₹1000 ഫാസ്ടാഗ് റീചാര്‍ജ് ഫ്രീയായി വേണോ? ഹൈവേകളില്‍ ഇതിന്റെ ഫോട്ടോ എടുത്ത് അയച്ചാല്‍ മതി

കുടുംബത്തോടൊപ്പം ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പ്രാഥികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വൃത്തിയുള്ള ശുചിമുറി ഇല്ലാത്തത്. പ്രത്യേകിച്ച് സ്ത്രീകളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി ദേശീയപാതാ അതോറിറ്റി (NHAI) പുതിയൊരു തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ്. വൃത്തിയില്ലാത്ത ടോയ്ലറ്റുകള്‍ കണ്ടെത്തി പരാതിപ്പെടുന്നവര്‍ക്ക് 1000 രൂപ ഫാസ്ടാഗ് റീചാര്‍ജായി നല്‍കും. ഹൈവേ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുചിത്വമില്ലാത്ത ടോയ്ലറ്റുകള്‍ക്ക് പരിഹാരം കാണാനാണ് ഈ നീക്കം.

അഴുക്കുള്ള ടോയിലറ്റുകള്‍ കണ്ടെത്താനും അവ വൃത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഇത് അധികൃതരെ സഹായിക്കും. രാജ്യത്തെ ഹൈവേകളിലെ ശുചിമുറികള്‍ ശുദ്ധിയാക്കാനുള്ള യജ്ഞം ഒക്ടോബര്‍ 31 വരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ഫാസ്ടാഗ് റീചാര്‍ജായി 1000 രൂപ ലഭിക്കാനായി ഹൈവേ ഉപയോക്താക്കള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

toll plaza fastag

ഫാസ്ടാഗ് ടോള്‍ സര്‍വീസ് ആപ്പ് ആയ രാജ്മാര്‍ഗ് യാത്ര (Rajmarg Yatra) വഴി മാത്രമാണ് പരാതികള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക.ഈ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍, ലൊക്കേഷന്‍, തീയതി, സമയം എന്നിവ രേഖപ്പെടുത്തും. ഇത് പരാതിയുടെ ആധികാരികത ഉറപ്പാക്കാന്‍ സഹായിക്കും. പരാതി സമര്‍പ്പിക്കുമ്പോള്‍ ഫാസ്ടാഗ് നമ്പര്‍, വാഹന നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം.

കൂടാതെ, പരാതിപ്പെടുന്ന ടോയ്ലറ്റ് ദേശീയപാത അതോറിറ്റി നിര്‍മ്മിച്ച് പരിപാലിക്കുന്നതും ഉപയോഗത്തിലുള്ളതുമായിരിക്കണം.പെട്രോള്‍ പമ്പുകളിലോ റെസ്റ്റോറന്റുകളിലോ ധാബകളിലോ ഉള്ള ടോയ്ലറ്റുകള്‍ക്ക് ഈ പദ്ധതി ബാധകമല്ല. ഒരു വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് ഒരു തവണ മാത്രമേ 1000 രൂപ റിവാര്‍ഡ് ലഭിക്കൂ. എത്ര പരാതികള്‍ നല്‍കിയാലും പരമാവധി 1000 രൂപ മാത്രമാണ് ഒരു വാഹനത്തിന് ലഭിക്കുക.

toll plaza

ഒരേ ടോയ്ലറ്റിനെക്കുറിച്ച് ഒന്നിലധികം പേര്‍ പരാതിപ്പെട്ടാല്‍ ആദ്യം പരാതിപ്പെട്ടയാള്‍ക്ക് മാത്രമേ തുക ലഭിക്കൂ.രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴിയുള്ള പരാതികള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കൂ. ഈ റിവാര്‍ഡ് ക്യാഷായി ക്ലെയിം ചെയ്യാനോ മറ്റൊരാള്‍ക്ക് കൈമാറാനോ കഴിയില്ല. സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതോ, തീയതി മാറ്റിയതോ, ഒരേ ചിത്രം ആവര്‍ത്തിച്ച് നല്‍കിയതോ ആകരുത്.

ഇത്തരം പരാതികള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കും.ആദ്യം എഐ ചിത്രങ്ങള്‍ പരിശോധിച്ച് തെറ്റായവ നിരസിക്കും. അതിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും. യഥാര്‍ത്ഥ പരാതിക്കാര്‍ക്ക് മാത്രമേ ഈ പ്രതിഫലം ലഭിക്കൂ. ന്യായമായ പരാതിക്കാര്‍ക്ക് മാത്രം പ്രതിഫലം ലഭിക്കുന്നവെന്ന ഉറപ്പാക്കുന്നതിനാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

toll plaza

ഇന്ത്യയില്‍ ദേശീയപാതകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗ പാതകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. റോഡുകള്‍ വികസിപ്പിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഹൈവേ അതോറിറ്റിയുടെ പുതിയ പദ്ധതി ദേശീയ പാതകളിലെ വൃത്തിഹീനമായ ടോയിലറ്റുകള്‍ കണ്ടെത്താനും അവ ശുചീകരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

ദേശീയപാത ഉപയോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി കുഴികള്‍ അടയ്ക്കല്‍, ഫ്‌ലൈഓവറുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കല്‍, ടോള്‍ പ്ലാസകളിലെ ടോയ്ലറ്റുകളുടെ ശുചിത്വം, ടോള്‍ പ്ലാസകളിലെ സൗന്ദര്യവല്‍ക്കരണം/പെയിന്റിംഗ്, റോഡ് സുരക്ഷയ്ക്കുള്ള സൂചനാ ബോര്‍ഡുകള്‍, ഫ്‌ലൈഓവറുകള്‍/തുരങ്കങ്ങള്‍ എന്നിവയില്‍ പൊതുജന താല്‍പര്യാത്ഥമുള്ള ചിത്രീകരണങ്ങള്‍, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ദേശീയപാത അതോറിറ്റി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.

More from DriveSpark

Article Published On: Wednesday, October 15, 2025, 10:55 [IST]
English summary
Nhai announced rs 1000 fastag recharge reward for capturing reporting unhygienic toilets on highways
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X