ഇങ്ങനെയും ഒരച്ഛന്‍; കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കേള്‍പ്പിച്ചത് സൂപ്പര്‍ബൈക്കിന്റെ 'താരാട്ട്'

ഇന്ന് ഇന്റര്‍നെറ്റില്‍ കയറിയാല്‍ പലതരത്തിലുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ കാണാന്‍ പറ്റും. അതില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചാനലുകളും പേജുകളുമായി സ്റ്റാറായവരും നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി ചെയ്യുന്ന ഓരോ മണ്ടത്തരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും ഒരുപാട് തവണ വന്നിരുന്നു.

വണ്ടിഭ്രാന്തനായ ഒരാള്‍ തന്റെ മക്കളും അതേവഴിക്ക് വരണമെന്നായിരിക്കും ആഗ്രഹിക്കുക. അതിന് വേണ്ടിയുളള പ്രവര്‍ത്തികളും അവര്‍ ചെയ്യും. അത്തരത്തില്‍ ഒരു പിഞ്ചുകുഞ്ഞിനോട് അച്ഛന്‍ കാണിച്ച 'സ്‌നേഹം' ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നത്.
ഒരു നവജാത ശിശുവിന് കാതടപ്പിക്കുന്ന ബൈക്കിന്റെ 'താരാട്ട്' ശബ്ദം കേള്‍പ്പിക്കുന്ന ഒരു പിതാവാണ് വിമര്‍ശനങ്ങള്‍ക്ക് പാത്രമായ്ത്. റുത്വിക് പട്ടേല്‍ എന്നയാളാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ഇങ്ങനെയും ഒരച്ഛന്‍; കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കേള്‍പ്പിച്ചത് സൂപ്പര്‍ബൈക്കിന്റെ താരാട്ട്

വീഡിയോയില്‍ കാണുന്ന വ്യക്തി റുത്വിക് പട്ടേല്‍ തന്നെയാണെന്ന് തോന്നുന്നു, നവജാത ശിശുവിനെയും കൈകളിലേന്തിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞ് കരയുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. പിന്നാലെ ഇയാള്‍ ഇന്‍ഡോര്‍ ഗരാജില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഡ്യുക്കാട്ടി പാനിഗാലെ V4 ന്യൂട്രല്‍ ഗിയറില്‍ ഇട്ട് സ്റ്റാര്‍ട്ട് ചെയ്യുന്നതായി കാണാം. വലിയ ഇടിമുഴക്കത്തോടെ ഡ്യുക്കാട്ടി ബൈക്ക് സ്റ്റാര്‍ട്ടായതോടെ പെട്ടന്ന് കുഞ്ഞ് കരച്ചില്‍ നിര്‍ത്തി.

ബൈക്ക് ഇന്‍ഡോര്‍ ഗരാജിലായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. അടച്ച ഗരാജില്‍ എക്കോ ഉള്ളതിനാല്‍ എക്സ്ഹോസ്റ്റ് നോട്ടിന്റെ മുഴക്കം വളരെ ഉയര്‍ന്നതായി വീഡിയോ കണ്ടാല്‍ തോന്നും. വീഡിയോയില്‍ കാണുന്ന ഡ്യുക്കാട്ടി പാനിഗാലെ V4 ബൈക്കില്‍ സ്‌റ്റോക്ക് എക്‌സ്‌ഹോസ്റ്റുകളല്ല കാണാനാവുക. അക്രപോവിക്കില്‍ നിന്നുള്ള ഫുള്‍-എക്സ്ഹോസ്റ്റ് സിസ്റ്റമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഈ എക്സ്ഹോസ്റ്റില്‍ DB കില്ലര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്.

