കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

കൊറോണ വൈറസ് (കോവിഡ് -19) ആശങ്കകൾ കാരണം 2020 ഏപ്രിലിൽ നടക്കാനിരിക്കുന്ന ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

ലോകമെമ്പാടും പടർന്നു പിടിക്കുന്ന വൈറസ് ബാധയാൽ ഏപ്രിലിൽ ബീജിംഗ് മോട്ടോർ ഷോ നീട്ടിവെച്ചതിന്റെയും, കഴിഞ്ഞ ആഴ്ച ജനീവ മോട്ടോർ ഷോ റദ്ദാക്കിയതിനെയും തുടർന്നുമാണ് ഈ പ്രഖ്യാപനം.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ന്യൂയോർക്ക് ഓട്ടോ ഷോയുടെ പുതിയ തീയതികൾ ഇപ്പോൾ ഓഗസ്റ്റ് 28 മുതൽ 2020 സെപ്റ്റംബർ 6 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

അമേരിക്കയിൽ ഇതുവരെ കൊറോണ വൈറസ് കേസുകൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ന്യൂയോർക്ക്. മാർച്ച് 10 വരെ 173 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

ഓഗസ്റ്റിൽ മോട്ടോർ ഷോ നടത്താനുള്ള തീരുമാനം ഡെട്രോയിറ്റ് മോട്ടോർ ഷോയ്ക്ക് ആവശ്യമായ ആശ്വാസം വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാനുള്ള സനയവും ഉറപ്പാക്കുന്നു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

ഷോ പ്ലാനുകളുമായി മുന്നോട്ട് പോകുമ്പോളും കൊറോണ വൈറസ് സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡിട്രോയിറ്റ് ഷോയുടെ സംഘാടകർ അറിയിച്ചു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

ഷോയിൽ പങ്കെടുക്കുന്നവരെയും എക്സിബിറ്റർമാരേയും കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിനാണ് തങ്ങൾ ഇത്തരമൊരു അസാധാരണ നടപടി സ്വീകരിക്കുന്നത് എന്ന് ന്യൂയോർക്ക് മോട്ടോർ ഷോ നടത്തുന്ന ഗ്രേറ്റർ ന്യൂയോർക്ക് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷന്റെ ബോസ് മാർക്ക് ഷീൻബെർഗ് പറഞ്ഞു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

120 വർഷമായി, 'ഷോ തുടരണം' എന്നത് തങ്ങളുടെ DNA -ൽ കലർന്ന ഒരു വികാരമാണെന്നും, ഷോയുടെ തീയതികൾ നീക്കുന്നതിനുള്ള തീരുമാനം എളുപ്പമല്ലെങ്കിലും, ഈ ചരിത്ര സംഭവത്തിൽ തങ്ങളുടെ മുൻ‌ഗണന എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

തങ്ങളുടെ എക്സിബിറ്റർമാരുമായും പങ്കാളികളുമായും ഇതിനകം ഷോയുടെ നടത്തിപ്പിനേയും മറ്റ് കാര്യങ്ങളേയും കുറിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്, 2020 ഷോ മറ്റൊരു വിജയകരമായ ഇവന്റിനായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഷീൻബെർഗ് പറഞ്ഞു.

കോവിഡ് -19 ആശങ്ക; ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോ ഷോ മാറ്റിവച്ചു

പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് 330 മില്യൺ ഡോളർ (ഏകദേശം 24.33 കോടി രൂപ) ഷോ സംഭാവന ചെയ്യുന്നുണ്ടെന്ന് സംഘടന അറിയിച്ചു.

More from DriveSpark

Article Published On: Wednesday, March 11, 2020, 18:21 [IST]
English summary
New York Auto Show cancelled due to covid19 virus. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X