ഒന്നല്ല ഏഴല്ല! 7000 -ൽ പരം സൈക്കിളുകൾ സ്റ്റോർ ചെയ്യാൻ പുത്തൻ അണ്ടർവാട്ടർ ഗരാജ്

യാത്രകൾക്കായി മനുഷ്യൻ ഉപയോഗിക്കുന്ന മാർഗങ്ങൾ വർധിച്ചതോടൊ അവ പാർക്ക് ചെയ്യാനുള്ള ഇടങ്ങളുടെ ആവശ്യകതയും ഉയർന്നു. ഇന്ന് പല അത്യാധുനിക രീതിയിലുള്ള പാർക്കിംഗ് ലോട്ടുകളും മറ്റും നാം കണ്ടിട്ടുമുണ്ട്. ഇവയുടെ കൂട്ടത്തിൽ വളരെ കൗതുകമുയർത്തുന്ന ഒരു പാർക്കിംഗ് ലോട്ടിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.

ഇത് ഇന്ത്യയിലല്ല കേട്ടോ! ആംസ്റ്റർഡാമിലെ സെൻട്രൽ സ്റ്റേഷനിലാണ് ഈ വലിയ അണ്ടർഗ്രൗണ്ട് സൈക്കിൾ പാർക്കിംഗ് ഗാരേജ് തുറന്നിരിക്കുന്നത്. വ്യക്തിഗത/പ്രൈവറ്റ് സൈക്കിളുകൾക്കായി 6,300 സ്പെയ്സുകളും ബൈക്ക് ഷെയർ/ റെന്റലുകൾക്കായി 700 എക്സ്ട്ര സ്പെയ്സുകളും റെയിൽ എക്സ്കർഷന്റെ ഫസ്റ്റ് & ലാസ്റ്റ് മൈൽ കണക്ടിവിറ്റിയ്ക്ക് സഹായമാകുന്നതിനായി കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഫെബ്രുവരിയിൽ രണ്ടാമത്തെ ഗാരേജ് തുറന്നാൽ ഏകദേശം 11,000 സൈക്കിളുകൾ ഇതിൽ ഫിറ്റ് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒന്നല്ല ഏഴല്ല! 7000 -ൽ പരം സൈക്കിളുകൾ സ്റ്റോർ ചെയ്യാൻ പുത്തൻ അണ്ടർവാട്ടർ ഗരാജ്

നെതർലാൻഡിന് പുറത്ത്, നാലു വർഷം കൊണ്ട് 65 മില്യൺ ഡോളർ ചെലവിട്ട ഈ പദ്ധതി അസംബന്ധമായി തോന്നിയേക്കാം. എന്നാൽ ഒരു കാലത്ത് ജനങ്ങൾക്ക് വേണ്ടിയല്ലാതെ കാറുകൾക്കായി രൂപകൽപ്പന ചെയ്ത ഡച്ച് നഗരങ്ങൾ ഇന്ന് സ്വകാര്യ വാഹനങ്ങളെ സാവധാനം ഒഴിവാക്കുന്ന ഒരു പ്രവണതയാണുള്ളത്. അതിനാൽ ഇത് ഇവിടുത്തെ ജനതയ്ക്ക് ഒരു വലിയ കാര്യം തന്നെയാണ്.

35 ശതമാനം ആംസ്റ്റർഡാം നിവാസികളും 50 ശതമാനം ഉട്രെക്റ്റ് നിവാസികളും അനുദിന യാത്രകൾക്കായി സൈക്കിളുകൾ ഉപയോഗിക്കുന്നു എന്ന് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാണത്തെ ചിത്രീകരിക്കുന്ന ഒരു ടൈംലാപ്സ് വീഡിയോ ആംസ്റ്റർഡാം സിറ്റി പങ്കുവെച്ചിരുന്നു. ഗാരേജ് ഫ്ലോർ നിർമ്മിക്കുന്നതിനും ബാർജിൽ കയറ്റി എത്തിച്ച കൂറ്റൻ തൂണുകൾ സ്ഥാപിക്കുന്നതിനും മുമ്പ് റൂഫിനെ താങ്ങിനിർത്തുന്നതിനായി, 19 -ാം നൂറ്റാണ്ടിലെ സ്റ്റേഷനിൽ നിന്ന് തൊഴിലാളികൾക്ക് ആദ്യം വെള്ളം വറ്റിക്കേണ്ടിയിരുന്നു.

