15 വർഷം പഴക്കം ചെന്ന വാഹനയുടമകളെ ശ്രദ്ധിക്കു, ദില്ലി സർക്കാരിൻ്റെ പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെയാണ്
15 വർഷം പഴക്കം ചെന്ന വാഹനങ്ങളെ സംബന്ധിച്ച് ഡൽഹി സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്, ഫോർ വീൽ വാഹനങ്ങൾക്ക് 10,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5,000 രൂപയും പിഴയുമാണ് ചുമത്തുന്നത്. ഈ വാഹനങ്ങൾ ഉടനടി കണ്ടുകെട്ടുകയും ഈ വാഹനങ്ങൾ തിരികെ ലഭിക്കുന്നതിന് ഉടമകൾ ഈ പിഴ അടയ്ക്കുകയും വേണമെന്നാണ് സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്.
നഗരത്തിലെ പൊതു ഇടങ്ങളിൽ നിന്ന് അത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള എൻഫോഴ്‌സ്‌മെൻ്റ് ശ്രമങ്ങൾ തുടരണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു, ദിവസേനയുള്ള റിപ്പോർട്ടുകൾ പരിസ്ഥിതി വകുപ്പിനും തുടർന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിനും (സിഎക്യുഎം) അയയ്ക്കണം. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിന് ടോവിംഗ്, പാർക്കിംഗ് ഫീസ് എന്നിവയ്‌ക്കൊപ്പം പിഴയും ബാധകമാണ്. രണ്ടാം തവണയും പിടിച്ചെടുക്കുന്ന വാഹനങ്ങളോ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഇന്ധനം ഉപയോഗിച്ചുള്ള ഗതാഗത വാഹനങ്ങളോ വിട്ടുനൽകില്ല.

പെട്രോൾ കാറുകൾക്ക് ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെ വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കും, അതേസമയം ഡീസൽ കാറുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് 10 വർഷമാണ് പരിധി. അതുപോലെ സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 15 വർഷത്തേക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഇതിന് വേണ്ടി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സഹിതം വാഹനം റിലീസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം. മൂന്ന് വ്യവസ്ഥകൾക്ക് കീഴിൽ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാം, രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി സ്വീകരിച്ച് 15 ദിവസത്തിനകം സ്‌ക്രാപ്പ് മൂല്യം വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യും.

സ്‌ക്രാപ്പ് ചെയ്‌ത വാഹനത്തിൻ്റെ പ്രായവും തരവും അനുസരിച്ച് ഉപഭോക്താക്കൾക്ക് 50,000 രൂപ വരെ ഗണ്യമായ റോഡ് ടാക്സ് കിഴിവ് ലഭിക്കുന്ന ഒരു നയം സംസ്ഥാന സർക്കാർ അടുത്തിടെ നിർദ്ദേശിച്ചിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്ന വ്യക്തിഗത കാർ ഉടമകൾക്ക് പരമാവധി 50,000 രൂപ വരെ ഇളവ് ലഭിക്കും, അതേസമയം വാണിജ്യ വാഹന ഉടമകൾക്ക് കുറഞ്ഞ ഇളവുകളാണ് ലഭിക്കുക. ഈ നയം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല എന്ന് ശ്രദ്ധിക്കണം കേട്ടോ.
ഇന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്വന്തമായി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ട്. കേരളത്തിലെ യുവാക്കളുടെ പ്രിയപ്പെട്ട വാഹനങ്ങളെല്ലാം ദില്ലിയിൽ നിന്ന് കൊണ്ടുവരികയാണ്. എട്ടു ലക്ഷം രൂപ മുതൽ ലഭിക്കുന്ന ബെന്‍സ്, ബി.എം.ഡബ്ല്യു, ഔഡി കാറുകൾക്ക് കേരളത്തിലെ മാർക്കറ്റിൽ 10 മുതൽ 15 ലക്ഷം രൂപ വരെ മാർക്കറ്റ് ഉണ്ട്. പുതിയ ഒരു വാഹനം സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് അരക്കോടി രൂപയെങ്കിലും വേണം. പത്ത് വർഷം പഴക്കമല്ലേയുളളു 15 ലക്ഷം രൂപയ്ക്ക് വാങ്ങി മുറ്റത്തിട്ടാൽ അത് അന്തസ്സ് ഒന്ന് വേറെ അല്ലേ എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും.

ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നവരും നടത്താത്തവരുമുണ്ട്. വാഹനത്തിൻ്റെ എൻഒസി വാങ്ങിയതിന് ശേഷം ചെയ്യേണ്ടത്, വാഹനം രജിസ്ട്രേഷൻ പുതുക്കുക എന്നതാണ്. വാഹനത്തിൻ്റെ മോഡൽ അനുസരിച്ച് തുക 1 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ ആയേക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ ദില്ലിയിൽ നിന്ന് കൊണ്ടു വരുന്ന വാഹനം ഇന്നോവയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.
പുതിയ കാര്‍ വാങ്ങുമ്പോള്‍ സാധാരണയായി നമ്മള്‍ വലിയൊരു തുക മുടക്കേണ്ടതായി വരും. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ശ്രദ്ധാപൂര്‍വ്വം വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ തുക ലാഭിക്കാന്‍ കഴിയും. പുതിയ കാര്‍ വാങ്ങി നിങ്ങള്‍ക്ക് ഒരു അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാല്‍ വലിയൊരു തുക കുറയും. എന്നാല്‍ നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി പെട്ടെന്ന് വില്‍ക്കേണ്ടി വന്നാലും വലിയ തുകയൊന്നും നഷ്ടമാകില്ല.
ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം വളരെ കൂടുതലാണ്. ഇതിനായി അധിക തുക നല്‍കണം. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുമ്പോള്‍ ഇത് ഒഴിവാക്കാം. കാറിന്റെ പഴക്കവും ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറവായിരിക്കും.


Click it and Unblock the Notifications








