റോക്സിൻ്റെ ക്രാഷ് ടെസ്റ്റ് നടുറോഡിൽ പരീക്ഷിച്ചതാണോ! തലകീഴായി മറിഞ്ഞ് ഓഫ്റോഡർ, വീഡിയോ വൈറൽ
മഹീന്ദ്രയുടെ ഥാർ റോക്സ് അവതരിപ്പിച്ചപ്പോൾ മുതൽ വിൽപ്പനയിലും ഡിമാൻ്റിലും മുന്നിൽ തന്നെയാണ്. റോക്സിൻ്റെ കസ്റ്റമൈസേഷനുകളും മോഡിഫിക്കേഷൻ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എല്ലാം എപ്പോഴും നമ്മൾ കാണുന്നതാണ്. എന്നാൽ ഇപ്പോൾ ഏതൊരു റോക്സ് ആരാധകൻ്റേയും ചങ്ക് തകർക്കുന്ന ഒരു വാർത്തയാണ് പങ്കുവയ്ക്കാൻ പോകുന്നത്. ഒരു വെള്ള മഹീന്ദ്ര ഥാർ റോക്സ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഹൈദരാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. സേഫ് കാർസ് ഇന്ത്യ ആണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ മനസിലാകും. വാഹനത്തിന് നമ്പർ പ്ലേറ്റ് പോലും ലഭിച്ചിട്ടില്ല. റോക്സിൻ്റെ കിടപ്പ് കണ്ടാൽ മനസിലാക്കാന സാധിക്കുന്നത് വാഹനം അമിത വേഗതയിലെത്തി നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറിയതാണ് എന്നാണ്. ഭാഗ്യവശാൽ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുളളു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയം നേടിയിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് പരീക്ഷിച്ചത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്.
മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തുവെന്ന് ഭാരത് NCAP -ൽ വ്യക്തമാകുന്നത്. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ സംരക്ഷണത്തിനായി ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്‌കോറും യഥാക്രമം 24 പോയിന്റ്, 12 പോയിന്റ് എന്നിങ്ങനെയായിരുന്നു. അതേസമയം വെഹിക്കിൾ അസസ്‌മെൻ്റ് സ്‌കോർ 9 ആയിരുന്നു. 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ്ബെൽറ്റ് റിമൈൻഡർ (CBR) എന്നീ സേഫ്റ്റി ഫീച്ചറുകൾ ഥാർ റോക്‌സിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി മഹീന്ദ്ര കൊടുത്തിട്ടുണ്ട്.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അധിക ലെവൽ 2 ADAS സവിശേഷതകളും കൂടിയാവുമ്പോൾ ഉയർന്ന വേരിയന്റുകൾ വേറെ ലെവലാകുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും (BLD) സുരക്ഷ ഇരട്ടിയാക്കുന്നുമുണ്ട്.
4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡ്രൈവ് ഓപ്ഷനിൽ വരുന്ന 5-ഡോർ എസ്‌യുവിക്ക് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളും വാഹനത്തിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








