പുതുപുത്തൻ ടാറ്റ പഞ്ച് അപകടത്തിൽപ്പെട്ടത് കണ്ടോ; വേണം ജീവൻ്റെ വിലയുളള ജാഗ്രത
പുതിയ കാറുകൾ അമിതമായി അപകടത്തിൽപ്പെടുന്ന വാർത്തകളും കാഴ്ച്കളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായിട്ടും അനുഭവപരിചയമില്ലാത്തത് കൊണ്ടാണ് ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. പല ആളുകളും പുതിയ വാഹനങ്ങൾ സ്വന്തമായി വാങ്ങിയതിന് ശേഷമാണ് വാഹനമോടിക്കാൻ പഠിക്കുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്നം. വാഹനമോടിച്ച് പരിചയമില്ലാത്തവരാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്.
ഇങ്ങനെയൊക്കെ അല്ലേ പഠിക്കുന്നത് എന്ന് അതിനെകുറിച്ച് പറയുന്നവരുടെ ശ്രദ്ധയ്ക്കായി ഒന്ന് പറഞ്ഞോട്ടെ, അനുഭവ പരിചയമില്ലാത്തവർ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഇരയാകുന്നത് ഒന്നുമറിയാത്ത് മറ്റ് യാത്രക്കാരാണ് എന്ന് ഓർക്കണം. സ്വന്തം വീട്ടുമുറ്റത്താണ് ഒരു അപകടം സംഭവിക്കുന്നതെങ്കിൽ ഈ പറയുന്നതിന് ഒരു ന്യായം ഉണ്ടെന്ന് വിചാരിക്കാം. എല്ലാവർക്കും വാഹനമോടിച്ച് മികച്ച ഡ്രൈവർക്കുളള സർട്ടിഫിക്കറ്റ് നേടാൻ കഴിയില്ല പക്ഷേ ഇത്തരത്തിലുളള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമല്ലോ.

ഇത്തരത്തിലൊരു സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തിരക്കേറിയ നഗരത്തിലെ ജംഗ്ഷനിൽ പുതുതായി ഡെലിവർ ചെയ്ത ടാറ്റ പഞ്ച് ഒരു വളവ് വളയുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പഞ്ച് ഇടത്തോട്ട് തിരിയുമ്പോൾ, വലത്തോട്ട് തിരിയാൻ ശ്രമിക്കുന്ന മറ്റൊരു ഓട്ടോറിക്ഷ പഞ്ചിന് അടുത്തായി വന്നു നിൽക്കുന്നുണ്ട്. പഞ്ച് ഡ്രൈവർ ഇടത്തോട്ട് തിരിഞ്ഞെങ്കിലും ആൾ ഓട്ടോറിക്ഷ കണ്ടില്ലെന്നാണ് തോന്നുന്നത്.
ടാറ്റ പഞ്ച് റിക്ഷയിൽ ഇടിച്ചതോടെ, ഇത് ഡ്രൈവറെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും ടെൻഷൻ മൂലം ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതോടെ വാഹനം വേഗത്തിൽ മുന്നോട്ട് കുതിച്ചു. ടാറ്റ പഞ്ച് കയറിയതോടെ ഓട്ടോറിക്ഷ സൈഡിലേക്ക് മറിയുകയും പഞ്ച് മറ്റ് സ്‌കൂട്ടറിലും കയറിയതായി മൊബൈൽ ഫോണിൽ നിന്നുള്ള വീഡിയോയിൽ വ്യക്തമായി കാണാം.

ടാറ്റ പഞ്ചിലെയും ഓട്ടോറിക്ഷയിലെയും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി. അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കും സാരമായ നാശനഷ്ടമുണ്ടായി. ഡ്രൈവർ ഓട്ടോയിൽ തട്ടിയപ്പോൾ തന്നെ വാഹനം നിർത്തിയുന്നു എഹ്കിൽ മറ്റുളള വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ലായിരുന്നു എന്ന് വീഡിയോയിൽ കാണാൻ സാധിക്കും.
ഇത് പോലെ സമാനമായ ഒരുപാട് വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ജീപ്പിന്റെ ആഡംബര കാറായ മെറിഡിയന്‍ അപകടത്തിൽപ്പെട്ട വീഡിയോ ആണ് അടുത്തിറങ്ങിയത്. ഒരു വില കൂടിയ കാറാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. ഒരു ഉപഭോക്താവ് ടെസ്റ്റ് ഡ്രൈവ് സമയത്ത് ഉയര്‍ന്ന വേഗതയില്‍ ഡ്രൈവ് ചെയ്യുകയും അപകടത്തില്‍ പെടുകയും ചെയ്യുകയായിരുന്നു.
കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലക്ഷക്കണക്കിന് രൂപ വിലയുള്ള ജീപ്പ് മെറിഡിയന്‍ എസ്യുവി ടെസ്റ്റ് ഡ്രൈവ് നടത്തിയത് ഒരു വ്യവസായിയായിരുന്നു. കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ട് എത്തിയ ഇദ്ദേഹം ഡീലര്‍ഷിപ്പ് സ്റ്റാഫിനൊപ്പം ടെസ്റ്റ് ഡ്രൈവിനിറങ്ങി. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തിലാണ് അയാള്‍ ആവേശത്തോടെ വണ്ടി ഓടിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ജീപ്പ് മെറിഡിയന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
ഇന്ത്യയിൽ എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാം എന്നാണ് ചിലരുടെ വിചാരം, ഇന്ത്യയിൽ റോഡിലൂടെ ഭരതനാട്യം കളിച്ച് വാഹനമോടിക്കുന്നവരൊക്കെ വിദേശരാജ്യത്ത് വാഹനമോടിക്കുമ്പോൾ ഒരു ധൃതിയോ, അനാവശ്യമായി ഹോൺ മുഴക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. കാരണമെന്താണ്, അവിടെ നിയമങ്ങൾ അത് പോലെ ശക്തമാണ്. നിയമത്തെ ഭയക്കുന്നു എന്നതാണ് കാര്യം. ഇവിടെ രാജ്യത്തെ നിയമത്തിന് പുല്ലു വില കൽപ്പിച്ചു കൊണ്ടാണല്ലോ പായുന്നത്.
നിയമം ശക്തമായിട്ടാ മാത്രം കാര്യമില്ല എന്നതാണ് എൻ്റെ അഭിപ്രായം, ഉദ്യോഗസ്ഥരും മെച്ചപെടാനുളള സംവിധാനം ഒരുക്കണം. പല ആളുകളും റോഡ് നിയമങ്ങൾ കർശനമായി പാലിക്കാത്തതിനാൽ, അത്തരം സാഹചര്യങ്ങളിൽ ഡ്രൈവിംഗ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ഒരാൾ ജാഗ്രത പാലിക്കുകയും ആത്മവിശ്വാസം നേടുകയും കൂടുതൽ പരിശീലനം നേടുകയും വേണം. ഇത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കാൻ മാത്രമല്ല, റോഡിൽ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നത് തടയാനും സഹായിക്കും.


Click it and Unblock the Notifications








