ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

സംസ്ഥാനത്ത് 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകാനാണ് തീരുമാനം. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ഡൽഹിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിമാർക്കും പുതിയ ഇന്നോവ ക്രിസ്റ്റ എത്തുന്നത്. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു.നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാൻ നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. ഇവയുടെ നിറം പിന്നീട് വെള്ളയിൽ നിന്ന് കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

അതിന് മുൻപ് ജൂൺ മാസം അവസാനം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പിന്റെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം പഴക്കവും 86,000 കിലോ മീറ്ററും മാത്രം ഓടിയ കാർ മാറ്റുന്നതിൽ ധനവകുപ്പിന് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും എജിയുടെ ഉപയോഗത്തിനായി ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 1618000 രൂപയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ നീക്കിവെച്ചത്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

ഇന്ത്യയിൽ ഇപ്പോൾ ഇന്നോവ ക്രിസ്റ്റ എന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന ഇന്നോവ രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് നിര വാഹനങ്ങളിൽ ഒന്നാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. പഴയ വെറും ഇന്നോവയെ പോലെ തന്നെ ക്രിസ്റ്റ എന്ന രണ്ടാം തലമുറ മോഡലും തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിൽ വിപണിയിൽ വിജയം കൈവരിച്ചവനാണ്. ടൊയോട്ട നിലവിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റ എംപിവി 18 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മുൻനിര എം‌പി‌വിയുടെ പ്രാരംഭ എക്സ്ഷോറൂം വില 16.52 ലക്ഷം രൂപയാണ്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

അതേസമയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 24.59 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എം‌പി‌വി ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതും. കൂടാതെ എട്ട് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നതും വലിയൊരു നേട്ടമാണ്. കാറിന്റെ പെട്രോൾ എഞ്ചിന് പരമാവധി 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. അതേസമയം ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ എഞ്ചിന് 150 bhp പവറിൽ പരമാവധി 360 Nm torque വരെയാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നു.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്റീരിയറിൽ ഓഫർ ചെയ്യുന്ന വലുപ്പവും സ്ഥലവും കണക്കാക്കിയാൽ സെഗ്മെന്റിലെ ഏറ്റവും വലിയ എംപിവികളിൽ ഒന്നാണിത്. 4,735 മില്ലീമീറ്റർ നീളവും 1,830 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവുമാണ് ഇന്നോവ ക്രിസ്റ്റഎംപിവിയിലുള്ളത്. അതേസമയം 2,750 മില്ലീമീറ്റർ വീൽബേസാണ് വാഹനത്തിലേക്ക് ഇത്രയും സ്പേസ് നൽകാൻ പ്രധാനമായ കാരണം.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

സുരക്ഷയുടെ കാര്യത്തിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്. ടിൽറ്റും ടെലിസ്‌കോപ്പിക് സ്റ്റിയറിങ്ങും, ആംബിയന്റ് ഇല്യൂമിനേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാമത്തെയും മൂന്നാമത്തെയും നിരയ്ക്കുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഫീച്ചറുകളും ജാപ്പനീസ് ബ്രാൻഡിന്റെ ഈ മൾട്ടി പർപ്പസ് വാഹനത്തിലുണ്ട്.

ആകെ മൊത്തത്തിൽ ഇന്നോവാ മയം! സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുത്തൻ ക്രിസ്റ്റ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഇന്നോവ ക്രിസ്റ്റയുടെ മേൻമയാണ്. ആധുനിക എതിരാളികളെ പോലെ ഫാൻസി ഫീച്ചറുകളൊന്നും എടുത്തുപറയാൻ ഇല്ലെങ്കിലും ദൈനംദിന യാത്രകൾക്ക് പര്യാപ്‌തമായ എല്ലാത്തരം ടെക്നോളജികളും മോഡലിലുണ്ട്.

Most Read Articles

Malayalam
English summary
New 10 innova crysta for kerala ministers
Story first published: Saturday, August 13, 2022, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X