പുതിയ കാര്‍ വാങ്ങുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്; ഭാവിയില്‍ വര്‍ക്‌ഷോപ്പ് സന്ദര്‍ശനം ഒഴിവാക്കാം

നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ കാര്‍ വാങ്ങുമ്പോള്‍, ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്ന കാര്യങ്ങള്‍ നമുക്ക് നോക്കാം.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ പലരും വളരെ ആവേശത്തിലായിരിക്കും. ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നമായിരിക്കും സ്വന്തമായി ഒരു കാര്‍ വേണമെന്നത്. അത് നിറവേറാന്‍ ആഗ്രഹിക്കുന്നവരായിരിക്കും എല്ലാവരും. എന്നാല്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

പുതിയ കാര്‍ വാങ്ങുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്; ഭാവിയില്‍ വര്‍ക്‌ഷോപ്പ് സന്ദര്‍ശനം ഒഴിവാക്കാം

നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലുണ്ടാവുന്ന എഞ്ചിന്‍ അധികം ഉപയോഗിക്കാത്ത ഒരു എഞ്ചിന്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ വണ്ടി തെറ്റായി രീതിയില്‍ ഉപയോഗിച്ചാല്‍ അത് എഞ്ചിന് കേടുപാട് വരുത്താൻ സാധ്യത ഉണ്ട്. തുടര്‍ന്ന് എഞ്ചിന്‍ പണിയായാല്‍ അതിന്റെ പോരായ്മകള്‍ കാറിന്റെ ആയുഷ്‌കാലം മൊത്തം ഉടമയായ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും. അത് ഒഴിവാക്കാന്‍ പുതിയ കാറില്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ആദ്യത്തെ ആയിരം കിലോമീറ്റര്‍ വളരെ പ്രധാനമാണ്. അതിനാല്‍ കാര്‍ ആദ്യത്തെ ആയിരം കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ എഞ്ചിന് അമിതഭാരം നല്‍കാതെ സുഗമമായി ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക. പരുക്കന്‍ ഡ്രൈവിംഗ് ഒഴിവാക്കുക. നിങ്ങളുടെ കാര്‍ ഒരു ആയിരം കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ എഞ്ചിന്‍ സജ്ജമാകും. കൂടാതെ, ആദ്യ സര്‍വീസ് സമയബന്ധിതമായി നടത്തേണ്ടത് വളരെ പ്രധാനമാണ്.ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്ന ഒട്ടുമിക്ക കമ്പനികളും ആദ്യ ആയിരം കിലോമീറ്റര്‍ കഴിഞ്ഞാല്‍ സര്‍വീസ് ചെയ്യാന്‍ പറയും.

1000 കിലോമീറ്റര്‍ കഴിഞ്ഞ് ഒരു സര്‍വീസ് സെന്ററിലേക്ക് കാര്‍ കൊണ്ടുപോകുക. മിക്ക കാര്‍ കമ്പനികളും ആദ്യ സര്‍വീസ് സൗജന്യമായാണ് ചെയ്യുന്നത്. അവര്‍ ഈ സമയത്ത് മുഴുവന്‍ കാറിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്നു. നിങ്ങളുടെ കാര്‍ എങ്ങനെ ഉപയോഗിച്ചുവെന്ന് അതിലൂടെ അറിയാന്‍ സാധിക്കും. നിങ്ങള്‍ അമിത വേഗത്തിലോ പരുക്കന്‍ ശൈലിയിലോ വാഹനമോടിക്കുകയാണെങ്കില്‍ സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ആദ്യത്തെ ആയിരം കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ നല്ല വേഗതയില്‍ ഓടിക്കാതിരിക്കുന്നതാണ് നല്ലത്.