ഇങ്ങനെയും ഒരച്ഛന്‍; കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ കേള്‍പ്പിച്ചത് സൂപ്പര്‍ബൈക്കിന്റെ താരാട്ട്

അതിനാല്‍ തന്നെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദം വളരെ ഉച്ചത്തിലാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് നവജാത ശിശുക്കളുടെ കാര്യത്തില്‍ അത് കൂടുതലാകും. ഇക്കാര്യം വായിച്ചപ്പോള്‍ തന്നെ മൂക്കത്ത് വിരല്‍ വെച്ചവര്‍ ഒരുപാടുണ്ടാകും. എന്തുകൊണ്ടാണ് ഈ സോഷ്യല്‍ മീഡിയ ഇന്‍ഡഫലുവന്‍സര്‍ ചെയ്ത പോലെ മണ്ടത്തരം കാണിക്കരുതെന്ന് പറയുന്നതെന്ന് നോക്കാം. ഒന്നാമതായി ഒരു നവജാതശിശുവിന് സംബന്ധിച്ച് ഈ ശബ്ദം വളരെ ഉച്ചത്തിലുള്ളതാണ്.

ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റ് സിസ്റ്റങ്ങള്‍ വളരെ ഉയര്‍ന്ന ശബ്ദം പുറപ്പെടുവുക്കുന്നവയാണ്. അത് 118 ഡെസിബല്‍ വരെയാകാം. മരംമുറിക്കാന്‍ ഉപയോഗിക്കുന്ന മെഷീന്‍ 120 ഡെസിബലും ആഫ്റ്റര്‍ബര്‍ണറുള്ള ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ 130 ഡെസിബല്‍ വരെ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. നമുക്കറിയാം നവജാത ശിശുക്കള്‍ക്ക് അത് താങ്ങാനാകില്ല. 80 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം കേള്‍ക്കുന്നത് അവര്‍ക്ക് കേള്‍വിക്കുറവ് ഉണ്ടാക്കിയേക്കും.

ഇവിടെ വീഡിയോയില്‍ കണ്ട ഡ്യുക്കാട്ടി പാനിഗാലെയുടെ ശബ്ദം ഏതായാലും ആ അളവില്‍ കൂടുതലാണെന്ന് പറയാം. ഇത്തരത്തിലുള്ള ഉയര്‍ന്ന ശബ്ദം കേട്ടാല്‍ നവജാതശിശുവിന് ഭയം തോന്നുകയും ആഘാതം അനുഭപ്പെടുകയും ചെയ്യാം. കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കും അത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചേക്കില്ല. കുഞ്ഞുങ്ങളുടെ കാര്യമായതിനാല്‍ മുതിര്‍ന്നവരും മാതാപിതാക്കളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.

ശബ്ദം കൊണ്ട് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്കൊപ്പം ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. അടച്ചിട്ട ഗരാജില്‍ ആന്തരിക ജ്വലന എഞ്ചിനുകള്‍ (ICE) സ്്റ്റാര്‍ട്ട് ചെയ്യുന്നതും അപകടകരമാണ്. അവിടെയുണ്ടായേക്കാവുന്ന കാര്‍ബണ്‍മോണോക്‌സൈഡ് നവജാതശിശുവിന് വളരെ ദോഷകരമാണ്. ഇത്തരത്തില്‍ അത്യാഹിതങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. നമ്മുടെ കുഞ്ഞുങ്ങളെ പോലെ തന്നെയാകും പലര്‍ക്കും വാഹനങ്ങളും.

മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ കുഞ്ഞിനോടും വണ്ടിയോടുമുള്ള ഇഷ്ടം ഇത്തരത്തിലല്ല പ്രകടിപ്പിക്കേണ്ടതെന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു. ഇവിടെ വാഹനപ്രേമിയായ അച്ഛന്‍ തന്റെ കുഞ്ഞിനെ വെച്ച് ചെയ്ത ഈ 'സാഹസം' നിറഞ്ഞ പ്രവര്‍ത്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Friday, March 3, 2023, 11:17 [IST]
English summary
Newborn exposed to ducati panigale v4 exhaust in instagram viral video severe criticism on father
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X