പേപ്പറിലല്ല, ഡിസയര്‍ ശരിക്കും കരുത്തന്‍! ഈ അവസ്ഥയിലായ കാറിലെ യാത്രക്കാര്‍ ജീവനോടെയുണ്ട്

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി ഇന്ത്യന്‍ വാഹന വിപണിയെ മൊത്തം അത്ഭുതപ്പെടുത്തിയ കാര്‍ മോഡലാണ് മാരുതി സുസുക്കിയുടെ പുതുതലമുറ ഡിസയര്‍. സേഫ്റ്റിയുടെ കാര്യത്തില്‍ ദുഷ്‌പേരുള്ള മാരുതിയ കാറുകളില്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ആദ്യമായി 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്ന കാര്‍ കൂടിയായിരുന്നു ന്യൂ ജെന്‍ ഡിസയര്‍. സേഫ്റ്റി ഭാഗം കൂടി ക്ലിയര്‍ ആയതിനാല്‍ ഈ സബ് 4 മീറ്റര്‍ സെഡാന്‍ കാറിന്റെ വിപണി മൂല്യം കൂത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കടലാസില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന ഡിസയറിന്റെ അപകട വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു പുതുപുത്തന്‍ ഡിസയര്‍ കാര്‍ ടോള്‍ പ്ലാസയില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. ടോള്‍ അടയ്ക്കാന്‍ കാത്തിരിക്കുമ്പോള്‍ ഡിസയറിന്റെ പിന്നില്‍ ഒരു ട്രക്ക് പാഞ്ഞ് കയറുകയായിരുന്നു. ചരക്ക് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞുകയറിയാണ് അപടകടം ഉണ്ടായത്. യുപിയിലെ ലഖ്‌നോവിലാണ് സംഭവം. അപകടത്തില്‍ ഡിസയര്‍ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു.

maruti dzire rear ended by truck

കാറില്‍ ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ പോലും ഇല്ലാത്ത ഒരു സാഹചര്യം ഇത് പുത്തന്‍ കാര്‍ ആണെന്നാണ് തോന്നുന്നത്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന റിബണുകള്‍ പോലും നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ ഷോറൂമില്‍ നിന്ന് ഡെലിവറി കഴിഞ്ഞ് വരുന്നതുമാകാം. കാറിന്റെ മുന്‍വശവും പിന്‍വശവും അപകടത്തിന്റെ ആഘാതം നന്നായി ആഗിരണം ചെയ്തിട്ടുണ്ട്. ട്രക്ക് പിന്നില്‍ വന്ന് ഇടിച്ചതോടെ ഡിസയര്‍ മുന്നിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു.

മുന്‍വശത്തെ ഗ്രില്‍, ബോണറ്റ്, ബമ്പര്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവ തകരാറിലായിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടാല്‍ കാറിന്റെ തവിടുപൊടിയായെന്ന് തോന്നാമെങ്കിലും ഇതിന്റെ ക്യാബിന്‍ കേട്കൂടാതെ ഇരിക്കുന്നതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കപ്പെട്ട വീഡിയോയില്‍ കാണാം. അപകടസമയത്ത് മുന്‍വശത്തെ എയര്‍ബാഗുകള്‍ പോലും വിന്യസിച്ചിരുന്നു. ഡ്രൈവറും കാറിലുണ്ടായിരുന്നവരും പരിക്കേല്‍ക്കാതെ സുരക്ഷിതരാണ്. ഇതിലൂടെ, ഡിസയര്‍ ശരിക്കും സുരക്ഷിതമായ ഒരു കാറാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

maruti dzire rear ended by truck

പുതിയ മാരുതി ഡിസയര്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുമാണ് സ്വന്തമാക്കിയത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, പിന്‍വശത്തെ ഔട്ട്ബോര്‍ഡ് സീറ്റുകള്‍ക്കായി ISOFIX മൗണ്ടുകള്‍, ഫ്രണ്ട് സീറ്റ്‌ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ലോഡ് ലിമിറ്റര്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ഫീച്ചറുകള്‍ എന്നിവയെല്ലാം മാരുതി ഡിസയറില്‍ സ്റ്റാന്‍ഡേര്‍ഡാണ്.

മാരുതി സുസുക്കിയുടെ ഈ കാര്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതി വിലയും കൂടുതലാണെന്ന് കരുതരുത്. പുതു തലമുറ ഡിസയറിന്റെ ബേസ് വേരിയന്റിന്റെ വില 6.79 ലക്ഷം രൂപ മാത്രമാണ്. ടോപ് വേരിയന്റ് 10.14 ലക്ഷം രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ഷോറൂം വിലകളാണിത്. സേഫ്റ്റിയും വിലയും മാത്രമല്ല ഇന്ധനക്ഷമതയുടെ കാര്യത്തിലും ഡിസയര്‍ മികച്ച് നില്‍ക്കുന്നു.

maruti dzire rear ended by truck

പുത്തന്‍ സ്വിഫ്റ്റില്‍ വരുന്ന പുതിയ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഡിസയറിന്റെയും ഹൃദയം. ഡിസയറിന്റെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പെട്രോളിലും സിഎന്‍ജിയിലും ഒരേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ പരമാവധി 80 bhp പവറും 112 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം.

ഇതിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.79 കിലോമീറ്റര്‍ മുതല്‍ 25.71 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. ഡിസയര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33 കിലോമീറ്ററാണ്. മാരുതിയുടെ ഒരു ഉല്‍പ്പന്നം ഇത്രയധികം സുരക്ഷ വാഗ്ദാനം ചെയ്യുന്നു എന്നത് സേഫ്റ്റിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്നത് ഉറപ്പാണ്. അത് വില്‍പ്പനയിലും പ്രകടമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, February 3, 2025, 19:00 [IST]
English summary
New maruti suzuki dzire 5 star safety rating proven as occupants safe after truck crash
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X