പണം തട്ടാന്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? ഡാഷ്‌ക്യാമില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍!
നമ്മുടെ രാജ്യത്തെ റോഡുകള്‍ ദിനംപ്രതി 'അപകടകരമായി' മാറുന്ന സാഹചര്യമാണ്. ഇവിടെ റോഡപകടങ്ങളെ കുറിച്ചാണ് പറഞ്ഞ് വരുന്നതെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. വ്യാജ അപകടങ്ങള്‍ സൃഷ്ടിച്ച് വാഹന യാത്രികരില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കൂടി വരികയാണ്. അത്തരത്തില്‍ തട്ടിപ്പുകാര്‍ നടപ്പാക്കി തുടങ്ങിയ ഒരു പുത്തന്‍ രീതിയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
കര്‍ണാടകയിലെയും മറ്റും ദേശീയ പാതകളില്‍ വിന്‍ഡ്ഷീല്‍ഡില്‍ കോഴിമുട്ട എറിഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരവധി വായിച്ചിട്ടുണ്ട്. മാത്രമല്ല മദ്യലഹരിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാഹനയാത്രക്കാരില്‍ നിന്ന് പണം അപഹരിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ നടപ്പാക്കി തുടങ്ങിയ വിചിത്രമായ ഒരു പ്രവര്‍ത്തിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പ്രതീക് സിംഗ് ആണ് ഇതുസംബന്ധിച്ചുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. റോഡ് സുരക്ഷ സംബന്ധിച്ചും വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ചും നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്ന യൂട്യൂബ് ചാനലാണ് പ്രതീക് സിംഗിന്‍േറത്. രാത്രയില്‍ ഒറ്റവരി പാതയലൂടെ സഞ്ചരിക്കുന്ന ഒരു കാര്‍ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നടുറോഡിലായി ഒരു അജ്ഞാതന്‍
കിടക്കുന്നുണ്ടായിരുന്നു.
അപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് മറ്റൊരു കാര്‍ വന്നു. രണ്ട് കാറുകളുടെ ഡ്രൈവര്‍മാരും റോഡില്‍ ഒരാള്‍ കിടക്കുന്നത് കണ്ട് വണ്ടിയുടെ വേഗത കുറച്ചു. റോഡില്‍ കിടക്കുന്ന മനുഷ്യന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടിയാണ് ഇരു ഡ്രൈവര്‍മാരും വേഗത കുറച്ചത്. എന്നാല്‍ റോഡില്‍ അബോധാവസ്ഥയിലെന്ന വണ്ണം കിടന്ന മനുഷ്യന്‍ വണ്ടികള്‍ സ്ലോ ആക്കിയത് കണ്ടതോടെ മെല്ലെ എഴുന്നേല്‍ക്കുന്നതാണ് കാണാനാകുക.

ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നത് കൊണ്ടായിരിക്കാം രണ്ട് കാറുകളുടെ ഡ്രൈവര്‍മാര്‍ക്കും അപകടം മണത്തു. വണ്ടി നിര്‍ത്താതെ ഇരുവരും ഓടിച്ച് പോയി. ഇരുകാറുകളും നിര്‍ത്താതെ പോകുന്നത് കണ്ട അജ്ഞാത
വ്യക്തി എഴുന്നേറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ നിന്നുള്ളതാണെന്നാണ് കരുതപ്പെടുന്നത്. കാറില്‍ ഡാഷ്‌ക്യാം ഘടിപ്പപിച്ചത് കൊണ്ടാണ് അപൂര്‍വമായ ഈ തട്ടിപ്പ് രീതിയെ കുറിച്ച് പുറംലോകമറിഞ്ഞത്.
വാഹനയാത്രികരില്‍ നിന്ന് പണം തട്ടുക എന്ന ഉദ്ദേശത്തോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ഇവര്‍ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ താന്‍ വാഹനമിടിച്ച് വീണതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആയിരുന്നിരിക്കാം ഇവരുടെ ശ്രമം. പണ്ട് കാലത്തായിരുന്നു സംഗതിയെങ്കില്‍ അപരിചിതമായ സ്ഥലത്ത് നാട്ടുകാരുടെ കൈയ്യേറ്റം ഭയന്നും കോടതി വ്യവഹാരങ്ങള്‍ ഭയന്നും ആളുകള്‍ പണം നല്‍കി തലയൂരുമായിരുന്നു.

എന്നാല്‍ ഇന്ന് സ്ഥതി മാറി. ഒട്ടുമിക്ക കാറുകളിലും ഡാഷ്‌ക്യാമുകള്‍ വരുന്നതിനാല്‍ ദൃശ്യങ്ങള്‍ വെച്ചുകൊണ്ട് കാര്‍ യാത്രികര്‍ക്ക് സത്യം തെളിയിക്കാം. പ്രതീക് സിംഗ് പങ്കുവെച്ച വീഡിയോയില്‍ ഇത്തരത്തില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന തട്ടിപ്പുകളും കാണിക്കുന്നുണ്ട്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ റോഡപകടങ്ങളില്‍ പെട്ട് സഹായം കാത്തുകിടക്കുന്നവരെ അവഗണിച്ച് വാഹനയാത്രികര്‍ കടന്ന് പോകുന്ന നില വരും.
ആരെങ്കിലും ശരിക്കും റോഡില്‍ അപകടത്തില്‍ പെട്ട് ബോധരഹിതനായി കിടന്നാല്‍ സഹായിക്കാന്‍ ആരും തുനിഞ്ഞെന്ന് വരില്ല. അതുകൊണ്ട് നിരത്തുകളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാനിറങ്ങുന്നയാളുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. നിങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ കഴിയുമെങ്കില്‍ റോഡില്‍ കിടക്കുന്നയാള്‍ ശരിക്കും സഹായത്തിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കണം. ഇതുപോലെ ഈ തട്ടിപ്പ് വീഡിയോ നല്‍കുന്ന മറ്റൊരു ഗുണപാഠം ഡാഷ്‌ക്യാമിന്റെ ആവശ്യകതയാണ്.
ഇത്തരത്തിലുള്ള വ്യജ അപകടങ്ങളുടെ സാഹചര്യത്തില്‍ തെളിവായി ഡാഷ്‌ക്യം ദൃശ്യങ്ങള്‍ സമര്‍പ്പിക്കാം. അതുകൊണ്ട് തന്നെ മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ഡാഷ്‌ക്യം പ്രോത്സാഹിപ്പിക്കുന്നു. നിരവധി കാറുകള്‍ ഇന്‍ബില്‍റ്റ് ഡാഷ്‌ക്യാമുമായി വരുന്നുണ്ട്. നിങ്ങളുടെ കാറില്‍ ഒരു ഡാഷ്‌ക്യാം ഇല്ലെങ്കില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാന്‍ സാധിക്കും. അത്തരത്തില്‍ ഒരെണ്ണം എത്രയും പെട്ടെന്ന് വാങ്ങി ഫിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് നന്നാകും.


Click it and Unblock the Notifications








