ഡ്രൈവിങ്ങിനിടെ ഉറങ്ങിപോകില്ല; അതിനല്ലേ ലേസർ ഷോ, ചൈനീസിൻ്റെ ഒരു ബുദ്ധിയേ
ദീർഘദൂര യാത്രയിൽ പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്ന വില്ലനാണ് ഉറക്കം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉറക്കം വന്നാൽ അത് ചിലപ്പോൾ അപകടത്തിലാണ് കലാശിക്കുന്നത്. ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാൻ ചൈനീസ് ഗവൺമെൻ്റ് ഒരു ലേസർ ഷോ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ തുടർന്ന് വായിക്കുമ്പോൾ മനസിലാകും.
ചൈനീസ് റോഡുകളിലൂടെ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് സഹായകരമാകുന്ന ലേസർ ലൈറ്റുകളാണ് പുതിയതായി ഒരുക്കിയിരിക്കുന്ന വിദ്യ. റോഡിന്റെ മുകളിലൂടെ പല വര്‍ണങ്ങളിലുള്ള ലേസര്‍ ലൈറ്റുകള്‍ നല്‍കിയാണ് രാത്രികാല യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരുന്നത് തടയാന്‍ ശ്രമിച്ചിരിക്കുന്നത്. പല നിറത്തിലുള്ള പ്രകാശങ്ങള്‍ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

എക്‌സിൽ സയൻസ് ഗേൾ എന്ന് പേരുളള അക്കൗണ്ടിലൂടെയാണ് ഈ കാര്യം പുറംലോകമറിയുന്നത്. നിരവധി ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്. എന്നാൽ ഇതിനെതിരെ നല്ലതും മോശവുമായ കമൻ്റുകൾ ഉയരുന്നുണ്ട്. ലേസർ ലൈറ്റുകളിലേക്ക് ഡ്രൈവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് അപകതസാധ്യത കൂട്ടുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത വളരെ ശാസ്ത്രീയപരമായിട്ടും സുരക്ഷിതമായിട്ടുമാണ്. രണ്ട് കിലോമീറ്റർ വരെ ഇതിൻ്റെ വെളിച്ചം ലഭിക്കും.
ഏത് തരത്തിലുളള വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഉപയോഗപ്രദമായി രീതിയിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമായും ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസര്‍ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കാഠിന്യമുള്ള നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവര്‍മാരെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുൻപ് ഓസ്ട്രേലിയയിൽ ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടത്തിയിരുന്നു.

ഇന്ത്യയിലും ഇത്തരം രാത്രികാല അപകടങ്ങൾ വർധിക്കുന്ന സാഹചര്യമാണുളളത്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ അപ്പോൾ തന്നെ വാഹനം റോഡ് സൈഡിലേക്ക് ചേർത്ത് നിർത്തിയതിന് ശേഷം അൽപ്പനേരം മയങ്ങുക എന്നതാണ് ചെയ്യേണ്ടത്. ട്രക്ക്, ബസ് ഡ്രൈവർമാർ രാത്രി ഡ്യൂട്ടി എടുക്കുകയോ വേണ്ടത്ര വിശ്രമമില്ലാതെ ദീർഘനേരം ഓടുകയോ ചെയ്യുന്ന ഹൈവേകളിലാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ളത്. റോഡപകടങ്ങളില്‍ ഇന്ത്യ യുഎസിനും ചൈനയ്ക്കും മുന്നിലാണ്. ഇത്തരം അപകടങ്ങളിൽ ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. 2025-ന് മുമ്പ് രാജ്യത്ത് റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും 50 ശതമാനം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

റോഡ് സുരക്ഷ ഉറപ്പാക്കാന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിരത്തുകളിലെ നിയമലംഘനങ്ങൾ തടയിടാനായി 726 എഐ ക്യാമറകൾ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാന ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 നിർമിത ബുദ്ധിയുള്ള (AI) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








