ആദ്യ ഗഡു; പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി 156 കോടി അനുവദിച്ച് NHAI

ഏറെ പ്രതീക്ഷയോടെ നാം കാത്തിരിക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി കോഴിക്കോട്ടെ സ്ഥലം ഏറ്റെടുക്കാൻ NHAI 156 കോടി രൂപ ഫണ്ട് അനുവദിച്ചു. ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടറുടെയും പ്രോജക്ട് ഡയറക്ടറുടെയും ജോയിന്റ് അക്കൗണ്ടിലാണ് ഫണ്ട് നിക്ഷേപിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കാവും മുൻഗണന ലഭിക്കുന്നത്.

ജില്ലയിൽ ഉയർന്ന മാർക്കറ്റ് വിലയ്ക്ക് ഭൂമി ഏറ്റെടുത്തതായി നേരത്തെ തന്നെ സംസ്ഥാനതല നിരീക്ഷണ സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മോണിറ്ററിംഗ് ബോഡി രൂപീകരിച്ച സമിതി, ഏറ്റെടുത്ത ഭൂമിയുടെ മൂല്യം പുനർനിർണയിക്കുകയും NHAI -ക്ക് വിശദ്ധമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി 156 കോടി

കോഴിക്കോട് ജില്ലയിൽ മാത്രം 6.6 കിലോമീറ്റർ റോഡ് ഏറ്റെടുക്കാൻ 29.7659 ഹെക്ടർ ഭൂമി ആവശ്യമാണ്. അതോടൊപ്പം, കോഴിക്കോട് ജില്ലയിൽ മാത്രം ഭൂമി ഏറ്റെടുക്കുന്നതിന് ആകെ 600 കോടിയോളം രൂപ ആവശ്യമാണ്. നഷ്ടപരിഹാരമായി നൽകാനുള്ള ബാക്കി തുക താമസിയാതെ ലഭിക്കുമെന്ന് ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടർ പി എസ് ലാൽ ചന്ദ് പറഞ്ഞു.

മറ്റു അനുബന്ധ വാർത്തകളിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിലെ പരിവർത്തനത്തിന്റെയും പുരോഗതിയുടെയും നിർവചനം തങ്ങൾ തന്നെയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വീണ്ടും തെളിയിച്ചിരിക്കുകയാണ്. കാര്യക്ഷമവും മികച്ച കണക്ടിവിറ്റിയുള്ള റോഡ് ശൃംഖലകൾ സൃഷ്ടിക്കാനുള്ള ദൗത്യത്തിനൊപ്പം, വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് ഒരു ശക്തികേന്ദ്രമായി NHAI മാറിയിരിക്കുകയാണ്.

പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി 156 കോടി

അശ്രാന്ത പരിശ്രമം, തന്ത്രപരമായ പ്ലാനിംഗ്, അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഇംപ്ലിമെന്റേഷൻ എന്നിവയിലൂടെ, NHAI രാജ്യത്ത് ഗതാഗത രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുകയാണ്. 100 മണിക്കൂർ സമയ പരിധിക്കുള്ളിൽ 100 കിലോമീറ്റർ എക്‌സ്‌പ്രസ് വേ നിർമ്മിച്ചുകൊണ്ട് NHAI, ഇതിനകം തന്നെ വളരെ വിഖ്യാതമായ തങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടി ചേർത്തിരിക്കുകയാണ്.

NH 34 -ന്റെ ഭാഗമായ ഉത്തർപ്രദേശിലെ ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ് വേ നിർമ്മിക്കുന്നതിനിടെയാണ് ഈ അസാധാരണ റെക്കോർഡ് ഉരുവായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെ നിർമ്മാണത്തിലിരിക്കുന്ന ഹൈവേയുടെ ചിത്രങ്ങൾക്കൊപ്പം ഈ അഭിമാന നിമിഷം പങ്കുവെച്ചു.

പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി 156 കോടി

ഈ നേട്ടം ഇന്ത്യയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ വ്യവസായത്തിന്റെ സമർപ്പണവും സാമർഥ്യവും ഉയർത്തിക്കാട്ടുന്നു. ക്യൂബ് ഹൈവേസ്, L & T, ഗാസിയാബാദ് അലിഗഡ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് (GAEPL) എന്നിവയ കൈവരിച്ച മികച്ച നേട്ടത്തിന് തന്റെ അഭിനന്ദനങ്ങളും സന്തോഷവും അറിയിക്കുന്നു എന്നത് ഗഡ്കരി തന്റെ ട്വീറ്റിൽ വ്യക്തമാക്കി.

ആഘോഷത്തിൽ അദ്ദേഹം വെർച്വലായി പങ്കെടുക്കുകയും NH34 -ന്റെ 118 കിലോമീറ്റർ ഗാസിയാബാദ്-അലിഗഢ് ഭാഗത്തിന്റെ നിർണായക പങ്ക് വ്യക്തമാക്കുകയും ചെയ്തു. വളരെയധികം ജനസാന്ദ്രതയുള്ള ഗാസിയാബാദും അലിഗഢും തമ്മിലുള്ള ഒരു സുപ്രധാന ഗതാഗത ലിങ്കാണിത്. ലാർസൻ & ടർബോ, ക്യൂബ് ഹൈവേ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ ഹൈവേയുടെ നിർമാണം. 80,000 തൊഴിലാളികളും 200 റോഡ് റോളറുകളും റെക്കോർഡ് സമയത്തിനുള്ളിൽ ഈ നാഴികക്കല്ല് കൈവരിക്കാൻ ആവശ്യമായി വന്നു.

കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് എന്ന സാങ്കേതികവിദ്യ ഈ പദ്ധതിയിൽ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഈ നൂതനമായ ഗ്രീൻ ടെക്‌നോളജി 90 ശതമാനം മില്ലിംഗ് മെറ്റീരിയലും ഉപയോഗിക്കുന്നു, ഇത് ഏകദേശം 20 ലക്ഷം ചതുരശ്ര മീറ്റർ റോഡ് സർഫസിന് തുല്യമാണ്. ഇത് വിർജിൻ മെറ്റീരിയലുകൾ, ഫ്യുവൽ കൺസംഷൻ, ഗ്രീൻ ഹൗസ് ഗ്ലാസ് എമിഷനുകൾ എന്നിവ ഗണ്യമായ നിലയിൽ കുറയ്ക്കുന്നു.

More from DriveSpark

Article Published On: Saturday, May 20, 2023, 13:30 [IST]
English summary
Nhai issues 156 crore rupees for aquiring land for expansion of palakkad kozhikode expressway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X