സർക്കാർ വാഹനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ധനവകുപ്പ്; പരിധി വിട്ട് യാത്ര വേണ്ടെന്ന് നിർദേശം
റോഡിലേക്ക് ഇറങ്ങിയാൽ സർക്കാർ വാഹനങ്ങളുടെ തിക്കും തിരക്കുമായിരിക്കും ചിലപ്പോൾ. ഗവൺമെൻ്റ് ഓഫ് കേരള ബോർഡും വച്ച് തലങ്ങും വിലങ്ങും പായുന്നത് കാണുമ്പോൾ ആരായാലും ചോദിക്കും ഇതൊക്കെ ശരിക്കും സർക്കാർ വാഹനങ്ങൾ തന്നെയാണോ അതോ വെറുതെ ബോർഡും വച്ച് കറങ്ങുവാണോ എന്ന്. എന്തായാലും ഇനി അത്തരത്തിലുളള കറക്കങ്ങൾ ഒന്ന് നടപ്പിലാവില്ല. സർക്കാർ വാഹനങ്ങളെല്ലാം അതാത് ഓഫീസ് പരിധി വിട്ട് പുറത്ത് പോകരുതെന്നാണ് ധനകാര്യവകുപ്പിൻ്റെ പുതിയ നിർദേശം. ഇനി അഥവാ നിയമം തെറ്റിച്ചാൽ വാഹനത്തിൻ്റെ, ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചിലവ് ചുരുക്കലിൻ്റെ ഭാഗമായിട്ടാണ് പുതിയ നിയമം എന്നാണ് അറിയിച്ചിരിക്കുന്നത്. സാധാരണക്കാരന് ഇപ്പോൾ ഒരു വാഹനം കൊണ്ടുനടക്കണമെങ്കിൽ പോലും വലിയ ചിലവാണ്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ പുതുക്കാനുളള ഫീസ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. പഴയ വാഹനങ്ങളുടെ ആർസി പുതുക്കുന്നതിനുളള ഫീസ് ഇപ്പോൾ എട്ടിരട്ടി ആക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമുളള വർധനവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും ഏപ്രിൽ ഒന്ന് മുതൽ വർധനവ് നിലവിൽ കൊണ്ടുവരാനാണ് സർക്കാരിൻ്റെ തീരുമാനം. 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത്. കേരളത്തിലെ സ്ഥിതി നോക്കുകയാണെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
കേരളത്തിലെ നിരക്കുകളിലേക്ക് നോക്കിയാൽ ടൂവിലറുകൾക്ക് അഞ്ചുവർഷത്തേക്ക് ഈടാക്കുന്ന നികുതി തുക എന്ന് പറയുന്നത് 900 രൂപയാണ്. പകുതി വർധനവ് എന്ന് പറയുമ്പോൾ 450 രൂപ വർധിപ്പിക്കാനാണ് സാധ്യത. 750 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇടത്തരം കാറുകൾക്ക് 6400 രൂപയും 750 മുതൽ 1500 കിലോവരെ ഭാരമുള്ള കാറുകൾക്ക് 8600 രൂപയുമാണ് നിലവിലെ നികുതി. 1500 കിലോയ്ക്കു മുകളിൽ ഭാരമുള്ളവയ്ക്ക് 10,800 രൂപയുമാണ്. ഇനി ഇതിലെല്ലാം 50 ശതമാനം വർധനയുണ്ടാകും.

സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് സുപ്രധാനമായ ചില തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8 ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വണ്ടി വിലയുടെ 10 ശതമാനം നികുതിയും ഇനി മുതൽ ഈടാക്കും. കേന്ദ്ര ബജറ്റിൽ ഇവികൾക്ക് വില കുറയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ വക പുതിയ നീക്കം.
ഇവികൾക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്നതാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സ് കൂട്ടാനുള്ള തീരുമാനം വൈദ്യുതി കാറുകളിലേക്ക് ചേക്കേറാനിരുന്നവർക്ക് നിരാശ സമ്മാനിക്കും. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വർഷം കഴിഞ്ഞ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത് സാധാരണക്കാരന് തിരിച്ചടിയാവും.

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോൺട്രാക്ട് ഗാരേജ് വാഹനങ്ങളിൽ യാത്രാ സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവിശ്യമാണെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. ഇതിനായി പുഷ്ബാക്ക് സീറ്റുള്ള ഇത്തരം വണ്ടികളുടെ ത്രൈമാസ നികുതി കുറയ്ക്കും. സീറ്റുകളുടെ എണ്ണം 6 മുതല്‍ 12 വരെയാണെങ്കില്‍ നിലവിലുള്ള ത്രൈമാസ നികുതി നിരക്ക് ഓര്‍ഡിനറി സീറ്റിന് 280 രൂപ, പുഷ്ബാക്ക് സീറ്റിന് 450 രൂപ, സ്ലീപ്പര്‍ സീറ്റിന് 900 രൂപ എന്നിങ്ങനെയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








