പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ 2020 ഡിസംബറോടെ ആഗോളതലത്തിൽ അവതരിപ്പിക്കും. ഈ മാനദണ്ഡങ്ങൾ ഹെൽമെറ്റിനെ കൂടുതൽ സുരക്ഷിതമാക്കുകയും റൈഡറിന് മെച്ചപ്പെട്ട പരിരക്ഷ നൽകുകയും ചെയ്യും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ പരിരക്ഷ നൽകുന്നതിനായി മെച്ചപ്പെട്ട പരിശോധനാ നടപടിക്രമങ്ങൾ ഉൾപ്പെടുത്തുമെന്ന് ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട റിപ്പോട്ടിൽ പറയുന്നു.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

ECE 22-06 മാനദണ്ഡങ്ങൾ ഇംപാക്ട് ടെസ്റ്റുകൾ നടത്തുന്ന രീതിയെ മാറ്റുന്നു. ഹെൽമെറ്റിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ പഠിക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്യും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

വരാനിരിക്കുന്ന ECE മാനദണ്ഡങ്ങളിൽ വ്യത്യസ്ത വേഗതയിലും വ്യത്യസ്ത ഇംപാക്ട് പോയിന്റുകളിലും ഒന്നിലധികം ഇംപാക്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പുതിയ ടെസ്റ്റിംഗ് നടപടിക്രമങ്ങൾ ഉൾപ്പെടുത്തും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

നിലവിലെ ECE മാനദണ്ഡമനുസരിച്ച്, ഹെൽമെറ്റ് അന്തർനിർമ്മിത സെൻസറുകളുള്ള ഒരു മനുഷ്യ സാദൃശമുള്ള ഡമ്മി തലയിൽ സ്ഥാപിക്കുകയും ഒരു നിശ്ചിത ഉയരത്തിൽ നിന്ന് ഒരു ലോഹ കല്ലിലേക്ക് ഇടുകയും ചെയ്യുന്നു.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

ഉയർന്നതും കുറഞ്ഞതുമായ വേഗതയിൽ ഉണ്ടാവുന്ന ആഘാതം തമ്മിലുള്ള സമതുലിതാവസ്ഥ ECE 22-06 മാനദണ്ഡങ്ങൾ ഉറപ്പാക്കും. ഒരു ഹെൽമെറ്റിന് തീവ്ര വേഗതയിൽ പരിരക്ഷ നൽകുന്നതിന്, അതിന്റെ ഷെൽ ദൃഢമുള്ളതായിരിക്കേണം.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

എന്നിരുന്നാലും, കടുപ്പമുള്ള ഷെൽ കുറഞ്ഞ വേഗതയുള്ള ഇംപാക്റ്റുകൾ ഒട്ടും ആഗിരണം ചെയ്യ്തില്ല എന്നും വരാം, ഇത് റൈഡറുടെ സുരക്ഷയെ ബാധിക്കും. തൽഫലമായി, പുതിയ നിയന്ത്രണങ്ങൾ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് നൂതന മാർഗങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

മെച്ചപ്പെട്ട ECE മാനദണ്ഡങ്ങൾ ഒരു ഇംപാക്റ്റ് സമയത്ത് റൈഡറുടെ ഹെൽമെറ്റിൽ പ്രവർത്തിക്കുന്ന ഭ്രമണ ശക്തികളിലും ശ്രദ്ധ കേന്ദ്രീകരിക്കും, കാരണം ഇത് കുറച്ചില്ലെങ്കിൽ അപകടകരമാണ്.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

ECE 22-06 ഇത് തിരിച്ചറിഞ്ഞ് 45 ഡിഗ്രിയിൽ ആൻ‌വിലിൽ ഹെൽമെറ്റുകൾ പരശോധിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. തലയിലെ പ്രത്യേക സെൻസറുകൾ ഉപയോഗിച്ച് ആഘാതം രേഖപ്പെടുത്തും, ഇത് ഹെൽമെറ്റിലൂടെ സഞ്ചരിക്കുന്ന ശക്തികളെക്കുറിച്ചുള്ള ഡാറ്റ നൽകും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

ഹെൽമെറ്റ് വൈസറുകളെ ബാധിക്കുന്ന ഘടകങ്ങളും പുതിയ നിയന്ത്രണം പരിഗണിക്കും. ECE 22-06 റെഗുലേഷനുകൾ‌ ഇംപാക്റ്റ്-ടെസ്റ്റ് വേഗത മെച്ചപ്പെടുത്തും, കൂടാതെ പുതിയ റെഗുലേഷനുകൾ‌ ഇരുണ്ട നിറത്തിലുള്ള ടിന്റുകൾ‌ അനുവദിക്കുകയും ചെയ്യും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

നിലവിലെ ചട്ടങ്ങൾ അനുസരിച്ച്, ഹെൽമെറ്റ് ടിന്റുകൾ കുറഞ്ഞത് 50 ശതമാനം പ്രകാശം പകരാൻ അനുവദിക്കണം, എന്നാൽ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് 35 ശതമാനമായി കുറയ്ക്കും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

പുതിയ ECE 22-06 റെഗുലേഷൻ‌ മാനദണ്ഡങ്ങൾ‌ 2020 ജൂണിൽ‌ പുറത്തിറങ്ങാൻ‌ നിശ്ചയിച്ചിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് മഹാമാരി ഇതിന് കാലതാമസം വരുത്തുകയും 2020 ഡിസംബറോടെ ഇത് അവതരിപ്പിക്കുകയും ചെയ്യാം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള‌ ഗവേഷണ വികസന പ്രവർത്തനങ്ങൾ നിർമ്മാതാക്കൾ നടത്തേണ്ടിവരുന്നതിനാൽ വിലകൾ‌ മിക്കവാറും ഉയരും.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

നിലവിലെ ECE 22-05 ചട്ടങ്ങൾ‌ മറ്റൊരു മൂന്ന്‌ വർഷത്തേക്ക് നിയമപരമായി തുടരും. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ECE 22-05 ഹെൽമെറ്റ് സുരക്ഷാ നിയന്ത്രണം രൂപീകരിച്ചത്. ലോകമെമ്പാടും ഏറ്റവും കൂടുതൽ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങളിലൊന്നായി ECE മാറി.

പുതിയ ECE ഹെൽമെറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ഈ വർഷാവസാനം മുതൽ നിലവിൽ വന്നേക്കാം

ഇന്ത്യയിൽ പിന്തുടരുന്ന ISI മാനദണ്ഡങ്ങൾ ECE ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, പാലിക്കുന്ന സുരക്ഷാ ചട്ടങ്ങളുടെ കാര്യത്തിൽ ISI -ക്ക് ഇനിയും വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
New ECE Helmet safety standards details. Read in Malayalam.
Story first published: Saturday, March 28, 2020, 22:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X