എന്‍ഡവര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനായി തായ്‌ലന്‍ഡിലെത്തി ഫോര്‍ഡ് ആരാധകന്‍; ശേഷം സംഭവിച്ചത്...

ഇന്ത്യയിലെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) പ്രേമികളുടെ ഹൃദയം കീഴടക്കിയ ഒരു മോഡലാണ് ഫോര്‍ഡ് എന്‍ഡവര്‍. കാലങ്ങളേറെയായി ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജ്യത്തെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ് എന്‍ഡവര്‍ എന്ന് ഏവര്‍ക്കുമാറിയാം. എന്നാല്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് 2021-ല്‍ ഇന്ത്യ വിട്ടു.

അതിനാല്‍ തന്നെ അന്താരാഷ്‌ട്ര വിപണികളില്‍ ഇറങ്ങിയ ഏറ്റവും പുതിയ എന്‍ഡവര്‍ കാണാനാകാത്തതിന്റെ സങ്കടം ഉള്ളില്‍ പേറി കഴിയുകയാണ് ഫോര്‍ഡിന്റെ ഇന്ത്യയിലുള്ള ആരാധകര്‍. എങ്കിലും എസ്‌യുവിയുടെ കട്ട ഫാന്‍സിന് അത്ര എളുപ്പം വിട്ടുകൊടുക്കാന്‍ ഒക്കില്ലെല്ലോ. ഫോര്‍ഡ് എന്‍ഡവറിന്റെ പതിയ പതിപ്പ് സ്വന്തമാക്കാനും അത് ഇന്ത്യയില്‍ ഓടിക്കാനും അവര്‍ നൂതനമായ രീതികള്‍ പരീക്ഷിക്കുകയാണ്. ഫോര്‍ഡ് എന്‍ഡവര്‍ ആരാധകനായ ഒരു യൂട്യൂബറാണ് തായ്‌ലന്‍ഡില്‍ നിന്ന് ഫോര്‍ഡ് എന്‍ഡവര്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചത്.

ford endeavour thailand

ഇതിനെ കുറിച്ചുള്ള വിശദമായ വീഡിയോ കക്ഷി Raviboken9007 vlogs എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഫോര്‍ഡ് എന്‍ഡവര്‍ 'എവറസ്റ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ യൂട്യൂബര്‍ തായ്ലന്‍ഡിലെ ഒരു ഫോര്‍ഡ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുന്നുണ്ട്. അവിടെ വെച്ച് അവര്‍ പുതിയ എന്‍ഡവര്‍ പരിശോധിക്കുന്നു. യൂട്യൂബര്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം ഫോര്‍ഡ് എന്‍ഡവര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി.

കറുപ്പ് നിറത്തിലുള്ള കാറായിരുന്നു അവര്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്താനായി ലഭിച്ചത്. കാറിന്റെ ഇന്റീരിയര്‍ യൂട്യൂബര്‍ക്ക് നന്നായി ബോധിച്ചു. തായ് നഗരത്തിലെ റോഡുകളിലൂടെയാണ് ടെസ്റ്റ് ഡ്രൈവ് നടത്തിയത്. വേഗത നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തന്നെ പൂര്‍ണതോതില്‍ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ഡ്രൈവിംഗ് അനുഭവത്തെക്കുറിച്ച് അവര്‍ വീഡിയോയില്‍ അധികം പറയുന്നുമില്ല.

പ്രീമിയം ലെവലിലുള്ള ക്യാബിനും അകത്തളവുമാണ് പുതിയ ഫോര്‍ഡ് എന്‍ഡവറില്‍ കാണാന്‍ പറ്റുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ടോപ് ക്ലാസാണെന്ന് അവര്‍ക്ക് ബോധ്യമാകുകയും ചെയ്തു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, വലിയ സ്റ്റോറേജ് സ്പെയ്സുകള്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍, വിശാലമായ ഇന്റീരിയര്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പഴയ എന്‍ഡവറില്‍ നിന്ന് പുതിയ എന്‍ഡവറിലേക്ക് മാറിക്കയറുമ്പോള്‍ അതിന്റെ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും. 2.0 ലിറ്റര്‍ ടര്‍ബോ, 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫോര്‍ഡ് എവറസ്റ്റ് അഥവാ എന്‍ഡവര്‍ തായ്‌ലന്‍ഡ് വിപണിയില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 170 bhp പവറും 405 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

രണ്ടാമത്തെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 210 bhp പവറും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. -സ്പീഡ് MT (ടര്‍ബോ എഞ്ചിന്‍ ) അല്ലെങ്കില്‍ 10-സ്പീഡ് AT (ട്വിന്‍-ടര്‍ബോ എഞ്ചിന്‍) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ സ്വന്തമാക്കാം. ഇവിടെ ഇന്ത്യക്കാരായ യൂട്യുബര്‍മാര്‍ ഓടിക്കുന്നത് ഫോര്‍ഡ് എവറസ്റ്റിന്റെ 4X2 പതിപ്പാണ്. എസ്‌യുവിയുടെ ഫോര്‍വീലര്‍ പതിപ്പും വിപണിയില്‍ ഉണ്ട്.

ഫോര്‍ഡ് ഡീലര്‍ഷിപ്പില്‍ വെച്ച് യൂട്യൂബര്‍ വാഹനത്തിന്റെ വില അന്വേഷിച്ചപ്പോള്‍ ഏകദേശം 35 ലക്ഷം രൂപയാണ് അവര്‍ പറഞ്ഞത്. കാര്‍ ഇന്ത്യയില്‍ ഡെലിവറി ചെയ്യുമോ എന്ന് ആരാഞ്ഞപ്പോള്‍ ഡീലര്‍ഷിപ്പ് കൈമലര്‍ത്തി. തായ്‌ലന്‍ഡ് പോലുള്ള വിദേശ രാജ്യങ്ങളില നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്യാമെങ്കിലും ഇറക്കുമതി തീരുവ കേട്ടാല്‍ ചിലപ്പോള്‍ നമ്മള്‍ മൂക്കത്ത് വില്‍ വെക്കും.

60% മുതല്‍ 100% വരെയാണ് ഇറക്കുമതി ചെയ്യാനുള്ള നികുതി. അങ്ങനെ വരുമ്പോള്‍ കാറിന്റെ ഇരട്ടി പൈസയാകും ചെലവാകുക. എത്ര കട്ട എന്‍ഡവര്‍ ഫാന്‍ ആണെങ്കിലും ഇരട്ടി വില കൊടുത്ത് തായ്‌ലന്‍ഡില്‍ നിന്ന് എസ്‌യുവി ഇറക്കുമതി ചെയ്യും മുമ്പ് രണ്ട് വട്ടം ചിന്തിക്കും. ഇവിടെ യൂട്യൂബറുടെ പ്ലാന്‍ എന്താണെന്ന് വ്യക്തമല്ല. ഏതായാലും എസ്‌യുവിയുടെ പതിപ്പ് ഓടിക്കാനും അനുഭവിച്ചറിയാനും സാധിച്ച നിര്‍വൃതിയിലായിരിക്കും യൂട്യൂബറും.

More from DriveSpark

Article Published On: Sunday, April 2, 2023, 11:00 [IST]
English summary
New ford endeavour import indian youtuber visits dealership in thailand know what happened next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X