ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി നാഷ്ണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെയുള്ള റിയല്‍ എസ്റ്റേറ്റ് വികസനത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു. 22 സംസ്ഥാനങ്ങളിലായി 650 ലധികം സ്വത്തുക്കള്‍ NHAI കണ്ടെത്തിയിട്ടുണ്ട്.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

മൂവായിരം ഹെക്ടറിലധികം വിസ്തൃതിയുള്ള ദേശീയപാതകളുടെ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. വികസന പരിപാടി ഏറ്റെടുക്കുന്നതിനായി NHAI അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

വരാനിരിക്കുന്ന ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ 94 സൈറ്റുകളും പുതിയ ഹൈവേകളിലെയും എക്‌സ്പ്രസ് ഹൈവേകളിലെയും 376 സൈറ്റുകളും രാജ്യത്തൊട്ടാകെയുള്ള നിലവിലുള്ള ദേശീയപാത ശൃംഖലയില്‍ 180 സൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

തിരിച്ചറിഞ്ഞ 650 സൈറ്റുകളില്‍ 138 സൈറ്റുകള്‍ക്കായി NHAI ഇതിനകം ബിഡ്ഡുകള്‍ ക്ഷണിച്ചു. ഈ വികസന പദ്ധതിയില്‍ സഹായിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇതിനകം നിരവധി പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകളെ വളരെയധികം സഹായിക്കും. അവര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഉപയോഗിക്കുന്നതിന്റെ പരിമിതികളെക്കുറിച്ച് പലപ്പോഴും ആശങ്ക ഉയര്‍ത്തുന്നു.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ഇവി ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിലവില്‍ ഹൈവേകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വളരെ കുറവാണ്. ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതും രാജ്യത്ത് ഇലക്ട്രിക് വാഹന സംസ്‌കാരം ഉയര്‍ത്താന്‍ സഹായിക്കും.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു. വാണിജ്യ കാറുകളില്‍ 70 ശതമാനവും സ്വകാര്യ കാറുകളുടെ 30 ശതമാനവും 40 ശതമാനം ബസ്സുകളും 80 ശതമാനം ഇരുചക്രവാഹനങ്ങളും ത്രീ വീലറുകളും ഈ ദശകത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് ആക്കി മാറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ഏകദേശം 3 ദശലക്ഷം പബ്ലിക് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല ആവശ്യമാണ്.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ഹൈവേ ശൃംഖലയ്ക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സേവനങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച വരുമാനവും പ്രതീക്ഷിക്കുന്നു.

ദേശീയപാതകളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ NHAI

ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് പുറമേ, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ പാതകളിലെ റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങിയ വാണിജ്യ ഇടങ്ങളും NAHI ആസൂത്രണം ചെയ്യുന്നു.

Source: HT Auto

Most Read Articles

Malayalam
English summary
NHAI Planning EV Charging Stations Near National Highways, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X