ആംബുലൻസുകൾ ഇനി ഗതാഗത കുരുക്കിൽ പെടില്ല; പുത്തൻ ടെക്നോളജിയുമായി നാറ്റ്പാക്കും കെൽട്രോണും
കേരളത്തിൽ പലപ്പോഴും കണ്ടുവരുന്ന കാഴ്ച്ചയാണ് ആംബുലൻസുകൾ ഗതാഗത കുരുക്കിൽപ്പെട്ടു പോകുന്നത്. ചിലർ വാഹനത്തിൻ്റെ മുന്നിൽ തടസം സൃഷ്ടിക്കുന്നത് മാത്രമല്ല, സിഗ്നലുകളിൽ കാത്തു കിടക്കുമ്പോൾ ആംബുലൻസിന് വേണ്ടി വഴിയൊരുക്കി കൊടുക്കാൻ പലർക്കും ബുദ്ധിമുട്ടാകുന്നത് മുന്നിലുള്ള സിഗ്നൽ ലൈറ്റുകൾ ചുവപ്പ് കത്തിക്കിടക്കുന്നത് കൊണ്ടുകൂടിയാണ്. ഇനി അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാവില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെൻ്ററും കെൽട്രോണും കൂടിചേർന്ന് ആംബുലൻസുകൾ വരുന്ന വഴി സിഗ്നലുകൾ പച്ചതെളിയാനുളള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ട്രയൽ റൺ വളരെ വിജയകരമായി പൂർത്തിയാക്കിരിക്കുകയാണ്. വാണിജ്യപരമായി വിൽപ്പന നടത്താനും കൂടിയാണ് കെൽട്രോൺ പദ്ധതിയിടുന്നത്.
റോഡിലൂടെ വരുന്ന ആംബുലൻസുകളെ തിരിച്ചറിഞ്ഞ് സിഗ്നലിൽ മാറ്റം വരുത്തുകയും അതോടൊപ്പം തന്നെ ആശുപത്രിയിലേക്ക് പോകുന്ന വഴികളെല്ലാം ഗതാഗതം സുഗമമാക്കുകയും ഇത് വഴി സാധിക്കുന്നത്. ആംബുലൻസ് പോയതിന് ശേഷം സിഗ്നലുകൾ പഴയപടി ആകുകയും ചെയ്യും. രാജ്യത്ത് നോയിഡയിൽ മാത്രമാണ് ഇത്തരമൊരു സംവിധാനം ഇതുവരെ നടത്തിയിട്ടുളളു എന്നതാണ് പ്രത്യേകത. അതിന് ശേഷം കേരളത്തിലാണ് രണ്ടാമത് പരീക്ഷിക്കുന്നത്. ആശുപത്രികളിലേക്കുള്ള വഴികളെ കേന്ദ്രീകരിച്ചായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.

ഹൈവേയിലൂടെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയിലേക്ക് കുറച്ച് കാര്യങ്ങൾ അറിയിക്കുകയാണ്. ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹൈവേകളിൽ സഡൻ ബ്രേക്കിടുന്നതിനെ സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക.
അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.
ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.
ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.
വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








