സൈബർട്രക്കിനെതിരെ പുതിയ വില്ലൻ്റെ വരവ്; കാശിറക്കുന്നത് ആമസോൺ ഉടമ
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഭീമനായ ടെസ്‌ലയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് അവരുടെ സൈബർട്രക്ക്. എന്നാൽ അതിനെതിരെ പുതിയ ഒരു എതിരാളി ജന്മം എടുത്തു എന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് ഞെട്ടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൻ്റെ ഉടമസ്ഥനായ ജെഫ് ബെസോസ് പണം നിക്ഷേപിച്ചിരിക്കുന്ന കമ്പനിയാണ് പുതിയ ട്രക്ക് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പിക്കപ്പ് ട്രക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഒരു ലോറിയിൽ കയറ്റി കൊണ്ടുപോകുന്ന ഒരു ട്രക്കിൻ്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
2023 മുതൽ നിർമിക്കുന്ന ടെസ്‌ല സൈബർട്രക്ക് ഒരു ബാറ്ററി ഇലക്‌ട്രിക് മീഡിയം ഡ്യൂട്ടി വാഹനമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. സാധാരണ കാണുന്ന പാസഞ്ചർ കാറുകളിൽ നിന്നെല്ലാം ആശാൻ വ്യത്യസ്‌തനാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. സിംഗിൾ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ഇലോൺ മസ്ക്കിന്റെ ഇവി ബ്രാൻഡ് വാഹനത്തിൽ അവകാശപ്പെടുന്നത്.

സൈബർബീസ്റ്റ്, ഓൾ-വീൽ-ഡ്രൈവ് (AWD), റിയർ-വീൽ-ഡ്രൈവ് (RWD) എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് മോഡൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സൈബർട്രക്കിന്റെ സൈബർബീസ്റ്റ് മോഡലിന് 2.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 209 കിലോമീറ്റർ വേഗതയാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുകയെന്നും ടെസ്‌ല പറയുന്നു.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 845 bhp കരുത്തിൽ പരമാവധി 14,000 Nm torque വരെ നിർമിക്കാൻ ടെസ്‌ല സൈബർട്രക്കിനാവും. ഇലക്ട്രിക് വാഹനത്തിന്റെ AWD വേരിയൻ്റിന് 600 bhp വരെ നൽകാനാവും വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിന് സിംഗിൾ ചാർജിൽ പരമാവധി 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിട്ടുക. റിയർവീൽ ഡ്രൈവ് മോഡലിന് 3,400 കിലോഗ്രാം ടവിംഗ് ശേഷിയും 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമാണുള്ളത്.
ടെസ്‌ല സൈബർട്രക്കിൽ 6 പേർക്ക് വരെ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡ്, ഗ്ലാസ് റൂഫ്, ട്രക്ക് ബെഡ്, വിന്‍ഡ് ഷീല്‍ഡ്, റിയര്‍വ്യൂ മിറര്‍, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം തുടങ്ങിയ ഗംഭീര ഫീച്ചറുകളാലും ഇവി സമ്പന്നമാണ്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ സൈബർ ട്രക്കിന് ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചിരുന്നു.
ഡ്രൈവറിൻ്റെ സുരക്ഷയ്ക്ക് ഫൈവ് സ്റ്റാറും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫോർ സ്റ്റാറും നേടാൻ സൈബർട്രക്കിന് സാധിച്ചു. വലിയ രീതിയിലുളള ആഘാതങ്ങളെ പോലും തടയാൻ സാധിക്കുന്നുണ്ട് എന്നാണ് ക്രാഷ് ടെസ്റ്റിലൂടെ മനസിലായത്. അമേരിക്കയിലെ മോട്ടോർ വാഹന, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഗവൺമെന്റ് ഏജൻസിയാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ എന്ന് പറയുന്നത്.
ഇന്ത്യൻ വാഹനങ്ങൾക്ക് വേണ്ടി രാജ്യത്തെ ഭാരത് NCAP പോലെ തന്നെയാണിത്, ഈ ഏജൻസി വഴി ടെസ്‌ലയുടെ മോഡൽ X, മോഡൽ Y എന്നിവ മുമ്പ് പരീക്ഷിച്ചതിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കാൻ സാധിച്ചു. മോഡലിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നത് കൊണ്ട് കൂടുതൽ സുഖപ്രദമായ റൈഡ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിന് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








