ഇതൊക്കെയാണ് അന്തസ്സ്; തൻ്റെ ലോട്ടിൽ കാർ പാർക്ക് ചെയ്ത അയൽക്കാരനുളള കുറിപ്പ് വൈറൽ
ബംഗ്ലൂരിവിൽ താമസിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വാഹനം പാർക്ക് ചെയ്യാനുളള സ്ഥലം കിട്ടുക എന്നത്. അവിടെ താമസിക്കുന്നവരെല്ലാം വഴിയരികിലാണ് പാർക്ക് ചെയ്യുന്നത്. പക്ഷേ ചിലപ്പോഴൊക്കെ വാഹനം വഴിയരികിൽ പാർക്ക് ചെയ്യാൻ നമ്മളുടെ മനസ് അനുവദിക്കാറില്ല എന്നതാണ് സത്യം.
ബംഗ്ലുരുവിലെ ഒരാൾ തൻ്റെ അയൽക്കാരനായ വ്യക്തിയുടെ കാറിൽ പതിപ്പിച്ച ഒരു കുറിപ്പാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്നത്. ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത്!! അങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ നേരത്തെ തന്നെ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 2000 മുതൽ ഞങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും രണ്ട് കാറുകൾ സ്വന്തമായുണ്ടെന്നും ദയവായി മനസ്സിലാക്കണം. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് നല്ല പാർക്കിംഗ് സ്ഥലം ആവശ്യമായി വരുന്നുണ്ട്. ദയവായി നിങ്ങളുടെ പഴയ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങുക. പരസ്പരം സഹകരണമുളള അയൽക്കാരായി തന്നെ തുടരാം.

ഇത്രയും മര്യാദയോടെ ഉളള ഒരു കുറിപ്പ് വളരെ വിരളമാണ്. തൻ്റെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യുന്നവരോട് ഇങ്ങനെ അല്ല ചിലർ പെരുമാറുന്നത്. വാഹനത്തിൻ്റെ കാറ്റ് അഴിച്ചു വിടുന്ന തരം പ്രവൃത്തികളുണ്ട്. അതിൽ ഒരു അനുഭവസ്ഥനാണ് ഞാൻ. ഒരു വീടിൻ്റെ സൈഡിൽ മതിലിനോട് ചേർത്ത് വാഹനം പാർക്ക് ചെയ്തതിന് കാറിൻ്റെ രണ്ട് ടയറിൻ്റേയും കാറ്റ് അഴിച്ചു വിട്ടു.
നിരവധി കമൻ്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. അയൽക്കാരൻ്റെ മാന്യതയെ പുകഴ്ത്തിയാണ് എല്ലാവരും സംസാരിക്കുന്നത്. ഇത് മറ്റ് സ്ഥലങ്ങളിൽ ആയിരുന്നുവെങ്കിൽ കാറിൻ്റെ ഗ്ലാസ് തകർത്തതിന് ശേഷം കാറിൻ്റെ സീറ്റിലായിരിക്കും കുറിപ്പ് വയ്ക്കുക എന്നൊക്കെ ഉളള കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സത്യത്തിൽ വളരെ മര്യാദയോട് കൂടിയാണ് അയൽക്കാരൻ പെരുമാറിയത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഡ്രൈവിംഗ് സ്‌കൂളില്‍ പോയി ലൈസന്‍സ് എടുത്തിട്ടുണ്ടെങ്കിലും വണ്ടി റോഡില്‍ ഇറക്കാന്‍ പേടിയുള്ള ആള്‍ക്കാര്‍ ഉണ്ട്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് കൈതെളിയാന്‍ പരിശീലനം നല്‍കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്നുണ്ട്.ആശാന്‍ സൈഡില്‍ ഇരിക്കുമ്പോള്‍ ഉള്ള ധൈര്യം ഒറ്റക്ക് വാഹനം ഓടിക്കുമ്പോള്‍ കിട്ടാത്തതാണ് ചിലര്‍ക്ക് പ്രശ്‌നമാകുന്നത്. വണ്ടി സ്വയം റോഡില്‍ ഇറക്കി പരിചയമായാല്‍ മാത്രമേ ഈ ഭയത്തെ മറികടക്കാന്‍ സാധിക്കൂ.
ബ്രേക്ക്, ആക്സിലറേറ്റര്‍, ക്ലച്ച് എന്നിവയെക്കുറിച്ചും അവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചും എല്ലായ്‌പ്പോഴും ശരിയായ ധാരണ ഉണ്ടായിരിക്കുക. കാലിന്റെ നിയന്ത്രണങ്ങള്‍ ഇടതുവശത്ത് നിന്ന് എബിസി (ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്) ആണെന്നും ഓര്‍ക്കണം. വൈവിധ്യമാര്‍ന്ന ഗിയര്‍ പൊസിഷനുകളും നോബും നിങ്ങള്‍ക്ക് പരിചിതമായിരിക്കണം.
ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, പെഡലുകള്‍ എന്നിവ നിങ്ങള്‍ നല്‍കുന്ന ഇന്‍പുട്ടുകളെ ആശ്രയിച്ചിരിക്കും പ്രവര്‍ത്തിക്കുക. ഓരോ ഭാഗത്തിനും ആവശ്യമായ ശരിയായ ഇന്‍പുട്ട് കണ്ടെത്തുക. എല്ലായ്‌പ്പോഴും ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് നല്ലത്. പെട്ടെന്നുള്ള ഇന്‍പുട്ടുകള്‍ അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. കൃത്യമായ പരിശീലനം നിങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തരാക്കും.
നിങ്ങളുടെ ആദ്യ ഡ്രൈവിംഗ് ദിവസങ്ങളില്‍ കുറഞ്ഞ വേഗതയില്‍ മിതമായ രീതിയില്‍ ആയിരിക്കണം പരിശീലനം. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാനുള്ള കഴിവാണ് ആദ്യം വികസിപ്പിച്ചെടുക്കേണ്ടത്. നിങ്ങള്‍ ഒരിക്കലും ടെയില്‍ഗേറ്റ് ചെയ്യരുത്. മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സമര്‍ത്ഥമായും ഉദാരമായും ഹോണും ഇന്‍ഡിക്കേറ്ററും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സിഗ്‌നലുകളിലും തിരക്കേറിയ ട്രാഫിക്കിലും വെറുതെ ഹോണ്‍ മുഴക്കരുത്.


Click it and Unblock the Notifications








