ഈ സംസ്ഥാനത്ത് കാര്‍ വാങ്ങാന്‍ പൈസ മാത്രം പോരാ, ഈ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ വേണം

ഇന്ന് ഒരു കാര്‍ വാങ്ങാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ആദ്യം കൈയ്യില്‍ വേണ്ടത് പണമാണ്. വണ്ടി ഏതെന്ന് തീരുമാനിച്ച് ഉറപ്പിച്ചാല്‍ രജിസ്‌ട്രേഷനും മറ്റ് പേപ്പര്‍വര്‍ക്കുകള്‍ക്കുമായി മറ്റ് ചില രേഖകള്‍ കൂടി നമ്മള്‍ കൈമാറേണ്ടി വരും. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഇതിന് ആവശ്യമായി വരും. ലോണിലാണ് കാര്‍ വാങ്ങുന്നതെങ്കില്‍ അതിന്റെ പേപ്പറുകളും വേണ്ടി വരും. എന്നാല്‍ നമ്മുടെ ഒരു അയല്‍ സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ കാര്‍ വാങ്ങുന്നവര്‍ മറ്റൊരു സര്‍ട്ടിഫിക്കറ്റ് കൂടി കൈയ്യില്‍ കരുതേണ്ടതുണ്ട്. അത് എന്ത് സര്‍ട്ടിഫിക്കറ്റ് ആണെന്നും എന്തിനാണ് നിര്‍ബന്ധമാക്കിയതെന്നുമടക്കമുള്ള വിവരങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (CUMTA) പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്ന ഒരു പുതിയ നിയമം അവതരിപ്പിച്ചത്. വാഹന രജിസ്‌ട്രേഷന് മുമ്പ് വ്യക്തികള്‍ക്ക് പാര്‍ക്കിംഗിന് സ്ഥലമുണ്ടെന്ന് തെളിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. സ്വകാര്യ വാഹന ഉപയോഗം നിയന്ത്രിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

parking

'ആളുകള്‍ക്ക് ഒരു കാറിന് മാത്രമേ സ്ഥലമുള്ളൂ, പക്ഷേ മൂന്ന് കാറുകള്‍ സ്വന്തമായി ഉണ്ട്. അവര്‍ റോഡുകളില്‍ രണ്ടെണ്ണം പാര്‍ക്ക് ചെയ്യുന്നു. ഇത് അയല്‍ക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നു. ഒരു കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പാര്‍ക്കിംഗ് സ്ഥലത്തിന്റെ പ്രൂഫ് അത്യാവശ്യമാണ്. ഇത് ട്രാഫിക് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും' മെമ്പര്‍ സെക്രട്ടറി ഐ. ജയകുമാര്‍ പറഞ്ഞു.

ചെന്നൈ മഹാനഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക പാര്‍ക്കിംഗ് മാനേജ്മെന്റ് വിഭാഗം സ്ഥാപിക്കാന്‍ CUMTA പദ്ധതിയിടുന്നു. പാര്‍ക്കിംഗ് മാനേജ്മെന്റ് പ്ലാനുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഫീസ് ശുപാര്‍ശ ചെയ്യുകയും നിയന്ത്രണങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുക എന്നതാകും ഈ വിഭാഗത്തിന്റെ ജോലി. ഇത് ഒരു പ്രത്യേക സ്ഥാപനമായോ CUMTA-യിലെ ഒരു ഡിവിഷനായോ പ്രവര്‍ത്തിക്കാം.

CUMTA പാര്‍ക്കിംഗ് ഏരിയകളെ ടോപ്, മിഡ്, ലോ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഓരോ മേഖലയിലും ബാധകമായ പാര്‍ക്കിംഗ് നിരക്കുകള്‍ നിര്‍ണയിക്കുക. ഉദാഹരണത്തിന് ഉയര്‍ന്ന ഡിമാന്‍ഡുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന ഫീസ് ഉണ്ടായിരിക്കാം. അതേസമയം തിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കിലോ അതോ സൗജന്യമായോ പാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്‌തേക്കാം. നഗരത്തിലെ പാര്‍ക്കിംഗ് സോണുകള്‍ കാര്യക്ഷമമാക്കുക എന്നതാണ് ഈ രീതിയില്‍ നിരക്ക് നിശ്ചയിക്കുക വഴി ലക്ഷ്യമിടുന്നത്.

നിലവില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള വീടുകള്‍ക്ക് നിര്‍ദ്ദിഷ്ട പെര്‍മിറ്റ് സംവിധാനം ബാധകമല്ല. പകരം വലിയ ഹൗസിംഗ് റോഡുകള്‍ക്ക് ലേല സംവിധാനത്തിലൂടെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിന് പെര്‍മിറ്റുകള്‍ നല്‍കും. മാസത്തേക്കേ കൊല്ലത്തേക്കോ താങ്ങാനാവുന്ന നിരക്കില്‍ ഇത് പാര്‍ക്ക് സ്‌പെയ്‌സിലേക്ക് പ്രവേശനം നല്‍കുന്നു. തമിഴ്നാട് ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ബില്‍ഡിംഗ് റൂള്‍സ് 2019-ലെ അപ്ഡേറ്റുകളും CUMTA നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Take a Poll

മാളുകളിലും ഓഫീസുകളിലും പൊതു പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കി നഗര ആസൂത്രണവും പാര്‍ക്കിംഗ് മാനേജ്മെന്റും മെച്ചപ്പെടുത്തുന്നതിനാണ് ഈ അപ്ഡേറ്റുകള്‍.സ്വകാര്യ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് കൊണ്ട് നിരവധി ആനുകൂല്യങ്ങളുണ്ട്. ഒന്ന് മോഷണ സാധ്യത കുറയ്ക്കാം എന്നതാണ്. മാത്രമല്ല വെയിലും പൊടിയുമേറ്റ് വാഹനത്തിന്റെ തിളക്കവും മറ്റും മങ്ങുന്നത് കുറയ്ക്കുകയും അതുവഴി വാഹനത്തിന്റെ ആയുസ്സും കൂട്ടാം. മിതമായ ഇന്റീരിയര്‍ താപനില നിലനിര്‍ത്തുന്നതിലൂടെ ഇന്ധന ലാഭത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു.

പാര്‍ക്കിംഗ് സ്ഥല സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്ന നടപടി ചെന്നൈയിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ചെന്നൈയിലെ ട്രാഫിക് മാനേജ്‌മെന്റും നഗര ആസൂത്രണവും മെച്ചപ്പെടുത്താന്‍ ഈ സമീപനം വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിജയമായാല്‍ ഒരുപക്ഷേ രാജ്യത്തെ മറ്റ് നഗരങ്ങളും ഈ പരിപാടി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ബാംഗ്ലൂര്‍ പോലെ ട്രാഫിക് പ്രശ്‌നങ്ങള്‍ നേരിടുന്ന നഗരങ്ങളില്‍ ഇത് ഒരുപക്ഷേ ഫലപ്രദമായേക്കാം.

More from DriveSpark

Article Published On: Friday, March 14, 2025, 13:26 [IST]
English summary
New car buyers should have parking certificate in this indian city
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X