Toyota Glanza & Maruti Baleno പുത്തൻ vs പഴയത്; മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും
മാരുതി സുസുക്കി അടുത്തിടെ 2022 ബലേനോ പുറത്തിറക്കി, അതിന് പിന്നാലെ ടൊയോട്ടയും 2022 ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും മുൻ തലമുറയെ അപേക്ഷിച്ച് കാര്യമായ പുരോഗതിയോടും പരിഷ്കരണങ്ങളോടുമാണ് വരുന്നത്. മുൻ തലമുറയെ അപേക്ഷിച്ച് നിർമ്മാതാക്കൾ വരുത്തിയ മെച്ചപ്പെടുത്തലുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

കൂടുതൽ സവിശേഷതകൾ
ടൊയോട്ടയും മാരുതി സുസുക്കിയും 2022 ഗ്ലാൻസയിലും ബലേനോയിലും കൂടുതൽ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്, അതുവഴി അവയ്ക്ക് വിപണിയിലെ കടുത്ത മത്സരത്തെ നേരിടാൻ കഴിയും. മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോൾ ധാരാളം ഫീച്ചറുകളോടെയാണ് വരുന്നത്. അതിനാൽ, നിർമ്മാതാക്കൾ ഉപഭോക്താക്കൾക്ക് കൂടുതൽ സവിശേഷതകൾ നൽകേണ്ടത് പ്രധാനമാണ്.

ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പുതുക്കിയ യൂസർ ഇന്റർഫേസുമായി ഇവയിൽ വരുന്നു. കൂടാതെ, ഇത് മുമ്പത്തെ യൂണിറ്റിനേക്കാൾ വലുതാണ്. അതോടൊപ്പം രണ്ട് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും വാഹനങ്ങളിൽ ഉണ്ട്. ഗ്ലാൻസയും ബലേനോയും ഇപ്പോൾ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും 360-ഡിഗ്രി പാർക്കിംഗ് ക്യാമറയുമായാണ് വരുന്നത്.

കൂടുതൽ ഭാരവും സുരക്ഷാ ഫീച്ചറുകളും
2022 ബലേനോയും ഗ്ലാൻസയും റോഡിൽ വളരെ ഭാരം കുറഞ്ഞതും ഫ്ലോട്ടിയുമാണെന്ന് നേരത്തെ ആളുകൾ പരാതിപ്പെട്ടിരുന്നു. അതിനാൽ, ബോഡിയൽ ചില മാറ്റങ്ങൾ വരുത്തി ഭാരം കൂട്ടാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.

രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോൾ മുൻഗാമികളേക്കാൾ 70 കിലോഗ്രാം അധിക ഭാരത്തോടെയാണ് വരുന്നത്. കൂടാതെ, ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ ഇന്ധനക്ഷമതയുള്ളതും സിഎൻജി പവർട്രെയിനും
മൈലേജുള്ള എഞ്ചിനുകൾക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. പുതിയ ബലേനോയും ഗ്ലാൻസയും കൂടുതൽ മെച്ചപ്പെട്ട ഇന്ധനക്ഷമതയുമായി എത്തുന്നു. മാനുവൽ ഗിയർബോക്‌സിന് ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ AMT വേരിയന്റ് ലിറ്ററിന് 22.94 കിലോമീറ്റർ വാഗ്ദാനം ചെയ്യും എന്ന് പറയപ്പെടുന്നു.

ഇത്തവണ ബലെനോയും ഗ്ലാൻസയും CNG പവർട്രെയിനിനൊപ്പം നിർമ്മാതാക്കൾ നൽകും. ടൊയോട്ട പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം CNG പവർട്രെയിനിന്റെ അവകാശപ്പെടുന്ന ഇന്ധനക്ഷമത കിലോഗ്രാമിന് 25 കിലോമീറ്റർ ആയിരിക്കും.

എന്നിരുന്നാലും, CNG വേരിയന്റുകൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ടൊയോട്ട ഇതിനെ e-CNG എന്ന് വിളിക്കും, അതേസമയം മാരുതി സുസുക്കിക്ക് ഇതിനകം S-CNG കാറുകളുടെ നിരയുണ്ട്.

