ട്രെൻഡ് അറിഞ്ഞ് യൂസ്ഡ് കാർ വാങ്ങാം; വാങ്ങുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നിയാൽ ആദ്യം മനസിൽ വരുന്നത് യൂസ്ഡ് കാറുകളാണ്. ഓരോ വർഷം ചെല്ലുംന്തോറും മാർക്കറ്റിലെ ഡിമാൻ്റുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഏഴു വർഷം വരെ പഴക്കമുളള കാറുകൾക്കാണ് ഇപ്പോൾ യൂസ്ഡ് കാർ മാർക്കറ്റുകളിൽ ഡിമാൻ്റുളളത്. അതിൻ്റെ കാരണം എന്താണെന്ന് വച്ചാൽ ഏഴു വർഷത്തിനിടയിൽ വാഹനത്തിൻ്റെ പ്രധാന ഭാഗങ്ങളായ എഞ്ചിൻ, ഗിയർബോക്സ് എന്നിവയ്ക്കൊന്നും അധികം കേടുപാടുകൾ വരാൻ സാധ്യതയില്ല എന്നതുകൊണ്ടാണ്.
അമിതമായ ഇന്ധനവില കാരണം ഡീസൽ വാഹനങ്ങൾക്ക് വലിയ ഡിമാൻ്റാണ്. അത് മാത്രമല്ല ഡീസൽ എഞ്ചിനുകൾ പല നിർമാതാക്കളും ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, കിയ, എംജി, ടൊയോട്ട എന്നിവർ മാത്രമേ ഇന്ത്യൻ മാർക്കറ്റിൽ ഡീസൽ എഞ്ചിൻ വാഹനങ്ങൾ നിർമിക്കുന്നത്. കോമൺ റെയിൽ ടർബോ എഞ്ചിനുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഡിപിഎഫ് എന്താണെന്ന് ചിലർക്ക് സംശയം ഉണ്ടായേക്കാം. ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ എന്നാണ് അതിൻ്റെ പൂർണരൂപം.

ഡീസൽ എഞ്ചിനുകളിൽ നിന്ന് കത്തിപ്പോയതിന് ശേഷം ബാക്കി വരുന്ന വാതകത്തിൽ ഉണ്ടാകുന്ന തരികൾ അരിച്ചെടുക്കുക എന്നതാണ് ഡിപിഎഫിൻ്റെ ജോലി. എന്നാൽ ഇതൊരു നിശ്ചിത സമയം കഴിഞ്ഞാൽ അടഞ്ഞു പോകാനുളള സാധ്യതയുണ്ട്. അത് വാഹനം തന്നെ കത്തിച്ചു കളയാനുളള സംവിധാനമാണ് BSVI എഞ്ചിനുകളിൽ ഉളളത്. സിറ്റികളിൽ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പെട്ടെന്ന് ഫിൽറ്റർ അടഞ്ഞു പോകാനുളള സാധ്യത. കാരണം പൊടിയും ചെളിയും പെട്ടെന്ന് കയറുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.
പെട്രോൾ കാറുകളിലേക്ക് നോക്കിയാൽ ഡടർബോ പെട്രോളുകളാണല്ലോ കൂടുതൽ. ടർബോ ചാർജറുകളും ഇൻ്റർകൂളറുമാണ് പ്രധാനം. ഇവയൊക്കെ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശമാണ്. അത് പോലെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഗിയർബോക്സ് എന്നത്. ഇപ്പോൾ എല്ലാവരും തിരഞ്ഞെടുക്കുന്നത് കൂടുതലും ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ആയത് കൊണ്ട് തന്നെ ഓട്ടോമാറ്റിക്ക് വാഹനങ്ങൾക്കും ഡിമാൻ്റ് വർധിക്കുന്നുണ്ട്.
