കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

2020 ജനുവരി 15 മുതലാണ് ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടോള്‍ പ്ലാസകളിലെ പിരിവും നിര്‍ത്തിയിരിക്കുന്നത്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

ഇതുസംബന്ധിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തില്‍ നിന്ന് അതോറിറ്റി അഭിപ്രായം തേടിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 24-ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ ''വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ 21 ദിവസത്തേക്ക് അടച്ചിടും. 25-03-2020 മുതല്‍ പ്രാബല്യത്തില്‍ വരും'' എന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം എന്‍എച്ച്എഐ (NHAI) അയച്ച കത്തില്‍ പറയുന്നു.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

രാജ്യത്ത് കൊവിഡ്-19 വ്യപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുന്നത്. അനാവശ്യ യാത്രകള്‍ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

രാജ്യത്ത് ഇത്തരം ഒരു അവസരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ യാത്ര വിലക്കും ഉണ്ടായിരിക്കുന്നത്. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് ദേശിയപാത അതോറിറ്റിയും തങ്ങളുടെ കീഴിലുള്ള ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തിയിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ കീഴില്‍ രാജ്യത്തൊട്ടാകെ 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്. പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കൊവിഡ്-19; ടോള്‍ പ്ലാസകളിലെ പിരിവ് നിര്‍ത്തി ദേശീയപാത അതോറിറ്റി

ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

More from DriveSpark

Article Published On: Thursday, March 26, 2020, 12:42 [IST]
English summary
NHAI To Stop Collecting Toll Across National Highways During Lockdown. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X