ആംസ്റ്റർഡാമിലെ സെൻട്രൽ സ്റ്റേഷനിൽ ദിവസേന വരുന്ന 200,000 സന്ദർശകരിൽ പകുതിയും സൈക്കിളിലാണ് എത്തുന്നത്. ബാക്കി പകുതി ട്രെയിൻ, ഫെറി, ട്രാം, ബസ്, സബ്‌വേ എന്നീ യാത്രാമാർഗങ്ങളിൽ എത്തിച്ചേരുന്നു. സ്റ്റേഷൻ പരിസരത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന അസംഘടിതമായ നിരവധി ബൈക്ക് റാക്കുകളിലാണ് നിലവിൽ സൈക്കിളുകൾ പാർക്ക് ചെയ്യാറുണ്ടായിരുന്നത്. പുറത്തു വരുന്ന റിപ്പോർട്ട് അനുസരിച്ച് വരും ആഴ്ചകളിൽ ഇവ നീക്കം ചെയ്യപ്പെടും.

ഭാഗികമായി ഉപേക്ഷിക്കപ്പെട്ട സൈക്കിളുകളുടെ എണ്ണം കൂടുതലായതിനാൽ പലപ്പോഴും പാർക്ക് ചെയ്യാൻ ഓപ്പൺ സ്പെയ്സുകളില്ലാത്ത ദുർഗന്ധം വമിക്കുന്ന സ്മാരകങ്ങളായാണ് പ്രദേശവാസികൾ ഇതിനെ കാണുന്നത്. ഇവയിൽ ഏറ്റവും വലിയ പാർക്കിംഗ് ലോട്ട് ഇതേ കാരണത്താൽ, ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. തൽഫലമായി, സ്ഥിരം യാത്രക്കാർ തങ്ങളുടെ സൈക്കിളുകൾ അടുത്തുള്ള മരങ്ങൾ, സ്ട്രീറ്റ് ലാമ്പുകൾ, സൈൻപോസ്‌റ്റുകൾ എന്നിവയിൽ പൂട്ടിയിടുകയാണ് പതിവ്, എന്നാൽ ഇത് സൈക്കിളുകൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഒന്നല്ല ഏഴല്ല! 7000 -ൽ പരം സൈക്കിളുകൾ സ്റ്റോർ ചെയ്യാൻ പുത്തൻ അണ്ടർവാട്ടർ ഗരാജ്

പുതിയ അണ്ടർവാട്ടർ പാർക്കിംഗ് ഘടന കളങ്കരഹിതമാണ് എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറും ജീവനക്കാരുള്ള ഈ സൗകര്യത്തിനുള്ളിൽ വാടകയ്ക്ക് ലഭ്യമായ നിരവധി ഡസൻ OVFiets ബൈക്ക് ഷെയറുകളും നൂറുകണക്കിന് ഇൻഡിവിജ്വൽ സൈക്കിളുകളുമുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദിവസേന സർവ്വീസ് ചെയ്യുന്ന ക്ലീനിംഗ് ക്രൂവും ഫെസിലിറ്റിയിലെ പ്രവർത്തനങ്ങൾ എങ്ങനെയാണ് എന്ന് വിശദീകരിക്കാൻ തയ്യാറായിട്ടുള്ള നിരവധി സ്റ്റാഫ് അംഗങ്ങളും ഈ സൗകര്യത്തിലുണ്ട്.

ഗാരേജിലെ ആദ്യത്തെ 24 മണിക്കൂർ പാർക്കിംഗ് സൗജന്യമാണ്; അതിനുശേഷം, ഓരോ ദിവസവും $1.46 ചിലവാകും. എല്ലാ ദിവസവും യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത് സുഗമമാക്കുകയും അനാവശ്യമായി ദീർഘനാളുകൾ പാർക്ക് ചെയ്യാതെ അവ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള ശക്തമായ പ്രോത്സാഹനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അണ്ടർവാട്ടർ ഗാരേജിന്റെ മുകളിലെ പ്രവേശന കവാടം ഒരു നീല സൈനും സൈക്കിൾ ലോഗോയും കൊണ്ട് സജ്ജമാക്കിയിരിക്കുന്നു, ഇത് ഗണ്യമായ ദൂരത്തിൽ നിന്ന് പാർക്കിംഗ് ലോട്ട് വ്യക്തമായി കാണാൻ അനുവധിക്കുന്നു.

More from DriveSpark

Article Published On: Tuesday, January 31, 2023, 11:28 [IST]
English summary
New underwater garage opened in amsterdam to store 7000 cycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X