ബിഎംഡബ്ല്യു കാറില്‍ പിതാവിനെ അടക്കം ചെയ്ത് മകന്‍
ബിഎംഡബ്ല്യു എസ്‌യുവിയില്‍ പിതാവിനെ അടക്കം ചെയ്ത് മകന്‍. നൈജീരിയയിലെ ഇഹിയാലയിലാണ് സംഭവം. പിതാവിന് നല്‍കിയ വാക്കു നിറവേറ്റാന്‍ മകന്‍ അസുബുയിക് തെരഞ്ഞെടുത്ത മാര്‍ഗം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പിതാവിന് ആഢംബര കാര്‍ സമ്മാനിക്കുമെന്നായിരുന്നു അസുബുയിക്ക് നല്‍കിയ വാക്ക്.

എന്നാല്‍ അസുബുയിക്ക് കാര്‍ വാങ്ങി കൊടുക്കുന്നതിന് മുമ്പെ പിതാവ് മരണമടഞ്ഞു. പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ അസുബുയിക് എന്ന 'ഉത്തരവാദിത്വപ്പെട്ട' മകന്‍ ആദ്യം ചെന്നത് ബിഎംഡബ്ല്യു ഡീലര്‍ഷിപ്പിലേക്കായിരുന്നു.

ബിഎംഡബ്ല്യു X6 കൈയ്യോടെ വാങ്ങിയ അസുബുയിക് സര്‍വസന്നാഹങ്ങളൊരുക്കിയ എസ്‌യുവിയില്‍ പിതാവിനെ അടക്കം ചെയ്തു. ഏകദേശം 44.65 ലക്ഷം രൂപയോളം മുടക്കിയാണ് X6 എസ്‌യുവിയെ അസുബുയിക് വാങ്ങിയത്.

ആറടി താഴ്ചയില്‍ ബിഎംഡബ്ല്യു കാറിനെ അടക്കം ചെയ്യുന്ന അസുബുയിക്കിന്റെ ചിത്രം സമൂഹമാധ്യങ്ങളില്‍ വൈറലായി മാറി. വലിയ തടികള്‍ ഉപയോഗിച്ചാണ് മൃതദേഹമുള്ള ബിഎംഡബ്ല്യുവിനെ കുഴിയിലേക്ക് ഇവര്‍ ഇറക്കിയത്.

അതേസമയം അസുബുയിക്കിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുണ്ട്. വിഢിത്തമാണ് അസുബുയിക്ക് കാട്ടിയതെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

പണത്തിന്റെ ധാരാളിത്തം കാട്ടാനുള്ള ഒരു അവസരമായി പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനെ അസുബുയിക്ക് ഉപയോഗിച്ചെന്നു ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍ നൈജീരിയയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല.

മുമ്പ് 2015 -ല്‍ മറ്റൊരു നൈജീരിയന്‍ മകനും മാതാവിനെ ഹമ്മറില്‍ അടക്കം ചെയ്തിരുന്നു. കാറിന്റെ കാര്യമെടുത്താല്‍ 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍, 4.4 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V8 പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് ബിഎംഡബ്ല്യു X6 -ലുള്ളത്.

ആറു സ്പീഡ്, എട്ടു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന നാലു ചക്രങ്ങള്‍ക്കും എഞ്ചിന്‍ കരുത്തു ലഭിക്കും. 4,879 mm നീളവും 1,984 mm വീതിയും, 1,689 mm ഉയരവും ബിഎംഡബ്ല്യു X6 എസ്‌യുവിക്കുണ്ട്.


Click it and Unblock the Notifications