ഫാർപ്പ് ഡിസൈൻ
മാരുതി സുസുക്കി ഫ്രണ്ട് എൻഡ് ഡിസൈൻ പൂർണ്ണമായും നവീകരിച്ചു. ക്രോം സ്ട്രിപ്പോടുകൂടിയ പുതിയ ഗ്രില്ലാണ് ഇപ്പോൾ ലഭിക്കുന്നത്. പുതിയ ബമ്പറും പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളുമുണ്ട്.

ഇതിന് ഇപ്പോഴും ഒരു പ്രൊജക്ടർ സജ്ജീകരണമുണ്ട്, എന്നാൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, അവയ്ക്ക് മൂന്ന് വ്യക്തിഗത എൽഇഡി ഘടകങ്ങളുണ്ട്. പിൻഭാഗത്ത് പുതിയൊരു കൂട്ടം എൽഇഡി ടെയിൽ ലാമ്പുകളും വശങ്ങളിൽ പുതിയ അലോയി വീലുകളുമുണ്ട്.

ബലെനോയുമായി വളരെ സാമ്യമുള്ളതാണ് ഗ്ലാൻസ എന്നാൽ മുൻഭാഗം പൂർണ്ണമായും മാറ്റിയിരിക്കുന്നു. കൂടുതൽ അഗ്രസീവ് ഡിസൈൻ ഉള്ളതിനാൽ ബലേനോയേക്കാൾ ഷാർപ്പായി തോന്നുന്നു. പ്ലാസ്റ്റിക് ക്ലാഡിംഗിനാൽ നിർമ്മിച്ച ഹോർണുകളും പുനർ രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഗ്ലാൻസയ്ക്ക് ലഭിക്കുന്നു

ഹെഡ്‌ലാമ്പുകൾക്ക് ബലേനോയുടെ അതേ ഡിസൈനാണ് ഉള്ളതെങ്കിലും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ വ്യത്യസ്തമാണ്. വ്യക്തിഗത ഘടകങ്ങൾക്ക് പകരം ഒരൊറ്റ എൽഇഡി സ്ട്രിപ്പ് ലഭിക്കുന്നു. പിന്നെ അല്പം വ്യത്യസ്തമായ അലോയി വീൽ ഡിസൈനുമുണ്ട്.

പരിഷ്കരിച്ച ഇന്റീരിയർ
രണ്ട് നിർമ്മാതാക്കളും ഇന്റീരിയർ റീബിൾഡ് ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി കാബിന് ബ്ലാക്ക് & ബ്ലൂ തീം ഉപയോഗിക്കുന്നു. ഡാഷ്‌ബോർഡ് തികച്ചും പുതുമയുള്ളതാണ്, ഇൻഫോടെയിൻമെന്റ് സിസ്റ്റം സെന്റർ സ്റ്റേജിലാണ് ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിലും സ്റ്റിയറിംഗ് വീലിലും ഒരു സിൽവർ ഇൻസേർട്ട് ഉണ്ട്. സ്റ്റിയറിംഗ് വീലിനെക്കുറിച്ച് പറയുമ്പോൾ, ഇത് പുതിയതും ഒരു ഫ്ലാറ്റ്-ബോട്ടം യൂണിറ്റുമാണ്.

ബലെനോയുടെ അതേ ഡിസൈൻ തന്നെയാണ് ടൊയോട്ടയും വഹിക്കുന്നത്. എന്നിരുന്നാലും, അവർ സ്വന്തം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിനാൽ, ബ്ലാക്, ബീജ് എന്നിവയുടെ ഡ്യുവൽ-ടോൺ തീമിൽ ഫിനിഷ് ചെയ്ത ക്യാബിനിലാണ് ഗ്ലാൻസ വരുന്നത്, ഇത് ബലേനോയേക്കാൾ വായുസഞ്ചാരമുള്ളതും പ്രീമിയവുമാണ്.

മാരുതി സുസുക്കി ഉപയോഗിക്കുന്ന സിൽവർ ഇൻസെർട്ടുകൾക്ക് പകരം പിയാനോ-ബ്ലാക്ക് ഇൻസെർട്ടുകളാണ് ഗ്ലാൻസയിലുള്ളത്. പ്രീ-ഫേസ്‌ലിഫ്റ്റ് ബലെനോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രീ-ഫേസ്‌ലിഫ്റ്റ് ഗ്ലാൻസ ഇന്റീരിയറിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല, എന്നാൽ പുതിയ മോഡലിൽ കാര്യങ്ങൾ മറിച്ചാണ്.


Click it and Unblock the Notifications








