ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെ ആമസോണും ചുവടുമാറ്റത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും CNBC TV18 നല്‍കിയ അഭിമുഖത്തിലാണ് ജെഫ് ബെസോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച കാണിച്ച ചുരുക്കം ചില വിപണികളില്‍ ഇന്ത്യന്‍ ഇലക്ട്രിക്ക് ഓട്ടോ വിപണിയും ഉള്‍പ്പെടുന്നു. കൈനറ്റിക്, ഹീറോ ഇലക്ട്രിക്ക്, മഹീന്ദ്ര എന്നിവ രണ്ട് വര്‍ഷം മുമ്പ് ഇലക്ട്രിക്ക് ഓട്ടോ വിഭാഗത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ വിപണിയില്‍ കാര്യമായ പുരോഗതി ഇവര്‍ക്ക് നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

15 ദശലക്ഷം ഇലക്ട്രിക്ക് ഓട്ടോറിക്ഷകളാണ് ഇന്ത്യയിലുള്ളത്. 2011 മുതല്‍ ചൈനയില്‍ വില്‍ക്കുന്ന ഇലക്ട്രിക്ക് പാസഞ്ചര്‍ കാറുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മുതല്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ശ്രേണിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

വാഹന്‍ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ സംരംഭകരും, ഇലക്ട്രിക്ക് റിക്ഷകളുമാണ് ഈ മേഖലയില്‍ മികച്ച് നില്‍ക്കുന്നത്. പ്രമുഖ നിര്‍മ്മാതാക്കള്‍ പ്രതിമാസം 1,500 മുതല്‍ 2,000 യൂണിറ്റ് വരെ വില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ 10,000 യൂണിറ്റുകള്‍ വരെ പ്രതിമാസം വില്‍ക്കുന്നുവെന്നാണ് കണക്ക്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഡല്‍ഹി, ബിഹാര്‍ എന്നിവടങ്ങളിലാണ് ഇത്തരം ഇലക്ട്രിക്ക് റിക്ഷകളും, ഇലക്ട്രിക്ക് ഓട്ടോകളും കൂടുതലും വിറ്റുപോകുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ഇലക്ട്രിക്ക് ഓട്ടോകള്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍ ചെറിയ സംരംഭകരും, ഇലക്ട്രിക്ക് റിക്ഷകളും വിപണിയില്‍ എത്തുന്നത് 40,000 രൂപ മുതലാണ്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുമെന്ന ആമസോണ്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിനായി ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

ഇതിനായി അമേരിക്കയിലെ ഇലക്ട്രിക്ക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടവീന് ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ആമസോണ്‍ നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

2021 മുതല്‍ റിവിയന്‍ ഇലക്ട്രിക്ക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ പറയുന്നു. 2022 ഓടെ 10,000 ഇലക്ട്രിക്ക് വാനുകള്‍ ആമസോണ്‍ നിരയിലേക്കെത്തും. 2030 മുതല്‍ ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകളും ഡെലിവറിക്കായി രംഗത്തിറങ്ങും.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുമ്പെ കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും ഇത്.

ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍

ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇലക്ട്രിക്ക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് റിവിയന്‍ നിര്‍മിക്കുക. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇലക്ട്രിക്ക് വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

More from DriveSpark

Article Published On: Friday, January 17, 2020, 17:43 [IST]
English summary
Amazon is Building Electric Rickshaw in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X