മോഡിഫിക്കേഷൻ കലക്കി കിടുക്കി തിമിർത്തു; ബ്രെസയുടെ പുത്തൻ അലോയ് വീലുകൾ കണ്ടോ

മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ബ്രെസ്സ എന്ന മോഡൽ. ഒരുപാട് എസ്‌യുവികൾ വാഴുന്ന സെഗ്മെൻ്റിൽ മാരുതിക്ക് ഒരു ഇരിപ്പിടം ഒരുക്കാൻ സഹായിച്ച മോഡൽ കൂടിയാണ് ബ്രെസ്സ. സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിറ്റിലിറ്റി നിരയിൽ ഇന്നു കാണുന്നത്ര മോഡലുകളൊന്നുമില്ലാതിരുന്ന കാലത്താണ് മാരുതി ഈ തുറുപ്പുഗുലാനുമായി രംഗത്തെത്തുന്നത്. അക്കാലത്ത് ഡീസൽ എഞ്ചിനിലായിരുന്നു ബ്രെസ എത്തിയിരുന്നത് എന്നതിനാൽ സംഭവം വൻഹിറ്റാവുകയും ചെയ്‌തു.

മോഡിഫൈ ചെയ്യാൻ മാരുതി വണ്ടിയാണ് ഏറ്റവും അടിപൊളി എന്ന് എല്ലാ മോഡിഫിക്കേഷൻ കടയുടമകളും പറയാറുണ്ട്. ഉദാഹരണം മാരുതി സുസുക്കി സ്വിഫ്റ്റ് തന്നെയുണ്ടല്ലോ, എങ്ങനെയൊക്കെ മോഡിഫൈ ചെയ്താലും ആരും മോശം പറയുല്ല എന്നതാണ് സത്യം. പുത്തൻ മാരുതി സുസുക്കി ബ്രെസ്സയ്ക്ക ഒരു കിടിലൻ അലോയ് വീൽ ഇട്ടാൽ എങ്ങനെയിരിക്കും എന്ന് നോക്കിയാലോ. വീഡിയോ ഓൺലൈനിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി തുടർന്നു വായിക്കുക.

മോഡിഫിക്കേഷൻ കലക്കി കിടുക്കി തിമിർത്തു; ബ്രെസയുടെ പുത്തൻ അലോയ് വീലുകൾ കണ്ടോ

17 ഇഞ്ച് അലോയ് വീലുകളും പുത്തൻ ടയറുകളുടെയും പുതിയ സെറ്റാണ് കാറിന് ഉടമ നൽകിയിരിക്കുന്നത്. ഈ പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകൾ പുതുതായി പുറത്തിറക്കിയ കിയ സെൽറ്റോസ് കോംപാക്റ്റ് എസ്‌യുവി, ഹ്യുണ്ടായ് അൽകാസർ സെവൻ സീറ്റർ എസ്‌യുവിയുടെ അലോയ് വീലുകൾ എന്നിവയോട് സാമ്യമുള്ളതാണ്.

വാഹനത്തിന്റെ മുൻഭാഗത്തേക്ക് നോക്കിയാൽ എസ്‌യുവിക്ക് മുൻ ബമ്പറിനായി പുതിയ എലമെൻ്റുകൾ ലഭിക്കുന്നുണ്ട്. ഹെഡ്‌ലൈറ്റുകൾക്ക് DRL രൂപം നൽകുന്നതിന് മുകളിൽ LED യുടെ ഒരു സ്ട്രിപ്പും അവർ ചേർത്തിട്ടുണ്ട്. ഇതിനുശേഷം, എസ്‌യുവിയുടെ പിൻഭാഗവും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ മാരുതി സുസുക്കി ബ്രെസ്സയ്ക്ക് നാല് ക്രോം എക്‌സ്‌ഹോസ്റ്റ് ടിപ്പുകളുള്ള ഒരു പുതിയ റിയർ ഡിഫ്യൂസറും ലഭിക്കുന്നുണ്ട്.

മോഡിഫിക്കേഷൻ കലക്കി കിടുക്കി തിമിർത്തു; ബ്രെസയുടെ പുത്തൻ അലോയ് വീലുകൾ കണ്ടോ

മുഴുവനായും കസ്റ്റമൈസ് ചെയ്ത ഇൻ്റീരിയറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എസ്‌യുവിക്ക് പുതിയ വെള്ള, കറുപ്പ് ഡ്യുവൽ ടോൺ ഇന്റീരിയർ കളർ സ്കീം ലഭിക്കുന്നുണ്ട്. വെള്ള നിറത്തിൽ തീർത്ത സീറ്റ് കവറുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ഡോർ പാനലുകളും കവർ ചെയ്തിട്ടുണ്ട്.

മാരുതി സുസുക്കി ബ്രെസ്സ ഒറിജിനൽ സെൻട്രൽ ആംറെസ്റ്റും ചേർത്തിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത ഹൈപ്പർസോണിക് ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നൽകിയിട്ടുണ്ട്. മ്യൂസിക് സിസ്റ്റം അപ്‌ഗ്രേഡിനെ സംബന്ധിച്ചിടത്തോളം, അവർ ഒരു ഹാർമോൺ ഇൻഫിനിറ്റി മിനി ബാസ്‌ലിങ്ക് 100 ആർഎംഎസ് വൂഫറും നാല് സ്പീക്കറുകളും ട്വീറ്ററുകളും ഈ കാറിൽ ചേർത്തിട്ടുണ്ട്.

ഫോഗ് ലാമ്പ് ബൾബുകൾക്കൊപ്പം പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ബൾബുകളും കാറിന് നൽകിയിട്ടുണ്ട്. ഡോർ പാനലുകൾക്കായി, ശബ്ദം കുറയ്ക്കാൻ സഹായിക്കുന്ന മെറ്റീരിയലും ചേർത്തിട്ടുണ്ട്. ഡോറിലും അത് പോലെ തന്നെ ഫ്ലോറിലൂടേയും കാറിന് ഉളളിലേക്ക് വരുന്ന റോഡിലെ ശബ്ദം കുറയ്ക്കാൻ ഈ പാനലുകൾ സഹായിക്കുന്നുണ്ട്.

നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയായി കുറയും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്.

ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബ്രെസയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും കാറിന് ലഭിക്കുന്നു. മുൻഗാമിയെ അപേക്ഷിച്ച് വലിയ ഫീച്ചർ നിരയുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാവുന്നത്.

LXi, VXi, ZXi, ZXi+ എന്നിങ്ങനെ സബ്-ഫോർ മീറ്റർ എസ്‌യുവി നാല് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, മാഗ്മ ഗ്രേ, എക്‌സ്‌ബറന്റ് ബ്ലൂ, ബ്രേവ് കാഖി, സിസ്‌ലിംഗ് റെഡ് എന്നിവയാണ് കളർ ഓപ്ഷനുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്രേവ് കാഖി, സിസ്ലിംഗ് റെഡ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും എസ്‌യുവി സ്വന്തമാക്കാം.

More from DriveSpark

Article Published On: Thursday, September 28, 2023, 10:29 [IST]
English summary
New maruti brezza modified with 17 inch alloy wheels viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X