സസ്പെൻഷൻ പണി തന്നു; സ്കോർപിയോ എൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒരു മഹീന്ദ്ര സ്കോർപ്പിയോ-എൻ ഉപഭോക്താവ് അടുത്തിടെ തന്റെ പുതിയ കാറുമായി താൻ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും പങ്കുവെച്ച വീഡിയോയും പോസ്റ്റും വൈറലായിരിക്കുകയാണ്. ഓട്ടത്തിനിടയിൽ കാറിൻ്റെ ടയർ ഊരിപോകുകയായിരുന്നു. ഒരു സ്കോർപിയോ-എൻ ഉടമയായതിൽ കാർ ഉടമ അഭിമാനം കൊള്ളുകയും എന്നാൽ അതേ സമയം വാഹനം വാങ്ങിയതിൽ ഖേദിക്കുകയും ചെയ്യുകയാണ്. ആഗസ്റ്റ് 8 -നാണ് അദ്ദേഹം കാർ വാങ്ങിയത്.

പ്രധാനമായും സിറ്റിയിൽ യാത്ര ചെയ്യുന്നതിനും ജോലിസ്ഥലത്തേക്ക് പോകുന്നതിനുമാണ് കാർ ഉപയോഗിച്ചിരുന്നത്. ആഗസ്റ്റ് 16-ന്, ഒരു ഷോപ്പിംഗ് കഴിഞ്ഞ് കാർ പാർക്ക് ചെയ്യുമ്പോൾ, അദ്ദേഹത്തിൻ്റെ ഭാര്യ പുറത്തു നിന്ന് വാഹനത്തിൻ്റെ വീൽ അഴിഞ്ഞുപോകുന്നു എന്ന് വിളിച്ചു പറയുകയും ചെയ്തപ്പോൾ പെട്ടെന്ന് കാർ നിർത്തി ഇറങ്ങി വന്ന അദ്ദേഹം കണ്ടത്, ടയർ ഊരി പോകാൻ തുടങ്ങുന്നതാണ്. മറ്റുളളവരുടെ സഹായത്തോടെ ടയർ തിരിച്ചു കയറ്റി വാഹനം സൈഡിലേക്ക് ഒതുക്കി നിർത്തി.

സസ്പെൻഷൻ പണി തന്നു; സ്കോർപിയോ എൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡീലർ ഷിപ്പിൽ നിന്ന് 30 കിലോമീറ്റർ ദൂരമുളളത് കൊണ്ട് ആദ്യം മെക്കാനിക്കിനെ പറഞ്ഞു വിടാൻ വിസമ്മതിച്ചുവെങ്കിലും ഉടമ ഡീലർഷിപ്പിന്റെ ജനറൽ മാനേജരുമായി ബന്ധപ്പെടുകയും മെക്കാനിക്കിനെ അയച്ചതായി അറിയുകയും ചെയ്തു. മെക്കാനിക്ക് വന്ന് വാഹനം തൽക്കാലം സർവീസ് സെൻ്ററിലേക്ക് എത്താൻ പാകത്തിന് പ്രശ്നം പരിഹരിക്കുകയും സർവീസ് സെൻ്ററിലേക്ക് എത്തിക്കുകയും ചെയ്തു.

വിപണിയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായ മഹീന്ദ്ര സ്കോർപിയോ എൻ -ൽ നിന്ന് ഇത്തരം അനുഭവം ഉണ്ടായത് ഉടമയെ വല്ലാത്ത മാനസിക ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട്, കാരണം വേഗതയിൽ ആണ് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എങ്കിൽ വലിയ അപകടം സംഭവിച്ചേനെ. മഹീന്ദ്ര ഡീലർഷിപ്പ് ഫ്രണ്ട് സസ്‌പെൻഷൻ, ബ്രേക്ക് ഹോസ്, മുന്നിലെ വീൽ എന്നിവയുൾപ്പെടെ നിരവധി ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിച്ചു.

എന്നാൽ ഇതുവരെ വാഹനത്തിന് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഇതു പോലെയുളള ഒറ്റപ്പെട്ട സംഭവങ്ങൾ കണക്കിലെടുത്ത് വാഹനത്തെ കുറ്റം പറയുന്നത് ശരിയല്ല എന്ന് കൂടി ഓർക്കണം. മഹീന്ദ്ര അടുത്തിടെ ഓസ്‌ട്രേലിയൻ വിപണിയിൽ സ്‌കോർപിയോ N അവതരിപ്പിക്കുകയുണ്ടായി. അവിടെ ഇതിനകം തന്നെ സ്‌കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് വൻജനപ്രീതിയുമായി അരങ്ങുതകർക്കുകയാണ്.

നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.

കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ സ്കോർപിയോ N എസ്‌യുവിക്ക് ഇന്ത്യയിൽ ലഭിക്കും.

Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ മോഡലിന് ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ മാത്രമാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും.

മറുവശത്ത് ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാനാവും. ചെറിയ ചെറിയ കേടുപാടുകളും കുറ്റങ്ങളും കണ്ടുകൊണ്ട് വാഹനത്തിനെ കുറ്റം പറയുന്നത് ഒഴിവാക്കുക. മഹീന്ദ്രയെ വിപണി പിടിക്കാൻ ഏറ്റവും വലിയ സഹായ ഘടകമായിരുന്നു സ്കോർപിയോ എൻ.

More from DriveSpark

Article Published On: Wednesday, September 6, 2023, 18:33 [IST]
English summary
Newly delivered mahindra scorpio n suspension breaks owner expresses disappointment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X