അലോയ് വീലുകളാണോ അത് യുനോ മിൻഡ തന്നെ; വില ആരംഭിക്കുന്നത് ഇത്രമുതൽ

എല്ലാ വാഹന പ്രേമികളുടേയും ഇഷ്ടഘടകമാണ് അലോയ് വീലുകൾ എന്ന് പറയുന്നത്. ഒരു ചെറിയ മാരുതി കാർ വാങ്ങിയാൽ പോലും അതിന് അലോയ് വീലുകൾ ഇടാത്ത വണ്ടി പ്രാന്തൻമാർ കുറവാണ് എന്ന് വേണം പറയാൻ. ജാപ്പനീസ് അലോയ് വീൽ ഡിസൈനറും നിർമ്മാതാവുമായ കോസെയ് അലുമിനിയം കമ്പനി ലിമിറ്റഡുമായി ചേർന്നുകൊണ്ട് യുനോ മിൻഡ ഇന്ത്യൻ ആഫ്റ്റർ മാർക്കറ്റിൽ പുതിയ പ്രീമിയം ശ്രേണിയിലുള്ള അലോയ് വീലുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

യുനോ മിൻഡയുടെ അലോയ് വീലുകളുടെ പുതിയ ശ്രേണി വിവിധ വലുപ്പത്തിലും ഡിസൈനുകളിലും ലഭ്യമാണ്, അത് കൂടാതെ റേഡിയൽ, റെഗുലർ ട്യൂബ് ടയറുകൾക്കും ചേരുന്നതാണ്. അലോയ് വീലുകളിൽ ഷാർപ്പ്, സ്പേസ്, വണ്ടർ, വേവ്, ഷാർക്ക്, വേഗ എന്നീ ഡിസൈനുകളാണ് ഉൾപ്പെടുന്നത്. പുതിയ അലോയ് വീൽ ശ്രേണി പൂർണമായും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്, ഡിസൈൻ മുതൽ നിർമ്മാണം വരെ, എൽപിഡിസി, ജിഡിസി സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എൻജിനീയറിങ് ചെയ്തിരിക്കുന്നതെന്ന് യുനോ മിൻഡ അറിയിച്ചിരിക്കുന്നത്.

അലോയ് വീലുകളാണോ അത് യുനോ മിൻഡ തന്നെ; വില ആരംഭിക്കുന്നത് ഇത്രമുതൽ

യുനോ മിൻഡയിൽ നിന്നുള്ള പുതിയ അലോയ് വീൽ ശ്രേണി IS-9436/38 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കൂടാതെ എക്സ്-റേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ICAT അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. അത് കൊണ്ട് തന്നെ പുതിയ അലോയ് വീലുകൾ 100 ശതമാനം ലീക്ക് പ്രൂഫ് ആണെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.

പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 5,990 രൂപ പ്രാരംഭ വിലയിൽ അലോയ് വീലുകൾ ലഭ്യമാണ്. 2 വർഷത്തെ ഫിനിഷും നിർമ്മാണ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത. ഒന്നാമതായി അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഭാരം കുറഞ്ഞവയാണ്, കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും ഇതിൽ കാര്യമുണ്ടെന്നെ. ഭാരം കുറവായതിനാൽ, ഇത് വീലുകൾ കറക്കുന്നതിന് അല്ലെങ്കിൽ ഒരു റൗണ്ട് തിരിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള ഊർജ്ജം/ എനർജി കുറയ്ക്കുന്നു, ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.

അലോയ് വീലുകളാണോ അത് യുനോ മിൻഡ തന്നെ; വില ആരംഭിക്കുന്നത് ഇത്രമുതൽ

ഭാരം കുറവായതിനാൽ, അലോയി വീലുകൾ അൺസ്പ്രംഗ് മാസ് കുറയ്ക്കുന്നു. ഇത് സാധാരണയായി വാഹനം സ്റ്റിയർ ചെയ്യാനായി നാം എടുക്കേണ്ടി വരുന്ന എഫർട്ട്/ പരിശ്രമം കുറയ്ക്കുന്നതിനും മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നതിനും കാരണമാകുന്നു. ലോ അൺസ്പ്രംഗ് മാസ് മികച്ച സുഖസൗകര്യവും വാഗ്ദാനം ചെയ്യുന്നു.

അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഉറപ്പുള്ളതും ഈടുറ്റതുമാണ്. അലൂമിനിയം മഗ്നീഷ്യം അലോയി കൊണ്ട് നിർമ്മിച്ചതായതിനാൽ ഇവ സ്റ്റീൽ വീലുകൾ പോലെ വളയുകയില്ല. കൂടാതെ, ഇന്ന് വിപണിയിൽ പ്രമുഖമായ ട്യൂബ്‌ലെസ് ടയറുകൾക്ക് അലോയികൾ കൂടുതൽ അനുയോജ്യമാണ്. ടയറുകളുടെ ഇവ മികവോടെ ആകൃതി നിലനിർത്തുന്നു.

അലുമിനിയം അലോയി വീലുകൾ സ്റ്റീൽ വീലുകൾ പോലെ തുരുമ്പെടുക്കില്ല എന്നത് ശ്രദ്ധേയമാണ്, അതിനാൽ തന്നെ കാറുകൾക്ക് ഇവ വളരെ നല്ലതാണ്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന അളവിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കാറുകൾക്ക് ഇവ വളരെ അയധികം പ്രയോജകമാണ്. അലോയി വീലുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് പെർഫോമെൻസ് മെച്ചപ്പെടുത്തുന്നു.

ഇവയുടെ റിമ്മിൽ വരുന്ന മികച്ച വെന്റിലേഷൻ പാറ്റേണുകൾ, സ്റ്റീൽ വീലുകളേക്കാൾ മികച്ച രീതിയിൽ ചൂടിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു, ഇത് കാറിന്റെ ബ്രേക്കുകൾ ചൂടാവാതെ കൂളായി പ്രവർത്തിക്കാൻ അനുവദിക്കുന്നു തൽഫലമായി ബ്രേക്കിംഗ് എഫിഷൻസിയും വർധിപ്പിക്കുന്നു. ക്ലിപ്പ് ഓൺ വീൽ ബാലൻസിംഗ് വെയ്റ്റുകൾ ഉപയോഗിക്കാൻ ഒരു അലോയി വീൽ നമ്മെ അനുവദിക്കുന്നില്ല എന്നത് വാസ്തവമാണ്. അതിനു പകരമായി റിമ്മിന്റെ ഉള്ളിൽ സ്റ്റിക്ക്-ഓൺ വെയ്റ്റുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 21, 2023, 19:57 [IST]
English summary
New alloy wheels introduced by the famous brand uno minda in collaboration with kosei aluminum co l
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X