ലക്ഷങ്ങള്‍ വിലയുള്ള കാര്‍ ഡെലിവറിയെടുത്തതിന് പിന്നാലെ സംഭവിച്ചത്! വീഡിയോ കണ്ടാല്‍ നെഞ്ചുപിടയും!

ഇന്നത്തെ കാലത്ത് നിരത്തുകളില്‍ പല തരത്തിലുള്ള അപകടങ്ങള്‍ അരങ്ങേറുന്നുണ്ട്. സമീപകാലത്തായി ഏറെ കണ്ടുവരുന്ന ഒന്നാണ് കാറുകള്‍ ഡെലിവറി എടുക്കുന്നതിനിടെയുണ്ടാകുന്ന അപകടം. അടുത്തിടെ പുതിയ കാറുകള്‍ ഡെലിവറി എടുക്കുന്നതിന് തൊട്ടുമുമ്പും ശേഷം സംഭവിച്ച രണ്ട് വ്യത്യസ്ത അപകടങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പണക്കാരനായാലും പാവപ്പെട്ടവനായാലും പുത്തന്‍ കാര്‍ വാങ്ങുമ്പോള്‍ ഏറെ ആകാംക്ഷയും സന്തോഷവും നിറഞ്ഞ മനസ്സുമായായിരിക്കും ഡെലിവറി എടുക്കാന്‍ പോകുക. എന്നാല്‍ ആദ്യ ദിവസം തന്നെ കാര്‍ അപകടത്തില്‍ പെട്ടാലുണ്ടാകുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭവങ്ങള്‍ അടുത്ത കാലത്തായി വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്ത് അടുത്തിടെ നടന്ന രണ്ട് അപകടങ്ങളില്‍ നിന്നായി മൂന്ന് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

tata nexon facelift mahindra scorpio-n crashed

ആദ്യ അപകടത്തില്‍ രണ്ട് മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവികളാണ് അപകടത്തില്‍ പെട്ടത്. സംഭവദിവസം ഒരു മഹീന്ദ്ര ഡീലര്‍ഷിപ്പിന് രണ്ട് സ്‌കോര്‍പിയോ N എസ്‌യുവികളുടെ താക്കോല്‍ കൈമാറേണ്ടതുണ്ടയിരുന്നു. അതിനായി ഡീലര്‍ഷിപ്പ് ജീവനക്കാര്‍ സ്റ്റോക്ക് യാര്‍ഡില്‍ നിന്ന് രണ്ട് കാറുകള്‍ ഷോറൂമിലേക്ക് കൊണ്ടുവരികയായിരുന്നു. മുമ്പില്‍ പോവുകയായിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതുമൂലം പിന്നാലെ വന്ന രണ്ടാമത്തെ സ്‌കോര്‍പിയോ അതിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ട് മഹീന്ദ്ര സ്‌കോര്‍പിയോ N കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. താക്കോല്‍ പോലും സ്വീകരിക്കുന്നതിന് മുമ്പേ കാറുകള്‍ അപകടത്തില്‍ പെട്ട സംഭവം വണ്ടി ഡെലിവറി എടുക്കാന്‍ കാത്തിരുന്ന ഉപഭോക്താക്കളെ നിരാശപ്പെടുത്തിക്കാണുമെന്നുറപ്പാണ്. മാത്രമല്ല നിങ്ങള്‍ ഒരു വാഹനപ്രേമിയാണെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ ഉള്ളൊന്ന് പിടയ്ക്കും. ആദ്യ അപകടം ഡെലിവറിക്ക് മുമ്പായിരുന്നെങ്കില്‍ രണ്ടാമത്തെ അപകടം ഡെലിവറിക്ക് ശേഷമായിരുന്നു.

