ബോളിവുഡിലെ നവതാരദമ്പതികളുടെ കാർ കളക്ഷൻ കാണാം
ബോളിവുഡിലെ പുതിയ താര ദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. രണ്ട് പേരും തങ്ങളുടെ അഭിനയമികവ് കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അവരുടെ അഭിനയം മാത്രമല്ല അവരുടെ കാർ കളക്ഷനുകളും ഏറെ പ്രിയപ്പെട്ടതാണ് എന്നതാണ് പ്രത്യേകത. എല്ലാവരുടേയും പ്രിയപ്പെട്ട കുറച്ച് കാറുകൾ രണ്ട് പേരുടേയും കളക്ഷനിൽ ഉണ്ട്. അത് ഏതൊക്കയെന്ന് നമ്മുക്ക് ഒന്ന് അറിയണ്ടേ. അതിനായി തുടർന്ന് വായിക്കു
സിദ്ധാർത്ഥ് മൽഹോത്രയുടെ കാർ ശേഖരത്തിലെ ഏറ്റവും മികച്ച ഒന്നാണ് ലാൻഡ് റോവർ റേഞ്ച് റോവർ വോഗ് എസ്ഇ എന്ന മോഡൽ, സിദ്ധാർത്ഥ് മൽഹോത്രയുടെ കൈവശമുളള റേഞ്ച് റോവർ വോഗിന്റെ ഈ പതിപ്പിന് 3.0 ലിറ്റർ V6 ഡീസൽ എഞ്ചിൻ ഉണ്ട്, ഇത് 335 bhp പരമാവധി കരുത്തും 740 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

സിനിമകളിലൂടെ മികച്ച സ്റ്റാർ വാല്യു നേടിയതിന് ശേഷം സിദ്ധാർത്ഥ് മൽഹോത്രയുടെ ആദ്യമായി വാങ്ങിയ ആഡംബര കാർ ഒരു മെർസിഡീസ് ബെൻസ് ML 350 4MATIC ആയിരുന്നു, അതിന്റെ നിലവിലെ തലമുറ പതിപ്പിൽ മെർസിഡീസ് ബെൻസ് GLE എന്ന് പുതിയ പേര് ചേർത്തിരിക്കുകയാണ്. ഇതിന് മുൻപ് സിദ്ധാർത്ഥിന് സ്വന്തമായുണ്ടായിരുന്നത് ഫിയറ്റ് ലീനിയ ആയിരുന്നു. അത് മാറ്റിയിട്ടാണ് പകരം ML 350-ലേക്ക് അദ്ദേഹം മാറിയത്. കറുപ്പ് നിറമുള്ള ML 350-ന് ഓൾ-വീൽ ഡ്രൈവ് സംവിധാനം ലഭ്യമാണ്. 3.0 ലിറ്റർ V6 ഡീസൽ 258 bhp കരുത്തും 619 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോബ്
വാഹനങ്ങളുടെ കാര്യത്തിൽ സിദ്ധാർത്ഥിൻ്റെ ഇഷ്ടപ്പെട്ട നിറം കറുപ്പാണ് എന്ന് തോന്നുന്നു. ആരും നോക്കി പോകുന്ന ഒരു ബ്ലാക്ക് ഷേഡിലുളള ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോബ് സ്വന്തമാക്കിയപ്പോൾ സിദ്ധാർത്ഥ് മൽഹോത്രയും വാർത്തകളിലും സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നതാണ്. സിദ്ധാർത്ഥ് മൽഹോത്രയുടെ സ്വന്തമായ ഈ മുൻ തലമുറ ഫാറ്റ് ബോബിന് 1585 സിസി വി-ട്വിൻ എഞ്ചിനാണ് കരുത്ത് പകരുന്നത്, ഇത് പരമാവധി 65 bhp പവർ ഔട്ട്പുട്ടും 126 Nm പീക്ക് ടോർക്കും നൽകാൻ പ്രാപ്തമാണ്.

കിയാര അദ്വാനി കാർ ശേഖരം ഔഡി A8L
കാർ നിർമ്മാതാവ് തന്നെ ഒരു റേഞ്ച് ടോപ്പിംഗ് ഓഡി കാർ സമ്മാനിച്ച ബോളിവുഡിലെ ഏറ്റവും പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളാണ് കിയാര അദ്വാനി. ഔഡി A8 L ടെക്നോളജി ട്രിമ്മിന് 1.57 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്‌ഷോറൂം വില. 2022 ഔഡി A8 L ഇന്‍ഗോള്‍സ്റ്റാഡ് അധിഷ്ഠിത കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള മുന്‍നിര സെഡാനാണ്, കൂടാതെ പേരിലെ L ആഡംബര സെഡാന്റെ ലോംഗ് വീല്‍ബേസ് പതിപ്പാണ്.
3.0-ലിറ്റര്‍ TFSI V6, 48V മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 335 bhp കരുത്തും 500 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. ക്വാട്രോ ഓള്‍-വീല്‍-ഡ്രൈവിനൊപ്പം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ആയി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. 2022 ഔഡി A8 L അതിന്റെ വലുപ്പത്തിന് അനുസരിച്ച് വേഗമേറിയതാണ്. കൂടാതെ 5.7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

എന്നാൽ കിയാര അദ്വാനി ഏറ്റവും കൂടുതൽ തവണ കാണുന്നതും ഉപയോഗിക്കുന്നതും മറ്റൊരു ആഡംബര കാറായ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ആണ്, ഇന്ത്യയിൽ നിലവിൽ വിൽപ്പനയ്‌ക്കെത്തുന്ന വാഹനങ്ങളിൽ ഏറ്റവും മികച്ച ഇടത്തരം ആഡംബര സെഡാനുകളിൽ ഒന്നാണ് മെർസിഡീസ് ബെൻസ് ഇ ക്ലാസ്. കിയാര അദ്വാനിയുടെ ഉടമസ്ഥതയിലുള്ള ഇ-ക്ലാസ് 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ്. അത് 192 bhp കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കും.
BMW X5
കിയാര അദ്വാനിയുടെ കാർ ശേഖരത്തിലെ ഒരേയൊരു എസ്‌യുവിയാണ് കറുപ്പ് നിറമുള്ള ബിഎംഡബ്ല്യു X5. നടി തന്റെ സിനിമ കരിയറിൻ്റെ ആദ്യ ഘട്ടത്തിൽ സ്വന്തമാക്കിയതാണ് ഈ വാഹനം. കിയാരയുടെ സ്വന്തമായ ഈ ഡീസൽ-പവർ ബിഎംഡബ്ല്യു X5-ന് കരുത്തും കുതിപ്പും പകരുന്നത് 3.0 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിനാണ് ഇത് 261 bhp കരുത്തും 620 Nm ടോർക്കും പുറപ്പെടുവിക്കുന്നു.



Click it and Unblock the Notifications








