഗ് ലെയിൻ തയ്യാറാക്കാൻ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഫാസ്റ്റ് ടാഗിൽ നിന്ന് പണം ഈടാക്കാൻ സാധിക്കാതെ പണം നൽകേണ്ട അവസ്ഥ വരുമ്പോൾ യാത്രക്കാർ പലരും പ്രകോപിതരാക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും.


Click it and Unblock the Notifications








