ഒരു മര്യാദ വേണ്ടേ; ഉദ്ഘാടനം കഴിഞ്ഞ മൈസൂർ എക്സ്പ്രസ് ഹൈവേയിൽ വെള്ളക്കെട്ട്
8480 കോടി രൂപ ചിലവാക്കി നിർമിച്ച പുതിയ ബംഗ്ലൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ കനത്ത മഴയെ തുടർന്ന് വലിയ വെളളക്കെട്ടാണ് ഉണ്ടായത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ടുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി കനത്ത മഴയായിരുന്നു പ്രദേശങ്ങളിൽ.വെളളക്കെട്ട് മൂലം ട്രാഫിക് ബ്ലോക്കും അതോടൊപ്പം തന്നെ നിരവധി അപകടങ്ങളും സംഭവിച്ചു.
വലിയ പ്രതിഷേധത്തിനും വാക്കേറ്റത്തിനുമാണ് വഴിവെച്ചത്. കാരണം ഇത്രയും കോടികൾ മുടക്കി ഹൈവേ നിർമിക്കുമ്പോൾ അത് സഞ്ചാരയോഗ്യമാണോ എന്ന് എങ്കിലും നോക്കേണ്ടതല്ലേ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. എന്നാൽ പെട്ടെന്ന് പ്രധാനമത്രി അത് വഴി വന്നാൽ നിമിഷനേരം കൊണ്ട് വെള്ളക്കെട്ട് മാറ്റിയേനെ. ഇങ്ങനെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഹൈവേ നിർമിച്ചതിന് ശേഷം ഭീമമായ ടോൾ പിരിവ് ചോദിക്കുന്നത് വഞ്ചനയാണ് എന്നാണ് യാത്രക്കാരുടെ അഭിപ്രായം.

ദേശീയ പാത 275-ന്റെ ഭാഗമായ പുതിയ എക്സ്പ്രസ് വേയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് വലിയ പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അണ്ടര്‍പാസുകളും മേല്‍പ്പാലങ്ങളും ഉണ്ട്. 10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടോള്‍ ഫീസ് നടപ്പാക്കിയ ശേഷം എക്സ്പ്രസ് വേയില്‍ ടൂവീലറുകളും, ത്രീവീലറുകളും ഉപയോഗിക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് ഏകദേശം 135 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഹൈവേ അതോറിറ്റി ടോള്‍ ഫീസ് നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു-നിദാഘട്ട പാതയിലെ ടോള്‍ പിരിവ് ആയിരിക്കും ആദ്യം ആരംഭിക്കുന്നത്.
നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയില്‍ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കും.

ശ്രീരംഗപട്ടണ്, മാണ്ഡ്യ, ബിഡഡി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളിലായി ടൗണുകള്‍ ഒഴിവാക്കി അഞ്ച് ബൈപാസുകളും എക്‌സ്പ്രസ് വേയുടെ ഭാഗമായി പണിതിട്ടുണ്ട്. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമായിരിക്കും ഈ റോഡ്. നാട്ടിലെത്താനുള്ള യാത്രാസമയം ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇവിടുത്തെ മലയാളികള്‍ ഹാപ്പിയാണ്.
ഇത്രയും സംവിധാനങ്ങളും പുരോഗമനങ്ങളും ഉണ്ടായിട്ടും റോഡ് യാത്രയ്ക്ക് യോഗ്യമാണോ എന്ന് നോക്കാൻ മാത്രം അവർ മറന്നു.കർണാടക സർക്കാരിനെതിരെ വലിയ രീതിയിൽ തന്നെയാണ് പ്രതിഷേധം ഉയരുന്നത്.75 മിനിറ്റിനുളളിൽ മൈസൂരിൽ എത്തണമെങ്കിൽ വാഹനത്തിൽ ഇനിയൊരു വളളം കൂടെ കരുതേണ്ടി വരുമെന്നാണ് തോന്നുന്നത്. കാരണം ഇങ്ങനെ വെളളക്കെട്ട് രൂപപ്പെട്ടാൽ വേറെ എന്താണ് വഴി. നിങ്ങൾക്ക് എന്താണ് തോന്നുന്നത്. ഇത് സർക്കാരിൻ്റെ ഭാഗത്ത് നിന്നുളള വീഴ്ച്ചയാണോ? നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ബോക്സിൽ അറിയിക്കുക.


Click it and Unblock the Notifications