എത്ര നല്ല, തിരക്കില്ലാത്ത റോഡാണെങ്കിലും ഒരു കാരണവശാലും അമിത വേഗതയില്‍ വാഹനം ഓടിക്കരുത്. അത് എഞ്ചിന്‍ കേടാക്കും. പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതാണ് ഉചിതം. ഒരു കാരണവശാലും അതില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അതില്‍ കയറുന്ന ഭാരം. നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങിയെന്ന് കരുതി ഭാരം പരിഗണിക്കാതെ മുഴുവന്‍ കുടുംബത്തെയും ഒരേ സമയം കാറില്‍ കയറ്റാന്‍ ശ്രമിക്കരുത്. കാറില്‍ അനുവദനീയമായ ഭാരത്തേക്കാള്‍ കൂടുതല്‍ യാത്ര ചെയ്യാതിരിക്കുക.

ഈ ഭാരത്തിന്റെ ആഘാതം പൂര്‍ണ്ണമായും എഞ്ചിനില്‍ വരുന്നതാണ്. അതിനാല്‍ ശരിയായ ഭാരത്തില്‍ യാത്ര ചെയ്യേണ്ടത് പ്രധാനമാണ്. അമിത ഭാരം എഞ്ചിന്‍ തകരാറിലാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ കാറിന്റെ ആര്‍പിഎം വളരെ പ്രധാനമാണ്. കാര്‍ ഓവര്‍ റെയ്‌സ് ചെയ്യാന്‍ പാടില്ല. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ ആര്‍പിഎം 1200-ല്‍ കുറയാതെയും 2000-ല്‍ കൂടാതെയും പോകാന്‍ ശ്രദ്ധിക്കുക. ഈ ആര്‍പിഎം ആണ് എഞ്ചിന്‍ ഓവര്‍ലോഡ് ചെയ്യാത്തത്. അതുപോലെ ആക്‌സിലേറ്റര്‍ റെയ്‌സ് ചെയ്യരുതെന്ന് പറഞ്ഞപോലെ തന്നെ പുതിയ കാറിന്റെ ബ്രേക്കില്‍ ശക്തിയായി അമര്‍ത്തരുത്.

എന്ന് കരുതി ഒരു അപകടം ഒഴിവാക്കാന്‍ സഡന്‍ ബ്രേക്ക് അമര്‍ത്തരുത് എന്നല്ല. ബ്രേക്കിന്റെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ ലളിതമായി ബ്രേക്ക് അമര്‍ത്താന്‍ ശ്രമിക്കാം. നിങ്ങളുടെ ബ്രേക്കിംഗ് ശൈലിയുമായി കാര്‍ പൊരുത്തപ്പെടാനും ഇത് സഹായിക്കും. നിങ്ങള്‍ പുതുതായി വാങ്ങിയ കാറിനെ പരിപാലിക്കുന്നത് നല്ലതാണെങ്കിലും അമിതമായ പരിചരണം വിപരീത ഫലം ചെയ്യും. പ്രീമിയം പെട്രോളില്‍ കാര്‍ ഒഴിക്കാന്‍ വാഹന കമ്പനികള്‍ ഒരിക്കലും ശുപാര്‍ശ ചെയ്യാറില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍.

പ്രീമിയം പെട്രോളില്‍ അടങ്ങിയിരിക്കുന്ന ചില വസ്തുക്കള്‍ തീര്‍ച്ചയായും ഗുണം ചെയ്യുന്നതിനേക്കാള്‍ ഏറെ എഞ്ചിന്‍ ഘടകങ്ങളെ ദോഷകരമായി ബാധിക്കും. നമ്മുടെ കാറുമായി ബന്ധപ്പെട്ട് പലരും ചെയ്യാന്‍ സാധ്യതയില്ലാത്ത ഒന്നാണ് ഓണര്‍ മാനുവല്‍ ഒരു തവണയെങ്കിലും വായിക്കുന്നത്. കാറിനെ കുറിച്ച് ഗൂഗിളില്‍ പരതുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഓണര്‍ മാനുവല്‍ വായിക്കാന്‍ ശ്രമിക്കുക. ഇവയെല്ലാം പാലിച്ച് പുതിയ കാര്‍ സുരക്ഷിതമായി ഓടിച്ചാല്‍ ഏറെ നാള്‍ ഇഷ്ട വാഹനം കൊണ്ടു നടക്കാം.

Most Read Articles

Malayalam
English summary
Never do these things in a brand new car for better life in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X