സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന്‍ നടി! നയന്‍താരയുടെ ഗരാജില്‍ നിറയെ 'സ്റ്റാറുകള്‍'

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന തെന്നിന്ത്യന്‍ താരറാണി നയന്‍താര (Nayanthara) ഇന്ന് 40-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. കരയറിന്റെ തുടക്കം മുതല്‍ തന്നെ വിവാദങ്ങളുടെ തോഴി കൂടിയാണ് നയന്‍താര. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ 'നയന്‍താര-ബിയോണ്ട് ദി ഫെയറിടെയില്‍' എന്ന ഡോക്യൂമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ആയിരിക്കുകയാണ്. താരത്തിന്റെ വിവാഹവും ചേര്‍ത്ത് ഒരുക്കുന്ന ഡോക്യൂമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നിര്‍മാതാവായ ധനുഷ് (Dhanush) വക്കീല്‍ നോട്ടീസയച്ച സംഭവം ഇപ്പോള്‍ വലിയ വിവാദമായിരുന്നു.

ധനുഷിനെ വിമര്‍ശിച്ച് നടി സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച തുറന്ന കത്താണ് ഇപ്പോള്‍ സിനിമ ലോകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എന്നാല്‍ നമ്മുടെ വിഷയം അതൊന്നുമല്ല. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിമാരില്‍ ഒരാളായ നയന്‍താര കോടിക്കണക്കിന് രൂപയാണ് ഓരോ ചിത്രങ്ങള്‍ക്കും പ്രതിഫലം വാങ്ങുന്നത്. മുകളില്‍ പറഞ്ഞ ഡോക്യുമെന്ററിയുടെ അവകാശം പോലും ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് വിറ്റത് കോടികള്‍ക്കാണ്.

nayanthara private jet

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ നയന്‍താരക്ക് 200 കോടി രൂപയിലേറെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഒന്നിലേറെ ആഡംബര വസതികളുള്ള നയന്‍താരക്ക് ആഡംബര കാറുകളോടും പ്രിയമാണ്. മാത്രമല്ല ഇന്ത്യയില്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള വിരലില്‍ എണ്ണാവുന്ന നടിമാരില്‍ ഒരാളും കൂടിയാണ് നയന്‍താര. ഇവരെ കൂടാതെ പ്രിയങ്ക ചോപ്ര, ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്് എന്നീ നടിമാര്‍ക്ക് മാത്രമാണ് സ്വന്തമായി ജെറ്റ് വിമാനമുള്ളത്.

ദക്ഷിണേന്ത്യയില്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ഏക നടിയും നയന്‍താരയാണ്. ഏകദേശം 50 കോടി രൂപയാണ് നയന്‍താരയുടെ വിമാനത്തിന്റെ വില. വെള്ള നിറത്തിലുള്ള പ്രൈവറ്റ് ജെറ്റില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തികച്ചും ആഡംബര പൂര്‍ണമായ അകത്തളമുള്ള സ്വകാര്യ വിമാനമാണ് നയന്‍സ് വാങ്ങിയത്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകൾ, ക്ഷീണമുണ്ടെങ്കില്‍ വിശ്രമിക്കാനുള്ള കിടപ്പുമുറി പോലും അകത്തുണ്ടെന്ന് പറയപ്പെടുന്നു.

nayanthara private jet

1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി രൂപ വിലമതിക്കുന്ന മെര്‍സിഡീസ് GLS 350 T, ബിഎംഡബ്ല്യു 5 സീരീസ്, ഫോര്‍ഡ് എന്‍ഡവര്‍, ഇന്നോവ എന്നിവയുള്‍പ്പെടെയുള്ള ആഡംബര കാറുകളും നയന്‍സിന്റെ ഗരാജിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിന് ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ നയന്‍താരക്ക് 3.65 കോടി രൂപ വില വരുന്ന മെര്‍സിഡീസ് മെയ്ബാക്ക് GLS 600 ലക്ഷ്വറി എസ്‌യുവി സമ്മാനിച്ചിരുന്നു.

TN 01 CD 0009 എന്ന ഫാന്‍സി നമ്പറുള്ള കാര്‍ റൂബലൈറ്റ് റെഡ് കളറില്‍ ഫിനിഷ് ചെയ്തിരിക്കുന്നു. കാറിലെ 4.0 ലിറ്റര്‍ V8 എഞ്ചിനും 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത്. എഞ്ചിന്‍ പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഹൈബ്രിഡ് സിസ്റ്റം ആവശ്യമുള്ളപ്പോള്‍ 22 bhp പവറും 250 Nm ടോര്‍ക്കും ബൂസ്റ്റായി ലഭിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

nayanthara mercedes maybach

നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജ് സീറ്റുകള്‍, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി നീളുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, സീറ്റുകള്‍ക്കയുള്ള മെമ്മറി ഫംഗ്ഷന്‍, മസാജ് സീറ്റുകള്‍, റിയര്‍ സീറ്റ് ടാബ്ലെറ്റ്, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, MBUX സംവിധാനമുള്ള ഡ്യുവല്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേ പോലുള്ള ഹൈ-ടെക് ഫീച്ചറുകള്‍ കാറിലുണ്ട്.

ഇന്ത്യയിലെ സമ്പന്നരായ നടിമാര്‍ എല്ലാം തന്നെ വിലകൂടിയ കാറുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആഡംബരത്തിനോടൊപ്പം തങ്ങളുടെ സ്വകാര്യത കൂടി പരിഗണിച്ചാണ് ഇവര്‍ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ അടക്കം വാങ്ങുന്നത്. ഇരട്ടക്കുട്ടികളുടെ ജനനത്തോടെ കുടുംബം വലുതായതിനാല്‍ നയന്‍താരയുടെ വാഹന സെലക്ഷനിലും മാറ്റം വന്നേക്കാം. ഈ വര്‍ഷത്തെ പിറന്നാളിന് വിക്കി പ്രിയതമയ്ക്ക് കാര്‍ തന്നെയാകുമോ സമ്മാനിക്കുകയെന്ന് ഉറ്റ്‌നോക്കുകയാണ് ആരാധകര്‍.

More from DriveSpark

Article Published On: Monday, November 18, 2024, 16:36 [IST]
English summary
Nayanthara birthday special a look into lady superstars rs 50 crore worth private jet car collection
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X