ഇനി അപകടം കുറയും...മിസ്ത്രിയുടെ ജീവന്‍ പൊലിഞ്ഞ മേഖലയില്‍ നൂതന സംവിധാനവുമായി ഹൈവേ അതോറിറ്റി

രാജ്യത്തെ പ്രമുഖ വ്യവസായിയായിരുന്ന സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.
മെര്‍സിഡീസ് ബെന്‍സ് ആഡംബര എസ്‌യുവിയുടെ പിറകില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

രാജ്യത്ത് മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചു. സൈറസ് മിസ്ത്രി കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും ഇതാണ് മരിക്കാന്‍ ഇടയാക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സൈറസ് മിസ്ത്രിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഒരു സുഹൃത്തും മരണത്തിന് കീഴടങ്ങി. മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ രക്ഷപെട്ടു. ഇപ്പോള്‍ പാല്‍ഘറിലെ ഈ അപകട മേഖലയില്‍ ദേശീയ പാത അതോറിറ്റി അപകടം കുറക്കാന്‍ സ്ഥാപിച്ച പുതിയ സംവിധാനത്തെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

ഇനി അപകടം കുറയും...മിസ്ത്രിയുടെ ജീവന്‍ പൊലിഞ്ഞ മേഖലയില്‍ നൂതന സംവിധാനവുമായി ഹൈവേ അതോറിറ്റി

മിസ്ത്രി മരിച്ച വാഹനാപകടത്തില്‍ മുന്‍വശത്ത് യായ്ര ചെയ്തിരുന്നു രണ്ട് സുഹൃത്തുക്കള്‍ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു. മുന്നിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെടുകയും പിന്നില്‍ നിന്നവര്‍ എങ്ങനെ മരിച്ചു എന്ന തരത്തില്‍ പലരും സംശയം ഉന്നയിച്ചു. പ്രത്യേകിച്ച് സൈറസ് മിസ്ത്രിയും സുഹൃത്തുക്കളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറിലാണ് യാത്ര ചെയ്തത് എന്നതിനാലായിരുന്നു ഇത്. അതിനാല്‍ തന്നെ ഈ കാറിന്റെ ബില്‍ഡ് ക്വാളിറ്റിയും ചോദ്യം ചെയ്യപ്പെട്ടു. വാഹന നിര്‍മാതാക്കള്‍ ഇതില്‍ വേറെ അന്വേഷണവും പ്രഖ്യാപിച്ചു.

എന്നാല്‍ പിറകില്‍ ഇരുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മഹാരാഷ്ട്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫോറന്‍സിക് ടീമും ഇത് ശരിവെച്ചു. സൈറസ് മിസ്ത്രിയുടെ ദാരുണ മരണം രാജ്യത്ത് റോഡ് സുരക്ഷ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിലേക്ക് നയിച്ചു. കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമല്ല, പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി. ഈ നിയമം നിലവിലുണ്ടെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. മിസ്ത്രിയുടെ മരണത്തിന് പിന്നാലെ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കുന്ന രീതിയിലേക്ക് അധികാരികള്‍ നീങ്ങി.

ഇനി അപകടം കുറയും...മിസ്ത്രിയുടെ ജീവന്‍ പൊലിഞ്ഞ മേഖലയില്‍ നൂതന സംവിധാനവുമായി ഹൈവേ അതോറിറ്റി

ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തന്നെ ഈ നിയമം നടപ്പിലാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. സര്‍ക്കാരുകള്‍ ഇപ്പോഴും ഇത്തരം നടപടികള്‍ നിര്‍ത്തിയിട്ടില്ല. സുരക്ഷ ശക്തമാക്കാനുള്ള നടപടികളും അവര്‍ ആരംഭിച്ചു. ഇതനുസരിച്ചാണ് അപകടം നടന്ന സ്ഥലം പരിഗണിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതോറിറ്റി ഇപ്പോള്‍ ക്രാഷ് കുഷ്യന്‍സ് എന്ന പുതിയ ഫീച്ചര്‍ ആ പ്രദേശത്ത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഇതിനെ ക്രാഷ് അറ്റന്‍വേറ്റര്‍ എന്നും വിളിക്കാം. വാഹനം കൂട്ടിയിടിച്ചാല്‍ വലിയ നാശനഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഒരു മെത്ത പോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവയെ ക്രാഷ് കുഷ്യന്‍ എന്ന് വിളിക്കുന്നത്. അപകടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഒഴിവാക്കാനാണ് കമ്മീഷന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടകരമായ സ്ഥലങ്ങളില്‍ ക്രാഷ് കുഷ്യനുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നദികള്‍ക്ക് കുറുകെ പാലങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്. അപകടങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ നടപടികളാണ് സ്വീകരിക്കുന്നത്. അതിലൊന്നാണ് ഈ ക്രാഷ് കുഷ്യന്‍. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അപകടങ്ങള്‍ പതിവായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി, അവിടങ്ങളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ പ്രദേശം അപകടമേഖലയായി മുന്‍കൂട്ടി അടയാളപ്പെടുത്തിയിരിക്കുന്നതും വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തില്‍, വാഹനം അപകടത്തില്‍പ്പെട്ടാലും വലിയ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ക്രാഷ് കുഷ്യനുകള്‍ അതോറിറ്റി ഉപയോഗിക്കാന്‍ തുടങ്ങി.

ഇതിലൂടെ ഭാവിയില്‍ അപകടങ്ങള്‍ ഉണ്ടായാലും ജീവഹാനി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സൈറസ് മിസ്ത്രിയുടെ മരണം അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കൊണ്ട് മാത്രമല്ല, കാര്‍ അമിത വേഗതയില്‍ ഓടിച്ചത് കൊണ്ടും കൂടിയാണ്. അപകടസമയത്ത് കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നാണ് സൂചന. അത്തരം പരമാവധി വേഗത ഇന്ത്യന്‍ റോഡുകളില്‍ അത്യന്തം അപകടകരമാണ്. അതിനൊപ്പം തന്നെ അപകടം നടന്ന പ്രദേശത്തെ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നും കണ്ടെത്തിയിരുന്നു. ഈ സംഭവം ശരി വെക്കുക കൂടിയാണ് ക്രാഷ് കുഷ്യനുകള്‍ സ്ഥാപിക്കുക വഴി നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയ്തത്.

Source: Free Press Journal

Most Read Articles

Malayalam
English summary
National highways authority of india installed crash cushions at cyrus mistry s car accident spot
Story first published: Tuesday, December 6, 2022, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X