നായകന് പിന്നാലെ നായികയും കാർ വാങ്ങി, ഗുരുവായൂർ പോവാൻ ബാലാമണിക്ക് 1.60 കോടിയുടെ പുത്തൻ ആഡംബര കാർ

ഗുരുവായൂരപ്പന് ഏറ്റവും പ്രിയപ്പെട്ട ഭക്തയായ ബാലാമണിയെ ഇഷ്ടമില്ലാത്ത ഒരു മലയാളികളും കാണില്ല. അതേ എല്ലാവരുടേയും പ്രിയങ്കരിയായ നടി നവ്യ നായരുടെ കാര്യമാണ് പറഞ്ഞു വരുന്നത്. 2001-ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് നവ്യ ആദ്യ ചലച്ചിത്ര അരങ്ങേറ്റം നടത്തുന്നത്. വിവാഹ ശേഷം സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. നടിയെന്ന നിലയിൽ മാത്രമല്ല വാഹനങ്ങളോടുളള കമ്പത്തിൻ്റെ കാര്യത്തിലും നവ്യ പ്രശസ്തയാണ്. ഇപ്പോഴിതാ താരം പുതിയ ബിഎംഡബ്ല്യു X7 എന്ന ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ്. 1.60 കോടി രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില വരുന്നത്. കൂടുതൽ വിശദംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മോഡലിൻ്റെ കറുപ്പ് നിറമാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യുന്റെ ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലർഷിപ്പിൽ നിന്നാണ് പ്രിയതാരം വാഹനം എടുത്തിരിക്കുന്നത്. കിടിലൻ പെർഫോമൻസിനൊപ്പം മികച്ച യാത്രാ സുഖവും കോർത്തിണക്കിയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു X7 ഒരുക്കിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായി എത്തുന്ന ലക്ഷ്വറി കാറിന് 1.22 കോടി മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോൾ ഏതാണ്ട് 1.57 കോടി രൂപയോളം വാഹനത്തിന് ചെലവ് വരുമെന്നാണ് റിപ്പോർട്ട്.

1 60

ബിഎംഡബ്ല്യു X7 ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്നത് വാഹന നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിലാണ്. ആഭ്യന്തര വിപണിയിൽ മെർസിഡീസ് ബെൻസ് GLS മോഡലുമായാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേരിട്ട് മത്സരിക്കുന്നത്. ശരിക്കും ജർമൻ ആഡംബരത്തം തുളുമ്പി നിൽക്കുന്ന പുറംമോടിയാണ് കാറിനുള്ളത്. പുതിയ തലമുറ 7 സീരീസ് മോഡലുകളിൽ നിന്നും പ്രചോദമുൾക്കൊണ്ട രൂപകൽപ്പനയാണ് X7 സ്വീകരിച്ചിരിക്കുന്നത് എന്നും പറയാം.

മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും. കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം.

1 60

ഇതോടൊപ്പം തന്നെ റീഡിസൈൻ ചെയ്ത സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ. ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുണ്ട്. ക്യാബിനിനുള്ളിൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റ് ബാർ, സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ.

3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ഇവ വരുന്നത് എന്നതും ഹൈലൈറ്റാണ്. മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലക്ഷ്വറി എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിൽ കൈവരിക്കാനാവും.

1 60

മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

നവ്യ നായരുടെ ഗരാജിലേക്ക് നോക്കിയാൽ 2021 -ലാണ് താരം മിനി കൂപ്പർ കൺട്രിമാൻ സ്വന്തമാക്കിയത്. കണ്‍ട്രിമാന്‍ കൂപ്പര്‍ S, കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം നിരത്തിലെത്തുന്നത്. 39.50 ലക്ഷം രൂപ എക്സ്ഷോറൂം (ഇന്ത്യ) പ്രാരംഭ വിലയിലാണ് പുതിയ മിനി കണ്‍ട്രിമാന്‍ വാഗ്ദാനം ചെയ്യുന്നത്. ബിഎംഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ഈ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. അതേസമയം കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പൈര്‍ഡ് റേഞ്ച്-ടോപ്പിംഗ് പതിപ്പിന് 43.40 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, July 4, 2024, 11:56 [IST]
English summary
Navya nair latest ride is bmw x7 worth 1 60 crores photo goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X