ടാറ്റ കർവ്വിൻ്റെ കോലം കണ്ടോ; F1 കാറുകളിൽ മാത്രം കാണുന്ന നിറം ഇവിയിലും
ടാറ്റ കർവ്വ് ഇവി വിൽപ്പനയുടെ കണക്കിൽ മുന്നിൽ തന്നെയുണ്ട്. ഏത് വാഹനമായാലും നമ്മുടെ വണ്ടിപ്രാന്തൻമാരുടെ കൈയിൽ കിട്ടിയാൽ അത് എങ്ങനെയെങ്കിലും മോഡിഫൈ ചെയ്യണം എന്ന ഒറ്റ ചിന്തയെ ഉളളു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ മക്ലാരന്റെ പപ്പായ ഓറഞ്ച് നിറത്തിൽ പൂർണ്ണമായും പരിഷ്‌ക്കരിച്ചതും പെയിന്റ് ചെയ്തതുമായ പുതിയ ടാറ്റ കർവ്വ് ഇവി വൈറലായിരിക്കുകയാണ്. ഇന്ത്യയിൽ ഇത്തരം നിറത്തിലുളള ടാറ്റ കർവ്വ് ചിലപ്പോൾ ആദ്യത്തേത് തന്നെയായിരിക്കും എന്നാണ് തോന്നുന്നത്. ഈ കാറിൽ എടുത്തു പറയേണ്ട കാര്യം മുൻവശത്തെ ലോവർ ഗ്രില്ലും ചാർജിംഗ് പോർട്ട് കവറിലെ ടാറ്റ എംബ്ലവും പപ്പായ ഓറഞ്ച് നിറത്തിലാണ് തീർത്തിരിക്കുന്നത്.
കിറ്റപ്പ് ഓട്ടോമോട്ടീവാണ് വാഹനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് സൂപ്പർകാർ നിർമ്മാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവിന്റെ പപ്പായ ഓറഞ്ച് ആണ് ടാറ്റ കർവ്വിൽ നൽകിയിരിക്കുന്നത്. ബ്രാൻഡിൽ നിന്നുള്ള സൂപ്പർകാറുകൾക്കൊപ്പം ഈ നിറവും ലാൻഡോ നോറിസും ഓസ്കാർ പിയാസ്ട്രിയും ഓടിക്കുന്ന ഫോർമുല 1 കാറുകളിലും കാണാൻ സാധിക്കുന്നതാണ്.

45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കര്‍വ് ഇവി വാങ്ങാനാകും. 45 kWh ബാറ്ററി ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എസ് ട്രിമ്മുകളിലാണ് വില്‍ക്കുന്നത്, അതേസമയം വലിയ ബാറ്ററി പായ്ക്ക് അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേര്‍ഡ്+, എംപവേര്‍ഡ്+ എ ട്രിമ്മുകളില്‍ വാങ്ങാം. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ക്കും മികച്ച സ്വീകാര്യതയുണ്ടെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.
എന്നാല്‍ കര്‍വ് ഇവിക്ക് നെക്‌സോണിനേക്കാള്‍ (Tata Nexon EV) കൂടുതല്‍ റിയര്‍ പാസഞ്ചര്‍ ഏരിയയും കാര്‍ഗോ സ്പേസുമുണ്ട്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ട് തന്നെ നെക്‌സോണ്‍ ഇവിയുടെ മിഡ് സ്‌പെക്ക് വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിച്ച ഉപഭോക്താക്കളുടെ നോട്ടം കര്‍വ് ഇവിയിലേക്ക് തിരിയും. രണ്ട് ഇലക്ട്രിക് മോഡലുകള്‍ക്കും ഏറെ സാമ്യമുണ്ട്.
45 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച കര്‍വ് ഇവി 502 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 55 kWh യൂണിറ്റ് ഒറ്റ ചാര്‍ജില്‍ 585 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് നല്‍കുന്നു. ടാറ്റ കര്‍വ് ഇവി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ വെറും 8.6 സെക്കന്‍ഡിനുള്ളില്‍പൂജ്യത്തില്‍ നിന്ന് 100 kmph വേഗത കൈവരിക്കുമെന്ന് പറയപ്പെടുന്നു.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതറെറ്റ് സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ലെവല്‍ 2 ADAS, ഡ്രൈവ് മോഡുകള്‍, മള്‍ട്ടി-മൂഡ് ആംബിയന്റ് ലൈറ്റിംഗ്, ഒരു വലിയ പനോരമിക് സണ്‍റൂഫ്, 6-വേ അഡ്ജസ്റ്റബിള്‍ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം മുതലായവയാണ് കര്‍വ് ഇവിയില്‍ വരുന്ന പ്രധാന സവിശേഷതകള്‍. എംജി ZS ഇവി, മഹീന്ദ്ര XUV400 ഇവി തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു.

കര്‍വ് ഇവിയുടെ ക്രിയേറ്റീവ് വേരിയന്റില്‍ ആറ് എയര്‍ബാഗുകള്‍, i-VBAC ഉള്ള ESP, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഓട്ടോ-ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ EPB, പാഡില്‍ ഷിഫ്റ്ററുകളുള്ള മള്‍ട്ടി-മോഡ് റീജന്‍, ഡ്രൈവ് മോഡുകള്‍ (ഇക്കോ, സിറ്റി, സ്പോര്‍ട്ട്), V2V, V2L സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്നു. iRA.ev, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, സ്മാര്‍ട്ട് ഡിജിറ്റല്‍ ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 17 ഇഞ്ച് ഹൈപ്പര്‍സ്‌റ്റൈല്‍ വീലുകള്‍, ക്യാമറ-സെന്‍സര്‍ അധിഷ്ഠിത റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് എന്നിവയും ഇതിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








