നിരന്ന് കിടക്കുന്നത് ജര്‍മന്‍ പടക്കുതിരകള്‍! ഗൗതമിന്റെ ഗരാജും 'ഗംഭീരം'
ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. ഇന്ത്യയുടെ മുന്‍ താരമായിരുന്ന ഗൗതം ഗംഭീറിനെ (Gautam Gambhir) പകരക്കാരനായി ബിസിസിഐ സെക്രട്ടറി ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ സീസണില്‍ നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗംഭീര്‍ ഇന്ത്യന്‍ ടീമിന് തന്ത്രങ്ങള്‍ ഒരുക്കാന്‍ എത്തുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിരുന്നു. പരിശീലകനായി നിയമിതനായ ഗംഭീര്‍ തന്റെ സഹ പരിശീലകരെ നിയമിക്കുന്ന ജോലികളിലാണിപ്പോള്‍. നിയുക്ത കോച്ചിന്റെ ശമ്പളം അടക്കം നിശ്ചിയിക്കാനുള്ള ജോലികളും ബാക്കിയുണ്ട്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്ററി ബോക്‌സില്‍ കണ്ടിരുന്ന ഗംഭീര്‍ ഇടക്ക് രാഷ്ട്രീയത്തിലും ഭാഗ്യ പരീക്ഷണം നടത്തിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ഗംഭീര്‍ പാര്‍ലമെന്റില്‍ എത്തി. ഇപ്പോള്‍ രാഷ്ട്രീയം വിട്ട് വീണ്ടും പൂര്‍ണമായി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഗംഭീര്‍. തല്‍ക്കാലം നമുക്ക് ക്രിക്കറ്റ് മാറ്റിവെച്ച് ഗംഭീറിന്റെ 'ഗംഭീര' ഗരാജിലെ വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ബിഎംഡബ്ല്യു 530d (BMW 530d): ഗൗതം ഗംഭീറിന്റെ കാര്‍ ശേഖരത്തിലെ ആദ്യ വാഹനം ബിഎംഡബ്ല്യു 530d-യാണ്. ഉയര്‍ന്ന മോഡലുകളുടെ അസാധാരണമായ സവിശേഷതകളും താഴ്ന്ന മോഡലുകളുടെ താങ്ങാനാവുന്ന വിലയും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ നമുക്ക് ബിഎംഡബ്ല്യു 5 സീരീസില്‍ കാണാം. ഈ കാര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കില്ല.
4.93 മീറ്ററിലധികം നീളവും 2.97 മീറ്റര്‍ വീല്‍ബേസും ഉള്ളതിനാല്‍ അതിവിശാലമായ ക്യാബിനാണ് ഈ കാറിനുള്ളത്. 3.0-ലിറ്റര്‍ 6-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകിയത്. 261 bhp പവറും 620 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. 70 ലക്ഷം രൂപയായിരുന്നു നിര്‍ത്തലാക്കുന്നതിന് മുമ്പ് ബിഎംഡബ്ല്യു 530d-യുടെ എക്‌സ്‌ഷോറൂം വില.

ഔഡി Q5 (Audi Q5): പട്ടികയിലുള്ള അടുത്ത കാറും ജര്‍മനാണ്. ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഒരു മിഡ് ലെവല്‍ എസ്‌യുവിയാണ് Q5. സെലിബ്രിറ്റികളുടെയും സമ്പന്നരായ ആളുകളുടെയും ഇഷ്ട മോഡലുകളില്‍ ഒന്ന് കൂടിയാണിത്. 2.0-ലിറ്റര്‍ TFSI എഞ്ചിനാണ് ഔഡി Q5 എസ്‌യുവിക്ക് തുടിപ്പേകുന്നത്.
249 hp പവറും 370 Nm പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് വരുന്നത്. അത് ഔഡിയുടെ ട്രേഡ്മാര്‍ക്കായ ക്വാട്രോ സിസ്റ്റം വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആഡംബര എസ്‌യുവിക്ക് വെറും 6.3 സെക്കന്‍ഡ് സമയം മതി. 71 ലക്ഷം രൂപയാണ് ഔഡി Q5 എസ്‌യുവിയുടെ വില.

മെര്‍സിഡീസ് ബെന്‍സ് GLS 350d (Mercedes-Benz GLS 350d): ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഒരു മോഡലും ഗംഭീറിന്റെ ഗരാജിലുണ്ട്. മെര്‍സിഡീസ് ബെന്‍സ് GLS 350d ആണത്. 286 bhp പവറും 600 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ശക്തമായ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് GLS350d-ക്ക് തുടിപ്പേടുന്നത്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മെര്‍സിഡീസിന്റെ 4MATIC സാങ്കേതികവിദ്യ വഴി നാല് വീലുകളിലേക്ക് പവര്‍ അയക്കുന്നു. 90 ലക്ഷം രൂപയാണ് മെര്‍സിഡീസ് ബെന്‍സ് GLS 350d-യുടെ വില. ഇത് കൂടാതെ ഇന്ത്യയുടെ മുന്‍ ഓപണിംഗ് ബാറ്ററുടെ പക്കല്‍ മാരുതി SX4, , ടൊയോട്ട കൊറോള എന്നിവ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ കാറുകള്‍ താരം വാങ്ങിയതാണോ അതോ സമ്മാനമോ പാരിതോഷികമോ ആയി ലഭിച്ചതാണോ എന്ന് അറിയില്ല.


Click it and Unblock the Notifications








