പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മാരുതി സുസുക്കി സെലേറിയോ ഹാച്ച്ബാക്കിന്റെ പുതിയ തലമുറ മോഡൽ രാജ്യത്ത് പുറത്തിറക്കിയിരിക്കുകയാണ്. പരിഷ്കരിച്ച കാർ, വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ കാറുകളിലൊന്നായി മാറുമെന്ന് ബ്രാൻഡ് പ്രതീക്ഷിക്കുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

സെലേരിയോയ്ക്ക് ഒരു അപ്‌ഡേറ്റ് വളരെ ആവശ്യമായിരുന്നു, പുതിയ തലമുറ പതിപ്പ് വാഹനത്തിനെ കൂടുതൽ വിജയത്തിലേക്ക് കൊണ്ടുപോകും എന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

ടാറ്റ ടിയാഗോ, ഹ്യുണ്ടായി സാൻട്രോ, ഡാറ്റ്‌സൻ ഗോ എന്നിവയിൽ നിന്ന് മുൻ തലമുറ സെലേറിയോ മത്സരം നേരിട്ടപ്പോൾ, അടുത്തിടെ പുറത്തിറക്കിയ ടാറ്റ പഞ്ചിന്റെ രൂപത്തിൽ ന്യൂ ജെൻ പതിപ്പിന് ഒരു പുതിയ എതിരാളിയുണ്ട്. ഇവ രണ്ടും തമ്മിലുള്ള വിശദമായ സ്പെസിഫിക്കേഷൻ താരതമ്യം നമുക്ക് ഒന്ന് നോക്കാം:

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

അളവുകൾ

പുതിയ സെലേറിയോയ്ക്ക് 3695 mm നീളവും 1655 mm വീതിയും 1555 mm ഉയരവും 2435 mm വീൽബേസും ഉണ്ട്. താരതമ്യപ്പെടുത്തുമ്പോൾ, ടാറ്റ പഞ്ചിന് 3827 mm നീളവും 1742 mm വീതിയും 1615 mm ഉയരവും 2445 mm വീൽബേസും ലഭിക്കുന്നു.

Model New Maruti Suzuki Celerio Tata Punch
Length 3695 mm 3827 mm
Width 1655 mm 1742 mm
Height 1555 mm 1615 mm
Wheelbase 2435 mm 2445 mm
പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

അതായത് പുതിയ തലമുറ മാരുതി സുസുക്കി സെലേറിയോയെ അപേക്ഷിച്ച് ടാറ്റ പഞ്ചിന് 132 mm നീളവും 87 mm വീതിയും 60 mm ഉയരവും 10 mm വീൽബേസും കൂടുതലാണ്.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

പവർട്രെയിനുകൾ

മാരുതി സുസുക്കി സെലേറിയോയ്ക്ക് കരുത്തേകുന്നത് 1.0 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ്, അത് പരമാവധി 66.6 bhp പവറും 89 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചുമതലകൾ അഞ്ച് സ്പീഡ് മാനുവൽ, കൂടാതെ ഒരു ഓപ്ഷണൽ AMT എന്നിവ കൈകാര്യം ചെയ്യുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

മറുവശത്ത്, ടാറ്റ പഞ്ചിന് 1.2 ലിറ്റർ ത്രീ-സിലിണ്ടർ NA പെട്രോൾ മോട്ടോർ ലഭിക്കുന്നു, അത് 86 bhp കരുത്തും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

Model New Maruti Suzuki Celerio Tata Punch
Engine 1.0-litre NA Petrol 1.2-litre NA Petrol
Power 66.6 PS 86 PS
Torque 89 Nm 113 Nm
Transmission 5-speed MT, AMT 5-speed MT, AMT
പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

സവിശേഷതകൾ

ഫീച്ചർ അടിസ്ഥാനത്തിൽ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ ഇലക്ട്രിക്കലി ഫോൾഡബിൾ & അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, സ്‌മാർട്ട് കീയോടൊപ്പം ഡോർ റിക്വസ്റ്റ് സ്വിച്ച്, 15 ഇഞ്ച് അലോയി വീലുകൾ എന്നിവയും പുതിയ സെലേറിയോയ്ക്ക് ലഭിക്കുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

താരതമ്യപ്പെടുത്തുമ്പോൾ, എൽഇഡി ഡിആർഎല്ലുകളും ഫോളോ-മീ-ഹോം ഫംഗ്‌ഷനുമുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, R16 ഡയമണ്ട് കട്ട് അലോയി വീലുകൾ, 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നത്.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഫോൾഡ് ORVM-കൾ, കൂൾഡ് ഗ്ലൗവ് ബോക്‌സ്, റിയർ ആംറെസ്റ്റ്, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂടാതെ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഹർമാൻ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

സേഫ്റ്റി

പുതിയ സെലേറിയോയുടെ സുരക്ഷാ സ്യൂട്ടിൽ ABS, EBD, ഡ്യുവൽ ഫ്രന്റൽ എയർബാഗുകൾ, ഫസ്റ്റ് ഇൻ സെഗ്‌മെന്റ് ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

ഗ്ലോബൽ NCAP -ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചതിന് ശേഷം ടാറ്റ പഞ്ച് ചുരുക്കത്തിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇതിന് ഡ്യുവൽ എയർബാഗുകൾ, ABS + EBD, ബ്രേക്ക് സ്വെ കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, പഞ്ചർ റിപ്പയർ കിറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയുണ്ട്.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

വില

മാരുതി സുസുക്കി പുതിയ തലമുറ സെലേറിയോയുടെ അടിസ്ഥാന വേരിയന്റിന് 4.99 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് ട്രിമ്മിന് 6.94 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്. നേരെമറിച്ച്, ടാറ്റ പഞ്ചിന്റെ വില 5.49 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 9.09 ലക്ഷം രൂപ വരെ പോകുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

അഭിപ്രായം

ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ തലമുറ സെലേറിയോ വളരെ ആധുനികമാണ്. പുതിയ സവിശേഷതകളും സുരക്ഷാ സാങ്കേതികവിദ്യയും സഹിതം അകത്തും പുറത്തും ഒരു പുതിയ സ്റ്റൈലിഷ് ഡിസൈൻ വാഹനത്തിന് ലഭിക്കുന്നു.

പുത്തൻ Celerio -യ്ക്ക് Punch ഒരു ഭീഷണിയോ? ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

പഞ്ച് തീർച്ചയായും മികച്ച രീതിയിൽ സജ്ജീകരിക്കുന്നതിനൊപ്പം, കുറച്ച് അധിക സുരക്ഷാ ഫീച്ചറുകളും ടാറ്റ നൽകിയിരിക്കുന്നു. പഞ്ച് വലുപ്പത്തിൽ വലുതാണ്, കൂടാതെ സെലെറിയോയേക്കാൾ ശക്തമായ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു. ഏകദേശം ഒരേ വില ബ്രാക്കറ്റിലാണ് ഇവ എത്തുന്നത്. മാരുതി ഹാച്ച്ബാക്കിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിനെ അപേക്ഷിച്ച് പഞ്ചിന്റെ ടോപ്പ് എൻഡ് വേരിയന്റിന് രണ്ട് ലക്ഷം രൂപയിലധികം വിലയുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Most Read Articles

Malayalam
English summary
New gen maruti celerio hatch vs tata punch micro suvs details and spec comparison
Story first published: Monday, November 15, 2021, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X