എഎംടി ഗിയർബോക്സുകൾ പ്രധാനമായും കാണുന്നത് വിലകുറവുളള വാഹനങ്ങളിലാണ്. എഎംടി ഗിയർബോക്സുളള വാഹനങ്ങൾ വളരെ സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ ക്ലച്ചിന് പണി കിട്ടുമെന്ന കാര്യം ഉറപ്പാണ്. നന്നായി ഓടിച്ചതും നന്നായി പരിപാലിക്കുന്ന ഡ്രൈവർമാരുടെ പക്കലിരുന്ന വാഹനങ്ങൾക്ക് ഒരു കുഴപ്പവും കാണില്ല എന്നാൽ ആദ്യമായി എഎംടി എടുത്ത് ഡ്രൈവിങ്ങ് പഠിച്ചവരുടെ വാഹനമാണ് നിങ്ങൾ വാങ്ങാൻ പോകുന്നതെങ്കിൽ അത് വളരെ പ്രശ്നമായിരിക്കും. നിങ്ങൾക്ക് വർക്ഷോപ്പിൽ നിന്ന് ഇറങ്ങാൻ നേരം കാണില്ല എന്നതാണ് സത്യം.
സിവിറ്റി ഗിയർബോക്സുകളെ സംബന്ധിച്ച് പെട്ടെന്നുളള ആക്സിലറേഷനും പെർഫോമൻസിനുമാണ് പ്രാധാന്യം കൊടുക്കുന്നത്. കൃച്യമായി സർവീസ് നൽകിയാൽ വളരെ കാലം പ്രശ്നങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നാണ് സിവിറ്റി. മാനുവൽ ഗിയർബോക്സ് മാത്രം ലഭിച്ചിരുന്ന മോഡലായിരുന്നു മാരുതി സുസുക്കിയുടെ റിറ്റ്സ്. എന്നിട്ടും വാഹനത്തിന് ഇപ്പോഴും മികച്ച ഡിമാൻ്റാണ്. റിറ്റ്‌സിന്റെ ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉപഭോക്താക്കളുടെ മനം കവരുന്നതായിരുന്നു.
സുരക്ഷിതമായ ഡ്രൈവ് ഉറപ്പാക്കുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളും കാറിൽ സജ്ജീകരിച്ചിരിക്കുന്നു.സിറ്റി റൈഡിലും ഹൈവേകളിലും മികച്ച പ്രകടനമാണ് നൽകിയിരുന്നത്. ആവശ്യത്തിന് ഹെഡ്‌റൂമും ലെഗ്‌റൂമും ഉള്ള അതിന്റെ ഉയരമുള്ള ഡിസൈൻ, നല്ല കുഷ്യൻ സീറ്റുകളോട് ചേർന്ന്, ദീർഘദൂര യാത്രകളിൽ പോലും സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതായിരുന്നു. മാത്രമല്ല, പവർ വിൻഡോകൾ, ക്രമീകരിക്കാവുന്ന സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യപ്രദമായ സവിശേഷതകളോടെയാണ് റിറ്റ്‌സ് വന്നിരുന്നത്.
ഇന്ത്യയിൽ മാരുതി സുസുക്കി റിറ്റ്‌സിന്റെ ജനപ്രീതിക്ക് കാരണമായ മറ്റൊരു ഘടകം അതിന്റെ താങ്ങാനാവുന്ന വിലയാണ്. ഇതേ സെഗ്‌മെന്റിലെ മറ്റ് കാറുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയുള്ള റിറ്റ്‌സ് നിരവധി ഉപഭോക്താക്കൾക്കായി പോക്കറ്റ്-ഫ്രണ്ട്‌ലി ഓപ്ഷൻ തന്നെയായിരുന്നു. കൂടാതെ, കാർ മാന്യമായ റീസെയിൽ മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം പിൻവലിച്ചതിന് ശേഷം നേരിട്ട ഒരു ഡിമാൻ്റ് യൂസ്ഡ് കാർ ഷോറൂം കാരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
നോക്കിയും കണ്ടുമെല്ലാം യൂസ്ഡ് കാറുകൾ വാങ്ങിയില്ലെങ്കിൽ പണിവരുന്ന വഴിയറിയില്ല. വലിയ അപകടങ്ങളിലെല്ലാം പെട്ടവണ്ടികളെല്ലാം പണിതെടുത്ത് ഉയർന്ന വിലക്ക് വിൽക്കുന്നതു പോലെയെല്ലാമുള്ള തട്ടിപ്പുകൾ യൂസ്‌ഡ് കാർ വിപണിയിലെ സ്ഥിരം കാഴ്ച്ചകളാണ്. ഈ തട്ടിപ്പിനെ മറികടക്കാനായി കാറിന്റെ ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ ഇതിലും വലിയ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.


Click it and Unblock the Notifications








