ഹൈവേകളില്‍ ഇനി 'പെട്ടുപോകില്ല'! ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, സംഗതി ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുണ്ട്. ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം റോഡ് മാര്‍ഗം എത്തിച്ചേരാനാണ് ആളുകള്‍ ഹൈവേകള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഹൈവേകളുടെ വികസനം തകൃതിയായി മുന്നോട്ട് നീങ്ങുകയാണ്. ദേശീയ പാതാ അതോറിറ്റിയാണ് (NHAI) രാജ്യത്തെ ദേശീയപാതകളും ഹൈവേകളും പരിപാലിക്കുന്നത്. ഇതിനായി ഹെവേകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ടോള്‍ പിരിക്കുന്നു. രാജ്യത്തെ ദേശീയ പാതകളിലൂടെ ടോള്‍ അടച്ച് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സഹായമെത്തിക്കാനായി ഒരു ഹൈടെക്് പരിപാടി നടപ്പിലാക്കാന്‍ പോകുകയാണ് സര്‍ക്കാര്‍.

ഹൈവേകളില്‍ അടിയന്തിര സാഹചര്യങ്ങള്‍ വല്ലതും നേരിടേണ്ടി വന്നാല്‍ എങ്ങനെ സഹായം തേടണമെന്ന് അറിയാതെ പലരും വട്ടംചുറ്റാറുണ്ട്. സാധാരണയായി ടോള്‍ ബൂത്തുകളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തിര സഹായങ്ങള്‍ക്കുള്ള എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അവബോധം ഇല്ല. ഇപ്പോള്‍ ഇതിനായി ദേശീയപാതാ അതോറിറ്റി രാജ്യത്തെ ഹൈവേകളില്‍ ക്യുആര്‍ കോഡുകളുള്ള സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോകുകയാണ്.

national highway

ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഒരാള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. പ്രത്യേകിച്ച്, നിങ്ങള്‍ സഞ്ചരിക്കുന്ന ഹൈവേ നമ്പര്‍, അതിന്റെ നീളം, ഏതൊക്കെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നത് അടക്കമുള്ള വിവരങ്ങള്‍ കിട്ടും. ഏറ്റവും പ്രധാനപ്പെട്ട സംഗതി നമ്മള്‍ മുകളില്‍ പറഞ്ഞ പോലെ അടിയന്തര സാഹചര്യങ്ങളില്‍ ഏത് നമ്പറില്‍ ബന്ധപ്പെടണമെന്ന വിവരവും ഈ ക്യുആര്‍ കോഡ് നല്‍കും. ഈ ക്യുആര്‍ കോഡ് ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും.

നിങ്ങളുടെ വാഹനം റോഡില്‍ അപകടത്തില്‍ പെട്ടാലോ അല്ലെങ്കില്‍ വല്ല തകരാറോ ടയര്‍ പഞ്ചറായോ വഴിയില്‍ കുടുങ്ങിയലോ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് സഹായം തേടാം. ഇതുകൂടാതെ നിങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന സ്ഥലത്ത് നിന്ന് അടുത്തുള്ള ആശുപത്രി, പെട്രോള്‍ പമ്പ്, ടോയ്ലറ്റ് സൗകര്യം, പോലീസ് സ്റ്റേഷന്‍, ഭക്ഷണശാല, വാഹന പാര്‍ക്കിംഗ് സൗകര്യം, പഞ്ചര്‍ ഷോപ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങിയവ എവിടെയാണെന്ന വിവരങ്ങളും ലഭിക്കും.

നിലവില്‍ ഈ വിവരങ്ങളെല്ലാം രാജ്മാഗ് യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഈ ആപ്പ് ലഭ്യമല്ലെങ്കില്‍ പോലും ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. സമഗ്രമായ ഹൈവേ വിവരങ്ങള്‍, തത്സമയ കാലാവസ്ഥാ അപ്ഡേറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍ തുടങ്ങിയ സമീപ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ഹൈവേ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ ആപ്പ് വാഗ്ദാനം ചെയ്യുന്നു. വാര്‍ഷിക പാസ് വാങ്ങുന്നതടക്കമുള്ള ഫാസ്ടാഗ് സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.

ഏതായാലും ക്യുആര്‍ കോഡുകളുള്ള സൈന്‍ബോര്‍ഡുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അസമയത്തും മറ്റും ഹൈവേയില്‍ പെട്ടുപോകുന്നവര്‍ സഹായത്തിനായി ഗൂഗിളില്‍ തിരഞ്ഞ് പോയി അതിലും വലിയ അപകടത്തില്‍ ചെന്നുപെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി തന്നെ നല്‍കുന്ന സേവനം ആയതിനാല്‍ ജനങ്ങള്‍ക്ക് ധൈര്യമായി സഹായത്തിനുള്ള നമ്പറുകളില്‍ വിളിക്കാം. ജനോപകാരപ്രദമാകുന്ന ഈ പദ്ധതി എപ്പോള്‍ നടപ്പിലാക്കുമെന്ന കാര്യം ഇതുവരെ അറിവായിട്ടില്ല.

എന്തായാലും ക്യുആര്‍ കോഡുകള്‍ പതിപ്പിച്ച ബോര്‍ഡുകള്‍ നമ്മുടെ ഹൈവേകളിലും ഉടന്‍ സ്ഥാനം പിടിച്ചേക്കാം. ഇന്ത്യയില്‍ ദേശീയപാതകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ടെക്‌നോളജി അതിവേഗം വികസിക്കുമ്പോള്‍ സര്‍ക്കാറും സ്മാര്‍ട്ട് ആകുന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ പൊതുസ്വത്ത് നശിപ്പിക്കുന്ന വൃത്തികെട്ട സ്വഭാവം നമ്മുടെ ചുറ്റുമുള്ള ചിലര്‍ക്കുണ്ട്. അവരില്‍ നിന്ന് ഈ ക്യൂആര്‍ കോഡുകള്‍ സംരക്ഷിക്കേണ്ട ചുമതലയും അധികാരികള്‍ക്ക് ഉണ്ടാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 4, 2025, 19:16 [IST]
English summary
Nhai to install signboards with qr codes in highways to give important information to travellers
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X