tata nexon facelift mahindra scorpio-n crashed

പുതുപുത്തന്‍ ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് ആയിരുന്നു ഇവിടെ അപകടത്തില്‍ പെട്ടത്. കാറിന്റെ ഡെലിവറി കഴിഞ്ഞ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എസ്‌യുവി അപകടത്തില്‍ പെട്ടത്. ഇന്‍ഡിക്കേറ്റര്‍ ഇടാതെ വളക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ച ഫോഴ്‌സ് ക്രൂയിസര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതോടെ നെക്‌സോണ്‍ അതിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഭാഗ്യവശാല്‍ നെക്‌സോണില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഈ ഫോഴ്സ് ക്രൂയിസര്‍ വാഹനത്തില്‍ ബുള്‍ ബാര്‍ ഘടിപ്പിച്ചിരുന്നു. ഇതുമൂലം ടാറ്റ നെക്സോണ്‍ കാറിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായതിനാല്‍ ബുള്‍ ബാറുകളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചതാണ്. ബുള്‍ബാറുകള്‍ ഷാസിയുമായി ഘടിപ്പിക്കുന്നതിനാല്‍ അപകട സമയത്ത് ആഘാതം നേരിട്ട് യാത്രക്കാരിലേക്ക് വരാന്‍ ഇടയാക്കും.

tata nexon facelift mahindra scorpio-n crashed

ബുള്‍ബാര്‍ ഘടിപ്പിച്ച വാഹനം ഇടിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഏല്‍ക്കുന്ന പരിക്കിന്റെ രൂക്ഷത കൂടുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവ വിലക്കിയിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ വാഹനങ്ങള്‍ക്ക് ബുള്‍ ബാറുകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യുക. ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ വന്‍ പിഴ കൊടുക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കട്ടെ.

നമ്മള്‍ ഇവിടെ പറഞ്ഞ രണ്ട് സംഭവങ്ങളും വാഹനം ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓര്‍മിപ്പിക്കുന്നവയാണ്. ഇത്തരം അപകടങ്ങള്‍ കുറക്കുന്നതിനായി 5 സെക്കന്‍ഡ്‌സ് റൂള്‍ പിന്തുടരുന്നത് നന്നാകും. നിങ്ങളുടെ വാഹനം മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും ഇതുവഴി സാധിക്കും. അടിയന്തര ബ്രേക്കിംഗ് സാഹചര്യത്തില്‍ വണ്ടി ചവിട്ടി നിര്‍ത്താന്‍ മതിയായ സമയവും സ്ഥലവും ഇതുവഴി നമുക്ക് ലഭിക്കും.

എസ്‌യുവികള്‍ പോലുള്ള ഭാരമേറിയ വാഹനങ്ങള്‍ക്ക് ഈ നിയമം വളരെ പ്രധാനമാണ്. കാരണം അവയുടെ ഭാരത്തിനും വേഗതയ്ക്കും കൂടുതല്‍ ബ്രേക്കിംഗ് ഡിസ്റ്റന്‍സ് ആവശ്യമാണ്. അതുപോലെ നനവുള്ള പ്രതലത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ വേഗത കുറച്ചും മുമ്പിലുള്ള വാഹനവുമായി ആരോഗ്യകരമായ അകലം പാലിച്ചും വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കണം.

ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മുന്നിലുള്ള വാഹനവുമായി 5 സെക്കന്‍ഡ് ദൂരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു പുതിയ കാര്‍ ഡെലിവറിയെടുക്കാന്‍ പോകുന്ന വ്യക്തിയാണെങ്കില്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. വണ്ടി വാങ്ങുന്ന ദിവസം തന്നെ സര്‍വീസിന് കയറ്റുന്ന സാഹചര്യം ആരും ഇഷ്ടപ്പെടുന്നില്ലെല്ലോ. ഈ ലേഖനം ഉപകാരപ്രദമായെന്ന് തോന്നിയാല്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, November 22, 2023, 17:48 [IST]
English summary
New mahindra scorpio suvs and tata nexon facelift met with accident on delivery day viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X