ശ്രദ്ധിക്കണ്ടേ അമ്പാനെ... വണ്ടിയുടെ പകുതി കാശ് വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തു! പുത്തന്‍ ബെന്‍സിന് സംഭവിച്ചത്
ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ ഒരു ജനപ്രിയ ചോയ്സ് ആണ് മെര്‍സിഡീസ് ബെന്‍സ് GLS. അടുത്തിടെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഈ എസ്‌യുവി പഞ്ചാബില്‍ വെച്ച് ഒരു അപകടത്തില്‍ പെട്ടു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും അതിന്റെ അനന്തരഫലങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ആഡംബര എസ്‌യുവി ഒരു വയലിലേക്ക് മറിഞ്ഞതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ ദൃശ്യമാണ്. ഈ സംഭവം ശ്രദ്ധാപൂര്‍വം വാഹനമോടിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു, പ്രത്യേകിച്ചും ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍.
5.2 മീറ്റര്‍ നീളവും 1.96 മീറ്റര്‍ വീതിയുമുള്ള ഒരു വമ്പന്‍ എസ്‌യുവിയാണ് മെര്‍സിഡീസ് ബെന്‍സ് GLS. ഇതിന്റെ വലിപ്പം കാരണം തന്നെ ജാഗ്രതയോടെ ഡ്രൈവ് ചെയ്യേണ്ടത് ആവശ്യമാണ്. ഈ വാഹനത്തിന്റെ വില 1.34 കോടി രൂപയില്‍ ആരംഭിക്കുന്നു. ജര്‍മന്‍ കാറിന്റെ ടോപ് എന്‍ഡ് വേരിയന്റിന്റെ വില 1.39 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിതെന്ന് ശ്രദ്ധിക്കുക.

ഇത്രയും വില കൂടിയ കാര്‍ ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. കാരണം ദര്‍ഭാഗ്യവശാല്‍ എന്തെങ്കിലും അപകടം പിണഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ക്ക് വലിയൊരു തുക മുടക്കേണ്ടതായി വരും. ഈ കാര്‍ പണക്കാരാണ് വാങ്ങുന്നതെങ്കിലും പൈസ പൈസ തന്നെയാണെല്ലോ. റിച്ച് ടോര്‍ക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ അപകടത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
അപകടത്തില്‍ മെര്‍സിഡീസ് GLS എസ്‌യുവിയുടെ ബോണറ്റ്, ഡ്രൈവര്‍-സൈഡ് ഹെഡ്ലാമ്പ്, ഫെന്‍ഡര്‍, ഒആര്‍വിഎമ്മുകള്‍, പിന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡ്, ടെയില്‍ലൈറ്റുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ പകുതിയോളം വരുന്ന 63 ലക്ഷം രൂപയാണ് റിപ്പയര്‍ ചെലവെന്നാണ് കമന്റ് ബോക്‌സ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. ഈ കാറിന്റെ നമ്പര്‍പ്ലേറ്റ് നോക്കുമ്പോള്‍ ഇത് ഒരു ബ്രാന്‍ഡ് ന്യൂ കാര്‍ ആണെന്നാണ് തോന്നുന്നത്.

അപകടത്തില്‍ തകര്‍ന്ന കാര്‍ അറ്റകുറ്റപ്പണി നടത്താനുള്ള ചെലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചോ അല്ലെങ്കില്‍ ഉടമ തന്റെ പോക്കറ്റില്‍ നിന്ന് എടുത്ത് ചെലവാക്കിയോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പോസ്റ്റിന് കീഴിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.
ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും റോഡില്‍ ആയിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ അപകടം ഊന്നിപ്പറയുന്നത്. മെര്‍സിഡീസ് ബെന്‍സ് GLS ഉള്‍പ്പെട്ട അപകടം ആഡംബര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഓര്‍മിപ്പിക്കുന്നു. ആഡംബര കാറുകള്‍ അപകടത്തില്‍ പെടുമ്പോള്‍ സംഭവിക്കുന്ന വമ്പന്‍ മെയിന്റനന്‍സ് ബില്ലുകളെ കുറിച്ചും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ GLS ലഭ്യമാണ്. പെട്രോള്‍ പതിപ്പായ GLS 450, 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ എഞ്ചിനുമായി വരുന്നു. അത് 381 PS പവറും 500 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ എഞ്ചിനാണ് ഡീസല്‍ പതിപ്പായ GLS 450d-ക്ക് തുടിപ്പേകുന്നത്.
ഇത് 367 PS പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. മെര്‍സിഡീസ് GLS എസ്‌യുവിയുടെ രണ്ട് പതിപ്പുകള്‍ക്കും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ്. രണ്ട് വേരിയന്റുകളിലെയും മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം 20 PS ബൂസ്റ്റും 200 Nm അധിക ടോര്‍ക്കും നല്‍കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








